‘നിന്റെ കല്യാണത്തിന് 10 പവൻ ഞാൻ തരും ‘, സുബിയോട് കലാഭവൻ മണി അന്ന് പറഞ്ഞത്
കോമഡി ആസ്വാദകരുടെ പ്രിയങ്കരിയായ താരമായിരുന്നു സുബി സുരേഷ്. പ്രേക്ഷകരെ കാളുമപ്പുറം സുബി എന്ന സുഹൃത്ത് സഹ പ്രവര്‍ത്തകരെ സംബന്ധിച്ച് പ്രിയപ്പെട്ടവളായിരുന്നു. ധര്‍മ്മജനും രമേശ് പിഷാരടിയുമൊക്കെ നേരത്തെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് സുബി മറക്കാനാവാത്ത വ്യക്തിയാണ് . കലാഭവന്‍ മണിക്ക് സഹോദരിയെ പോലെയായിരുന്നു സുബി. വിവാഹം നടക്കുന്ന സമയത്ത് തന്‍റെ വക 10 പവന്‍ നല്‍കുമെന്ന് കലാഭവൻമണി സുബിയോടും സുബിയുടെ അമ്മയോടുമൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുബി സുരേഷ് തന്നെയാണ് ഒരു ചാനല്‍ പരിപാടിക്കിടെ സുബി തന്നെയാണ് മനസ്സിൽ തൊട്ട ഇക്കാര്യം ഓര്‍ത്തെടുത്തത്.
മണിയെക്കുറിച്ച് സുബി പറഞ്ഞത്
” ആദ്യം പുള്ളിക്കാരന് എന്നോട് വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. 2010 ല്‍ ഒരു അമേരിക്കന്‍ ട്രിപ്പിൽ വച്ച് ഉണ്ടായ ഒരു അദ്ദേഹത്തിന് എന്നോട് അല്പം എങ്കിലും താൽപര്യം തോന്നാൻ കാരണമായത്. അന്ന് പരിപാടിയിൽ എന്തെങ്കിലും വ്യത്യസ്ത കൊണ്ടു വരണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അതു കൊണ്ട് സ്ഥിരമായി ചെയ്തിരുന്ന സിനിമാറ്റിക് ഡാന്‍സ് മാറ്റി വച്ചു പകരം കണ്ടംപററി ഡാന്‍സ് ആണ് ഞാന്‍ ആ വേദിയിൽ ചെയ്തത്. അന്നത്തെ പ്രോഗ്രാമില്‍ എനിക്ക് ആകെ എട്ട് എന്‍ട്രികള്‍ ആയിരുന്നു ഉണ്ടായിരുന്നത് . ഡാന്‍സില്‍ എനിക്ക് എന്തെങ്കിലും താളപ്പിഴ സംഭവിക്കുമോ എന്ന് ദിലീപേട്ടനും നാദിര്‍ഷക്കയ്ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആ വേദിയിൽ ഞങ്ങളോടൊപ്പം കലാഭവൻ മണി ചേട്ടനും ഉണ്ടായിരുന്നു.
എന്‍റെ ഡാന്‍സ് നടക്കുമ്പോള്‍ വേദിയുടെ സൈഡില്‍ നിന്ന് ദിലീപേട്ടനും നാദിര്‍ഷക്കയും പ്രാര്‍ഥിക്കുമായിരുന്നു. ഓരോ എൻട്രി കഴിയുമ്പോഴും അവരുടെ മുഖത്ത് മിന്നിമായുന്ന ടെൻഷനും ഞാൻ കണ്ടിട്ടുണ്ട് അപ്പോഴൊക്കെ ഒരു കുഴപ്പവും സംഭവിക്കാതെ സ്റ്റേജിൽ നിന്ന് ഇറങ്ങി വരണം എന്ന് വാശിയായിരുന്നു. എന്നെ വിശ്വസിച്ച് ഏൽപ്പിച്ച ഓരോ സ്റ്റേജും ഞാൻ എപ്പോഴും മികച്ച രീതിയിൽ പെർഫോം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ട് അന്ന് ആ സ്റ്റേജിലും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവയ്ക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. അന്ന് ഓരോ ഡാൻസ് കഴിയുമ്പോഴും മോള്‍ അടുത്തതിന് റെഡി ആയിക്കോ എന്നും ദിലീപേട്ടനും നാദിര്‍ഷക്കയും പറയും . ആ വേദിയില്‍ വച്ചാണ് മണിച്ചേട്ടന്‍ എന്നെ മനസിലാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു .