” എന്റെ മുരളിയുടെ മകൾ കാർത്തികയെ കാണാൻ ഞാൻ പോയി അവളെ അനുഗ്രഹിച്ചാണ് ഞാൻ തിരികെ വന്നത് ” – മുരളിയുടെ ഓർമ്മകളിൽ മമ്മൂട്ടി
മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മരിച്ചാലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ചിട്ടുള്ള ഒരു നടനാണ് മുരളി. അദ്ദേഹം ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് വർഷങ്ങൾ ആയിരിക്കുന്നുവെങ്കിലും ഇന്നും അദ്ദേഹത്തെപ്പോലെ മികച്ച രീതിയിൽ ഒരു കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ പകരക്കാർ മലയാള സിനിമയിൽ ഇന്നും എത്തിയിട്ടില്ല എന്ന് പ്രേക്ഷകർ അടിവരയിട്ടു പറയുന്നു. സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ എന്നു തന്നെ മുരളിയെ വിശ്വസിപ്പിക്കണം. മുരളിയുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങളൊക്കെ വലിയ താല്പര്യത്തോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടിരുന്നത്. മുരളി മമ്മൂട്ടി കോമ്പിനേഷനിൽ ഇറങ്ങിയ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ട ഒരു സിനിമ തന്നെയായിരുന്നു അമരം. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദവും സൂക്ഷിച്ചിരുന്നു.
ഒരിക്കൽപോലും മദ്യപിക്കാത്ത മമ്മൂട്ടി ആദ്യമായി മദ്യപിച്ച് ഒരാൾക്ക് വേണ്ടി കാശ് ചിലവാക്കിയത് പോലും മുരളിക്ക് വേണ്ടിയാണ് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു ബാറിൽ മുരളിയുടെ മദ്യത്തിന് വില കൊടുക്കാൻ വേണ്ടിയായിരുന്നു അത്. വളരെയധികം സൗഹൃദം സൂക്ഷിച്ചിരുന്ന ഒരാൾ പെട്ടെന്ന് താനുമായി ശത്രുതയിൽ ആവുകയായിരുന്നു എന്നാണ് മുരളിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. എന്ത് കാരണം കൊണ്ടാണ് തന്നിൽ നിന്നും മുരളി അകന്നുപോയതെന്ന് തനിക്ക് ഇപ്പോഴും അറിയാത്ത കാര്യം ആണ്. തങ്ങൾ തമ്മിൽ നല്ലൊരു ഇമോഷണൽ ലോക്ക് ഉണ്ടായിരുന്നു.
ഈ അമരത്തിലും ഇൻസ്പെക്ടർ ബൽറാമിലും ഒക്കെ തന്നെ അത് മനസ്സിലാക്കാനും സാധിച്ചു. വളരെയധികം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങൾ. അതുകൊണ്ടു തന്നെ എന്തുകൊണ്ടാണ് മുരളി എന്നിൽനിന്നും അകന്നത് എന്ന് എനിക്ക് അറിയില്ല. പെട്ടെന്നൊരു ദിവസം ആയിരുന്നു ഇതൊക്കെ സംഭവിച്ചത്. കാരണം പോലും അറിയാതെ മുരളി ലോകത്തിൽ നിന്നും പോവുകയും ചെയ്തു. എനിക്ക് അത് വേദന തന്നെയാണ് സമ്മാനിച്ചിരുന്നത് എന്നും മമ്മൂട്ടി പറയുന്നുണ്ട്. മുരളിയുടെ മകൾ കാർത്തികയെ കാണാൻ വേണ്ടി പോയ കാര്യത്തെക്കുറിച്ചു മമ്മൂട്ടി ഓർമിക്കുന്നുണ്ട്. മുരളിയുടെ മകൾ കാർത്തികയുടെ വിവാഹം നടന്നത് വളരെ സ്വകാര്യമായി ആയിരുന്നു. ആ സമയത്ത് മുരളിയുടെ മകളെ പോയി താൻ കണ്ട് അനുഗ്രഹിച്ചിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. എന്റെ മുരളിയുടെ മകൾ കാർത്തികയെ കാണാൻ ഞാൻ പോയി അവളെ അനുഗ്രഹിച്ചാണ് ഞാൻ തിരികെ വന്നത് എന്നും മമ്മൂട്ടി ഓർമ്മിക്കുന്നു. മുരളിയെ നന്നായി തന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് മമ്മൂട്ടി പറയുന്നത്.