
‘ദളപതി വിജയ്യോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന് അൽഫോൻസ് പുത്രൻ
മലയാളം, തമിഴ് സിനിമ മേഖലയിൽ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ച വ്യക്തിയാണ് അൽഫോൺസ് പുത്രൻ. സംവിധായകൻ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചയം. മലയാളത്തിലും, തമിഴിലുമായി അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരു കാലഘട്ടത്തിൽ ഇറങ്ങിയിരുന്ന പടങ്ങളിൽ നിന്നും വ്യത്യസ്ഥമായി സിനിമയിൽ വ്യത്യസ്തത കൊണ്ടുവരാനും, പുതുമുഖ താരങ്ങൾക്ക് അവസരം നൽകി അവരെ അണി നിരത്തി സിനിമ ഷ്ടിക്കുവാനുമുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നു.
മലയാളത്തിൽ എക്കാലത്തും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന പ്രേമം,നേരം, പാട്ട് ,തോബാമ,ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്. സീരിയസ് കഥാപാത്രങ്ങൾക്കും,കഥയ്ക്കും അപ്പുറത്ത് നിന്നുകൊണ്ട് തൻ്റെ സിനിമകളിൽ ഹാസ്യം എന്ന ഘടകത്തെ കൂടി പരിഗണിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇത്തരത്തിൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ സിനിമളാണ് പ്രേമവും, പാട്ടുമെല്ലാം. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ” പ്രേമം “.
നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച മലയാള ചിത്രമായിരുന്നു പ്രേമം. അൻവർ റഷീദാണ് ചിത്രം നിർമ്മിച്ചത്. പുതുമുഖങ്ങളായ അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാരായി ചിത്രത്തിൽ വേഷമിട്ടിരുന്നത്. 2015, മേയ് 29 -ന് റിലീസായ ചിത്രം സൂപ്പർ ഹിറ്റ് ആവുകയും പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തെ സംബന്ധിച്ച് തമിഴ് സിനിമാ ലോകത്തെ ഒരു സൂപ്പർ താരം മുൻപ് പറഞ്ഞ വാക്കുകളെ ആധാരമാക്കിയാണ് അൽഫോൺസ് പുത്രൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
അൽഫോൺസ് പുത്രൻ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ :
” പ്രേമം റിലീസിന് ശേഷം എന്നെ തമിഴ്നാട്ടിൽ നിന്നും ആദ്യം വിളിച്ചത് ദളപതി ആയിരുന്നു. ഞാൻ അദ്ദേഹത്തെ ഒരിക്കൽ പേർസണലി കണ്ടിട്ടുമുണ്ട്. എന്നെങ്കിലുമൊരിക്കൽ ഒരു സിനിമ
അദ്ദേഹത്തോടൊപ്പം ചെയ്യാൻ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. I’m Waiting!!”
അൽഫോൻസ് പുത്രൻ പങ്കുവെച്ച എഴുത്തിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചും ,താങ്കളുടെ സ്വപനം യാഥാര്ത്ഥ്യമാകട്ടെ എന്ന തരത്തിലും പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.