“ഷാരുഖ് ഖാന്റെയും സൽമാൻ ഖാന്റെയും കോരിത്തരിപ്പിക്കുന്ന കോമ്പിനേഷൻ രംഗത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത്”
1 min read

“ഷാരുഖ് ഖാന്റെയും സൽമാൻ ഖാന്റെയും കോരിത്തരിപ്പിക്കുന്ന കോമ്പിനേഷൻ രംഗത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത്”

 

 

2023ൽ സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത തീയേറ്ററുകളിൽ വൻ വിജയം കൊയ്ത സിനിമയായിരുന്നു പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പടുക്കോൻ തുടങ്ങിയവരായിരുന്നു ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്. സൽമാൻ ഖാൻ ടൈഗർ എന്ന വേഷത്തിലും സിനിമയിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ട്. തീയേറ്ററുകളിൽ വലിയ വിജയം തന്നെയായിരുന്നു പത്താൻ സിനിമ സ്വന്തമാക്കിയിരുന്നത്. ചിത്രത്തിൽ ഷാരുഖ് ഖാനുണ്ടായ അതേ സ്വാഭാവ സവിശേഷതയുള്ള കഥാപാത്രമായിരുന്നു ജോൺ എബ്രഹാം കൈകാര്യം ചെയ്തിരുന്നത്.

ചുരുക്കി പറഞ്ഞാൽ കട്ട വില്ലൻ വേഷത്തിലെത്തിയ ജോൺ എബ്രഹാം പ്രേഷകരെ ആവേശകരക്കാൻ കഴിഞ്ഞു. ഒരുപക്ഷേ സിനിമയിലുണ്ടായ നായകനെക്കാളും പരുപടി മുന്നിലായിരുന്നു ജോൺ എബ്രഹാം കൈകാര്യം ചെയ്ത ജിം എന്ന കഥാപാത്രം. പ്രേഷകർ ഇരുകൈകൾ നീട്ടിയായിരുന്നു ജിം എന്ന വേഷത്തെ ഏറ്റെടുത്തത്. സിനിമയിൽ തനിക്കുണ്ടായ ഇൻട്രോ രംഗങ്ങൾ വരെ പ്രേഷകരെ ഏറെ ആവേശത്തിലാക്കാൻ കഴിഞ്ഞു. ഷാരുഖ് ഖാനു ലഭിച്ച ഇൻട്രോനെക്കാളും മികച്ച് നിന്നത് ജോൺ എബ്രഹാമിന്റെ ഇൻട്രോക്കായിരുന്നു.

ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത് ജോൺ എബ്രഹാമിനെ കുറിച്ച് പറഞ്ഞ ഒരു പോസ്റ്റാണ്. എല്ലാവരും സിനിമയിൽ ഒരുമിച്ചെത്തിയ സൽമാൻ ഖാൻ, ഷാരുഖ് ഖാൻ കോമ്പിനേഷനെക്കാളും ഇഷ്ടപ്പെട്ടത് ജോൺ എബ്രഹാമിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം വായിച്ചു നോക്കാം. “എല്ലാവരും പുകഴ്ത്തുന്ന സിനിമയിൽ ഷാരുഖ് ഖാന്റെയും സൽമാൻ ഖാന്റെയും കോരിത്തരിപ്പിക്കുന്ന കോമ്പിനേഷൻ രംഗത്തെക്കാളും എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടത് ഇൻട്രോ സീനും, ജിം എന്ന കഥാപാത്രത്തെയായിരുന്നു. “ഔട്ട്‌ഫിക്സ് എക്സ് ” പ്രൈവറ്റ് ടെറർ ഗ്രൂപ്പ്‌ മേധാവി…. ആ വരവ്.

രണ്ട് ഹെലികോപ്റ്ററിനെ ഒറ്റ റോപ്പിൽ…രണ്ട് കൈ കൊണ്ട് ഹൂക്ക് ചെയ്യുന്നാ സീൻ.. ഇന്ത്യൻ സിനിമയിൽ തന്നെ വേറെ ആരുണ്ട്… ജോൺ എബ്രഹാം അല്ലാതെ”. മറ്റ് കഥാപാത്രങ്ങളെ വെച്ച് നോക്കുമ്പോൾ ജോൺ എബ്രഹാമിന്റെ വില്ലൻ കഥാപാത്രമായിരുന്നു കുറച്ച് തിളങ്ങി നിന്നിരുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയിൽ തന്നെ കൂടുതൽ കളക്ഷനുകൾ വാരി കൂട്ടാൻ കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമയുടെ ഒടിടി റിലീസ്.

 

Summary : In Pathaan, I like the role of John Abraham more than of Sharukh khan and Salman Khan