“നല്ല സംവിധായകരുടെ കൈയിൽ ലഭിച്ചാൽ, സ്ക്രിപ്റ്റിംഗ് കൂടി നന്നായി മാസ്സ് ചേരുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ “
1 min read

“നല്ല സംവിധായകരുടെ കൈയിൽ ലഭിച്ചാൽ, സ്ക്രിപ്റ്റിംഗ് കൂടി നന്നായി മാസ്സ് ചേരുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ “

 

 

പി ബാലചന്ദ്രന്റെ തിരക്കഥയിൽ രാജീവ്‌ രവി സംവിധാനത്തിലൂടെ 2016ൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്താ ചലച്ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ ആർ ആചാരി, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവർ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞു. ആ വർഷത്തിൽ തന്നെ വലിയ രീതിയിലുള്ള വിജയമായിരുന്നു കമ്മട്ടിപ്പാടം നേടിയിരുന്നത്. കൂടാതെ ദുൽഖർ സൽമാന്റെ സിനിമ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിച്ചു. ഈയൊരു സിനിമയ്ക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്.

മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടിയുടെ മകൻ എന്ന പേരിലാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് വന്നതെന്നും, നിരവധി അവസരങ്ങൾ തേടിയെത്തിതെന്നും പലരും പറയുന്നത്. എന്നാൽ കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ താൻ തന്റെ കഴിവ് കൊണ്ടു മാത്രമാണ് ഇന്നും മലയാള സിനിമയിൽ നിലനിൽക്കുന്നതെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. പല തരത്തിലുള്ള സിനിമ പ്രേമികളും ആരാധകരും പറയുന്നത് ദുൽഖർ സൽമാനു മാസ്സ് സിനിമകൾ ചേരില്ലെന്നാണ്. എന്നാൽ അത്തരം ചോദ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും കൃത്യമായ മറുപടി സിനിമയിലൂടെ നൽകാൻ ദുൽഖർ സൽമാനു കഴിഞ്ഞു.

ഇപ്പോൾ ഇതാ തന്റെ മാസ്സ് സിനിമകളെ പറ്റി എഴുതിയ പോസ്റ്റാണ് ഫേസ്ബുക്കിൽ ജനശ്രെദ്ധ നേടുന്നത്. പോസ്റ്റ്‌ കൂടുതൽ അടുത്തറിയാം. “മാസ്സ് ഒഴികെ അത്യാവശ്യം എല്ലാം ചെയ്യുന്ന ഒരു നടൻ എന്നാണ് ഡിക്യുവിനെപറ്റി സാധാരണ പറയാറ്. എന്നാൽ ഡിക്യു വിന്റെ നല്ല മാസ്സ് ഫീൽ തരുന്ന ഒരു സീക്യുൻസാണ് കമ്മട്ടിപ്പാടത്തിലെ ജയിൽ ഫൈറ്റ്, നല്ല ആറ്റിട്യൂട് ആൻഡ് സ്വാഗ് ആണ് പുള്ളി ഇതിൽ.

ആളുകൾ തല്ലാൻ നാലു പാടും ഓടി വരുമ്പോൾ, കണ്ണിൽ ഒരു തരിമ്പും പേടിയില്ലാതെ ചിരിച് കൂൾ ആയി ഒരു നിൽപ്പുണ്ട്. ഫിസിക്കലി അത്യാവശ്യം എഫ്ഫർട് എടുത്തു ചെയ്ത ഫൈറ്റിൽ ഉടനീളം കൂൾ ആയി, എഫ്ഫർട്ട്ലെസ് ആയി, ചെറിയ ചിരി ഒക്കെ ചിരിച്ചാണ് ഡിക്യു വില്ലന്മാരെ കൈകാര്യം ചെയ്യുന്നത്. സോളോ മൂവി യിലും ഡിക്യുവിന്റെ മാസ്സ് റോൾ ഇഷ്ടപ്പെട്ടിരുന്നു. നല്ല ഡയറക്ടർസിന്റെ കയ്യിൽ കിട്ടിയാൽ, സ്ക്രിപ്റ്റിംഗ് നല്ലതാണെങ്കിൽ മാസ്സും ചേരുന്ന ഒരു നടൻ തന്നെയാണ് ദുൽഖർ”

Summary : Dulquer salman is a actor who can act mass film if he got in a good directors and scripting