‘അന്ന് ഞാൻ കൊടും മോഹൻലാൽ ആരാധകനായിരുന്നു’: രൂപേഷ് പീതാംബരൻ
തിയേറ്ററിൽ ഒന്നടങ്കം ഇപ്പോൾ ആഘോഷങ്ങൾ ഒരു ദിവസങ്ങളാണ്. കാരണം മോഹൻലാൽ നായകനായ സ്ഫടികം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിൽ റീ -റിലീസ് ചെയ്തിരിക്കുകയാണ്. വലിയ ആഘോഷത്തോടെയാണ് സിനിമ ആരാധകരും മോഹൻലാൽ ഫാൻസും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മോഹൻലാലിനൊപ്പം തന്നെ രൂപേഷ് എന്ന നടനും സംവിധായകനും കൂടിയാണ്. ആടുതോമയുടെ ചെറുപ്പകാലം ആയ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. ഇപ്പോഴിതാ തന്റെ മറക്കാൻ കഴിയാത്ത അനുഭവത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രൻ ഒരു ദിവസം വീട്ടിൽ വരികയായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്തായതു കൊണ്ട് സിനിമ ആവശ്യത്തിനല്ലാതെ തന്നെ അദ്ദേഹം എപ്പോഴും വീട്ടിൽ വരാറുണ്ട്. ആ സമയത്ത് കടുത്ത മോഹൻലാൽ ആരാധകനായിരുന്ന താൻ. അദ്ദേഹത്തിന്റെ മായാമയൂരം എന്ന സിനിമ രണ്ടു തവണ കണ്ട് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അന്ന് സിനിമ കണ്ട ലഹരിയിൽ വീട്ടിലേക്ക് എത്തുമ്പോൾ ഭദ്രൻ അങ്കിൾ വീട്ടിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ സിനിമ കണ്ട പ്രചോദനത്തിൽ മോഹൻലാലിനെ പോലെ തോളു ചെരിച്ച് ഹലോ അങ്കിൾ എന്നു പറഞ്ഞ് അഭിസംബോധന ചെയ്തു.അന്ന് അങ്കിളിനോട് അതു പോലെ കുറച്ച് സമയം സംസാരിച്ചു പിന്നീട് അച്ഛനോട് അങ്കിൾ തന്നെയാണ് ഒന്ന് ഓഡിഷൻ അയക്കുമോ എന്ന് ചോദിച്ചത് എന്നാൽ അച്ഛൻ സമ്മതിച്ചില്ല.
അച്ഛൻ ഒരു കണക്കിനും സമ്മതിക്കില്ലായിരുന്നു കാരണം പഠിക്കാൻ മോശമാണെന്നും ഇനി സിനിമയിൽ പോയാൽ കൂടുതൽ മോശമാകുമെന്നുമായിരുന്നു അച്ഛന്റെ വാദം. അന്ന് അച്ഛനോട് ചോദിച്ചത് നിങ്ങൾക്ക് പെരുന്തച്ചൻ കോംപ്ലക്സ് ആണോ എന്നായിരുന്നു അത് കേട്ട് അച്ഛൻ തളർന്നു പോയി അങ്ങനെയാണ് സ്ഫടികത്തിന്റെ ഓഡിഷന് പോകുന്നതും ആ ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകുന്നത്. എന്നാൽ അന്ന് ഇത്രയും വലിയ ഒരു സിനിമയുടെ ഭാഗമാകാൻ ആണ് പോകുന്നത് എന്ന് പോലും അറിഞ്ഞിരുന്നില്ല. അന്നും ഇന്നും താനൊരു മോഹൻലാൽ ആരാധകൻ ആണെന്ന് അതിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് രൂപേഷ് തുറന്നു പറയുകയാണ്.