“പിന്നെ മമ്മൂക്കയുടെ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പതിവു പോലെ ലൂക്ക് ആയി പൊളിച്ചടുക്കിയിട്ടുണ്ട് ഇക്ക”… മനസ്സ് തുറന്ന് സിനിമ പ്രേക്ഷക
മമ്മൂട്ടിയെ നായകനാക്കി നിസാം സംവിധാനം ചെയ്ത ‘റോഷാക്ക്’ അടുത്തിടെയാണ് ആരാധകർക്ക് മുന്നിൽ എത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമ കണ്ടു ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡ് ആയിരിക്കുകയാണ്. ഇതൊരു സൈക്കിക് ത്രില്ലർ മൂവിയാണ്. റോഷാക്ക് ഇതിനോടകം 15 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇപ്പോഴും സോഷ്യൽ മീഡിയകളിൽ റോഷാക്കിനെക്കുറിച്ചുള്ള വിശേഷങ്ങളും ചർച്ചകളും എല്ലാം തുടർന്നുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ സിനിമ ഗ്രൂപ്പുകളിൽ സിനിമ പ്രേക്ഷകർ റോഷാക്കിനെ കുറിച്ച് എഴുതുന്ന റിവ്യൂകൾ ഒട്ടനവധിയാണ്. ഇത്തരത്തിൽ റോഷാക്ക് കണ്ട് ത്രില്ലടിച്ച് ഹർഷ പ്രസാദ് എന്ന സിനിമ പ്രേക്ഷക സിനി ഫയലിൽ പങ്കുവെച്ച കുറുപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “മെഗാസ്റ്റാർ മമ്മൂക്കയുടെ റോഷാക്ക് ഇന്ന് കണ്ടു. ഒരുപാട് ഇഷ്ടമായി. ഒരു കാർ ആക്സിഡന്റിനുശേഷം തന്റെ ഒപ്പം ഉണ്ടായിരുന്ന ഭാര്യയെ കാണാനില്ല എന്ന് പരാതി കൊടുക്കാൻ എത്തുന്ന ലൂക്കിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അവിടെ നിന്നും സിനിമ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത് ദുരൂഹതകൾ നിറഞ്ഞൊരു ലോകത്തേക്കാണ്. നിസാം ബഷീർ എന്ന സംവിധായകൻ ഈ സിനിമയ്ക്ക് വേണ്ടി എടുത്ത എഫേർട്ടിന് 100% റിസൾട്ട് സ്ക്രീനിൽ കാണാൻ സാധിക്കുന്നുണ്ട്.
മേക്കിങ്ങിലും കഥപറച്ചിലിലും ഇന്നുവരെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടില്ലാത്ത പുത്തൻ രീതികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിലും പുതുമയുള്ള ഒരു ദൃശ്യാനുഭവം പകരുന്നതിലും പ്രധാന പങ്കു വഹിക്കുന്നുണ്ട്. പിന്നെ മമ്മൂക്കയുടെ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പതിവു പോലെ ലൂക്ക് ആയി പൊളിച്ചടുക്കിയിട്ടുണ്ട് ഇക്ക. ബിന്ദു പണിക്കർ കോട്ടയം നസീർ എന്നിവരിൽ നിന്നൊക്കെ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെർഫോമൻസ് ആണ് സിനിമയിൽ കണ്ടത്. മ്യൂസിക്കിലും ക്യാമറയിലുമെല്ലാം Top Notch Work ആണ് റോഷാക്കിന്റെ മറ്റൊരു ആകർഷണം. മൊത്തത്തിൽ ഈ സിനിമ 2022 ലെ ഏറ്റവും മികച്ച മലയാള സിനിമകളിൽ ഒന്നാണെന്ന് ഒരു സംശയവുമില്ലാതെ തന്നെ പറയാം”. ഹർഷ പ്രസാദ് കുറിക്കുന്നു.