തന്റെ മക്കളെക്കുറിച്ച് അഭിമാനമെന്ന് ഗോപിസുന്ദര്‍ ; അച്ഛന്റെ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മക്കള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സംഗീതം സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പല ബഹുമതികളും ഗോപി സുന്ദര്‍ നേടിക്കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമാവാറുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭയ ഹിരണ്മയിയുമായുള്ള ലിവിഗ് ടുഗെതറിന്റെ പേരിലായിരുന്നു ആദ്യത്തെ വിമര്‍ശനം ഉയര്‍ന്നത്. ഈ അടുത്ത് അഭയക്കൊപ്പമുള്ള ലിവിങ് റിലേഷന്‍ ശേഷം ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി.
സോഷ്യല്‍ മീഡിയ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത വിഷയമാണ് ഇരുവരും തമ്മിലുള്ള ബന്ധം. ഇരുവരും ഒരുമിക്കുന്നുവെന്നും പുതിയ ജീവിതം ആരംഭിക്കുന്നുവെന്നും അറിയിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. നടന് ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സംഗീതവും മോഡലിങ്ങും മ്യൂസിക് ബാന്റുമൊക്കെയായി സജീവമായിരുന്നു അമൃത. ഈ സമയത്താണ് ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ ചിത്രങ്ങള്‍ അമൃത പങ്കുവെച്ചത്. ഗോപി സുന്ദറിന്റെ ആദ്യ ബന്ധത്തില്‍ രണ്ട് ആണ് മക്കളുമുണ്ട്. ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ ഇപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമില്ല.
ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മക്കളെക്കുറിച്ച് അദ്ദേഹം മുമ്പ് സോഷ്യല്‍ മീഡിയകളില്‍ കുറിച്ച കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മാധവ് സുന്ദര്‍, യാദവ് സുന്ദര്‍ എന്നിവരാണ് ഗോപി സുന്ദറിന്റെ മക്കളുടെ പേരുകള്‍. മാധവ് സുന്ദറിന് സംഗീതത്തില്‍ അഭിരുചിയുണ്ട്. ഒരിക്കല്‍ സംഗീത സംവിധായകന് ഔസേപ്പച്ചനോടൊപ്പം മാധവ് നില്ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദര്‍ കുറിച്ചത് ‘എന്റെ ഗുരുവിനൊപ്പം എന്റെ മകനെ കാണുമ്പോള്‍ അഭിനമാനമാണ് തോന്നുന്നത്. പ്രിയപ്പെട്ട മകനെ… ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്. നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമര്‍പ്പണത്തിലൂടെ എന്നും നിലനിര്‍ത്തണം’ എന്നായിരുന്നു.
യാദവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചും ഗോപി സുന്ദര്‍ കുറിച്ചിരുന്നു. ‘നിന്റെ പുഞ്ചിരി എന്റെ ജീവിതം യാഥാര്‍ഥ്യമാക്കുന്നു’എന്നായിരുന്നു യാദവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. അതേസമയം ഞാന്‍ എപ്പോഴും അമ്മയുടെ കൂടെയാണ്. അച്ഛന് തിരിച്ച് വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം ഒരിക്കലും മടങ്ങിവരില്ലെന്നും ആ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരിക്കല്‍ മാധവ് പറഞ്ഞിരുന്നു.