‘ഗോകുലിന്റെ രാഷ്ട്രീയം വേറെ’; വ്യക്തമാക്കി സുരേഷ് ഗോപി
1 min read

‘ഗോകുലിന്റെ രാഷ്ട്രീയം വേറെ’; വ്യക്തമാക്കി സുരേഷ് ഗോപി

തന്റെ രാഷ്ട്രീയനിലപാടല്ല മകൻ ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും നടൻ സുരേഷ് ഗോപി. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണെന്നും വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ലെന്നും എന്നാൽ ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി മറുപടി പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും, താന്‍ നില്‍ക്കുന്ന പാര്‍ട്ടിയോടുപോലും ഗോകുൽ താത്പര്യം പ്രകടമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗോകുലിനെ സംബന്ധിച്ച് രാഷ്ട്രീയം ജനങ്ങളോടുളള സര്‍വീസായിരിക്കണംമെന്നും ഇന്ന് ഉളള പല പ്രസ്ഥാനങ്ങളിലും ആ ഒരു രീതി കാണുന്നില്ലെന്നും അതിനാല്‍ മകന്‍ എറ്റവും പ്യുവറസ്റ്റ് ഫോമിലുളള ഒരു പാര്‍ട്ടിക്കായുള്ള കാത്തിരിപ്പിളാണെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റ് മക്കളുടെ കാര്യത്തിൽ അവര്‍ക്കൊന്നും ഒരു തരത്തിലുമുളള രാഷ്ട്രീയവും ഇല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ ഒരുക്കിയ ‘പാപ്പന്‍’ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം റീലിസിന് തയ്യാറെടുക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണ് ഇത്.ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം സലാം കാശ്മീരായിരുന്നു.


പൊലീസ് വേഷത്തിലാണ് താരം പാപ്പനിൽ എത്തുന്നത്. എന്നാൽ സാധാരണ കാണാറുളള ജോഷി ചിത്രങ്ങളിലെ തന്റെ കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ റോളാണ് പാപ്പനിലേതെന്ന് സുരേഷ് ഗോപി പറഞ്ഞു.
നൈല ഉഷ, കനിഹ, ആശ ശരത് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ മാസം 29 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.