“ഇടതു വശത്തെ ഫോട്ടോയിൽ കാണുന്നത് നിൻ്റെ തന്ത, വലത് വശത്ത് കാണുന്നത് എൻ്റെ തന്ത” : അച്ഛനെ അപമാനിച്ചവന് വായടപ്പിയ്ക്കും മറുപടി കൊടുത്ത് മകൻ ഗോകുൽ സുരേഷ്
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. 1986 – ൽ പുറത്തിറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറുന്നത്. അതിനു മുൻപ് 1965- ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. വില്ലൻ കഥാപാത്രത്തേക്കാളെല്ലാം കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെയായിരുന്നു സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നത്. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ഉൾപ്പടെ ലഭിക്കുകയുണ്ടായി. നിരവധി സിനിമകളിൽ തൻ്റെ വ്യത്യസ്തമായ അഭിനയംക്കൊണ്ട് പ്രേക്ഷർക്കിടയിൽ ഒരു സ്ഥാനം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
നടനെന്ന നിലയിൽ താരം ഏറെ പ്രിയങ്കരനാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ ട്രോളുകളും, പരിഹാസങ്ങളും അദ്ദേഹത്തിന് നേരേ നിത്യവും ഉയർന്നു കേൾക്കാറുണ്ട്. അത്തരത്തിലൊരു ട്രോളിന് ഇരയായി മാറിയിരിക്കുകയാണ് താരമിപ്പോൾ. ഇല്ല്യാസ് മരക്കാർ എന്നൊരാൾ തൻ്റെ ഫേസ്ബുക്കിലൂടെ ഒരു നായയുടെയും, സുരേഷ്ഗോപിയുടെയും പടങ്ങൾ പരസ്പരം ചേർത്തുവെച്ചുകൊണ്ട് ചിത്രത്തിൽ രണ്ട് പ്രധാന വ്യത്യാസങ്ങൾ ഉണ്ടെന്നും, അവ കണ്ടുപിടിക്കാമോ എന്നും ചോദിച്ചുകൊണ്ടാണ് എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഇല്ല്യാസ് പങ്കുവെച്ചത്. ചിത്രത്തിന് താഴെയായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ നടത്തിയ പ്രതികരണമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. വ്യാജ ചിത്രം പങ്കുവെച്ച ആളുടെ പോസ്റ്റിനു താഴെ ചിത്രത്തിൽ രണ്ട് പ്രധാന വ്യത്യാസമുണ്ടെന്നും, ഇടതു ഭാഗത്തുള്ള ചിത്രത്തിൽ നിൻ്റെ തന്തയാണ് ഉള്ളതെന്നും, വലത് ഭാഗത്തെ ചിത്രത്തിൽ കാണുന്നത് എൻ്റെ തന്തയാണെന്നുമാണ് ഗോകുൽ സുരേഷ് മറുപടി നൽകിയത്.
അച്ഛനെ അപാനമിച്ചവന് മകൻ നൽകിയ മറുപടി എന്നതിന് അപ്പുറത്തേയ്ക്ക്, നല്ല ആണത്വമുള്ള മകനാണ് ഗോകുൽ സുരേഷെന്ന് മറുപടിയിലൂടെ തെളിയിച്ചു എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. മാത്രമല്ല, ഗോകുൽ സുരേഷിൻ്റെ മറുപടിയോട് അനുകൂലിച്ച് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഗോകുലിൻ്റെ മറുപടിയ്ക്ക് സോഷ്യൽ മീഡിയ ഒന്നാകെ കൈയടിക്കുകയാണിപ്പോൾ. സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ അതിരു കടക്കുമ്പോൾ അത് വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ കലാശിക്കുന്നു എന്നു പോസ്റ്റിനു താഴെ പ്രേക്ഷരുടെ അഭിപ്രായമുയരുന്നുണ്ട്.