‘ താന്‍ ഒരു നടന് ആയിരുന്നില്ലെങ്കില്‍ അച്ഛന്റെ ഗുണ്ട ആയേനെ’; ഗോകുല്‍ സുരേഷ്
അച്ഛന് പിന്നാലെ ചിലച്ചിത്ര രംഗത്ത് എത്തിയ മലയാളികളുടെ പ്രിയ താരമാണ് ഗോകുല്‍ സുരേഷ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുലിന്റെ ചലച്ചിത്ര രംഗത്തുള്ള അരങ്ങേറ്റം. വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് ആണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. അങ്ങനെ നിരവധി നല്ല കഥാപാത്രങ്ങളാണ് ഗോകുല്‍ സുരേഷ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഗോകുല്‍ സുരേഷിന്റെ ഏറ്റവും ഒടുവില്‍ പറത്തിറങ്ങിയ ചിത്രമായിരുന്നു പാപ്പന്. ഇപ്പോഴിതാ, ഗോകുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുക്കുന്നത്. താനൊരു നടന് ആയിരുന്നില്ലെങ്കില്‍ അച്ഛന്റെ ഗുണ്ടയായി മാറിയേനെയെന്ന് പറയുകയാണ് മകന് ഗോകുല്‍ സുരേഷ്. ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജിലാണ് താന്‍ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുല്‍ പറഞ്ഞു. അതുപോലെ, താന്‍ അച്ഛനില്‍ നിന്നും ഡിസ്റ്റന്‍സ് ഇട്ട് അകന്ന് മാറി നില്ക്കുന്ന ആളൊന്നുമല്ല. തനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നില്‍ക്കാനാണ് ഇഷ്ടം. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടയായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നുവെന്ന് ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആ അഭിമുഖത്തില്‍ ഗോകുലിനോടൊപ്പം കൂടെ ഉണ്ടായിരുന്ന സുരേഷ് ഗോപി ഗോപിയും കുറച്ച് കാര്യങ്ങള്‍ പറയുകയുണ്ടായി. താന്‍ ചെറുപ്പത്തില്‍ വാങ്ങി കൊടുത്ത കളിപ്പാട്ടങ്ങളൊക്കെ ഇപ്പോഴും ഗോകുല്‍ സൂക്ഷിച്ച് വെക്കാറുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എപ്പോഴും അവന് അതെടുത്ത് തുടച്ച് വൃത്തിയാക്കി അടുക്കി വെക്കും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, അച്ഛനും മകനും ആദ്യമായി ഒന്നിച്ച ചിത്രമാണ് പാപ്പന്. ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിവസം 3.16 കോടിയാണ് സ്വന്തമാക്കിയത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച 3.87 കോടി ചിത്രം നേടി.
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് പാപ്പന്. ഈ കൂട്ടുകെട്ട് ആയതു കൊണ്ട് തന്നെ സിനിമയുടെ പ്രഖ്യാപന സമയം മുതല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടതും, പ്രേക്ഷകര്‍ കാത്തിരുന്നതുമായ ചിത്രമായിരുന്നു പാപ്പന്. ചിത്രം ഒരു മികച്ച ഫാമിലി ക്രൈം ത്രില്ലറാണ്. എബ്രഹാം മാത്യൂ മാത്തന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ പെയ്സിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോകുന്നതെങ്കിലും ബോറടിക്കാത്ത രീതിയില്‍ കഥ മുന്നോട്ട് കൊണ്ട് പോകാന്‍ സംവിധായകന് സാധിച്ചു. എന്താലായും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രം തന്നെയാണിത്.