
“നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ മാത്രം പോയി കാണുക, എന്നിട്ട് ആ സിനിമയെ വാനോളം പുകഴ്ത്തി ആളെ കൂട്ടു, ഇഷ്ടമില്ലാത്ത ജോണറിലുള്ളത് കാണണ്ട, അല്ലാതെ കീറിമുറിക്കൽ വേണ്ട”: ലാല്‍ജോസ്
മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. എന്നും ഒന്നിനൊന്ന് മനോഹരമായ കഥകളുള്ള ചിത്രങ്ങളായിരുന്നു ലാൽജോസ് ഒരുക്കിയിട്ടുള്ളത്. അയാളും ഞാനും തമ്മിലും, ക്ലാസ്മേറ്റ്സും ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ലല്ലോ. എല്ലാ ചിത്രങ്ങളിലും തന്റെതായ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകൻ കൂടിയാണ് ലാൽജോസ്. ഇപ്പോൾ സിനിമ കാണുന്ന പ്രേക്ഷകരുടെ മാത്രം കാലമല്ല. നിരൂപകരാണ് കൂടുതലും. പലരും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ മറ്റും നിരൂപണം ആയി എത്താറുണ്ട്.
നിരവധി ആളുകൾ പടം ഇറങ്ങുന്ന ദിവസം തന്നെ ഫേസ്ബുക്കിൽ വരുന്നതും ഇപ്പോൾ സാധാരണമായ ഒരു കാര്യം തന്നെയാണ്. ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറയുകയാണ് ഇപ്പോൾ ലാൽ ജോസ്. എല്ലാത്തരത്തിലുള്ള സിനിമകളും ഉണ്ടാകണം. ഏത് ജേണലിൽ ഉള്ള സിനിമകളെയും പുച്ഛിക്കുന്ന പ്രവണത ശരിയല്ല. സിനിമയെ സ്നേഹിക്കുന്ന ആളുകൾ എല്ലാത്തരം സിനിമകളെയും പ്രോത്സാഹിപ്പിക്കണം. നിങ്ങൾക്ക് ഇഷ്ടം ഇല്ലാത്ത സിനിമകൾ കാണേണ്ട കാര്യമില്ല, നിങ്ങളെന്തിനാണ് അതിനെ ഡീഗ്രേഡ് ചെയ്യുന്നത് അതാണ് എനിക്ക് മനസ്സിലാവാത്തത്. അങ്ങനെയല്ലാതെ സിനിമകൾ ഇഷ്ടമല്ലെങ്കിൽ അത് കാണാതിരിക്കുക.
അതിന് പോകാതിരിക്കുക. അതിനു പോയാലും നിങ്ങൾക്ക് ഇഷ്ടമാവുകയുമില്ല. എന്നിട്ട് അതിനെതിരെ പറയുകയും ചെയ്യും. അതെന്തിനാ അങ്ങനെ എനർജി വേസ്റ്റ് ചെയ്യുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ളത് പോയി കാണുക. ഇഷ്ടമുള്ള ജേണലിൽ ഉള്ളതാണ് എന്നാണ്. ഇഷ്ടമുള്ള ഡയറക്ടറുടെ സിനിമ കാണു, അതിനെ വാനോളം പുകഴ്ത്തുന്നു അതിന് ഓഡിയൻസ് ഉണ്ടാക്കാനായി എല്ലാ എഫർട്ടും യൂസ് ചെയ്യുക. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വിമർശനം എന്ന് പറയുന്നത് ക്രിയാത്മകം ആകണം, അല്ലാതെ എഡിറ്റിംഗ് അവസാനത്തെ ഷോട്ടിൽ നാലു ഷോട്ട് ശരിയാകില്ല എന്നൊക്കെ പറയുന്നത് അല്ല വിമർശനം.
വിമർശകരുടെ അറിവ് പ്രകടിപ്പിക്കാൻ വേണ്ടി കീറിമുറിക്കുന്ന വിമർശനം എന്ന് പറയാൻ പറ്റില്ല എന്ന് പറയുന്നത്. പാകപ്പിഴകൾ കൃത്യമായി ചൂണ്ടികാണിക്കുന്നത് എന്നൊക്കെ പറയുന്നത് ആണ് വിമർശനം. ആരാണ് സിനിമ കാണുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുന്നത് അല്ലെങ്കിൽ ആരെയാണ് ബാധിക്കുന്നത്. വിമർശനം സ്വാഗതാർഹമാണ് ക്രിയാത്മകം ആകുമ്പോഴാണ് മനോഹരം. ഇത് ശരിയായില്ല എന്ന് പറയുന്നത് സമ്മതിക്കുന്നു. അല്ലാതെ എന്തിനാണ് വിമർശിക്കുന്നത് പോലും മനസ്സിലാവാതെ അടച്ചാക്ഷേപിക്കുന്ന രീതികളും ഉണ്ടാവാറുണ്ട്. അത് ശരിയല്ല.