“കുട്ടികളുടെ കയ്യിൽ വാളല്ല പുസ്തകം കൊടുക്കടോ.. ” ; ദുർഗാവാഹിനി ജാഥക്കെതിരെ കടുത്ത ഭാഷയിൽ ഹരീഷ് ശിവരാമകൃഷ്ണൻ
കുട്ടികൾക്ക് പകയും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സമാധാനവും പറഞ്ഞുകൊടുക്കണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. വാളുകൾ എന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ റാലിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഹരീഷ്. ഫേസ്ബുക്കിലായിരുന്നു ഹരീഷ് തന്റെ പ്രതികരണം അറിയിച്ചത്.
കുട്ടികളുടെ കൈയില്‍ വാളുകളല്ല പുസ്തകങ്ങളാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. പിള്ളേരുടെ കയ്യില്‍ വാള് അല്ല , പുസ്തകം വെച്ച് കൊടുക്കേടോ എന്ന് തുടങ്ങുന്ന കുറിപ്പ് നിരവധി ആളുകളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പകയും, പ്രതികാരവും വിദ്വേഷവും അല്ല , പകരം സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ എന്നും മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ എന്നുമുള്ള ഹരീഷിന്റെ വാക്കുകൾ പലരും ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലാണ് കുറിപ്പിന് ആസ്പദമായ സംഭവം നടന്നത്.
ആയുധമേന്തിയാണ് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടത്തിയ ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് റോഡില്‍ ആയുധമേന്തി കുട്ടികള്‍ ജാഥ നടത്തിയത്. മുദ്രാവാക്യം വിളിച്ച് വാളുകളുമായി നടത്തിയ മാര്‍ച്ചിനെതിരെ പലരും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകിരിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്.
എന്തായാലും ഹരീഷിന്റെ കുറിപ്പും കുറിപ്പിന് ആസ്പദമായ ജാഥയും ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചാവിഷയമാണ്.