പൃഥ്വിരാജിനു നാഷണൽ അവാർഡ് 101 ശതമാനം ഉറപ്പായിരുന്നു എന്നാൽ റീമേക്ക് ചിത്രം ആയിപ്പോയി; പ്രശസ്ത സബ്ടൈറ്റിലിസ്റ്റിന്റെ പ്രസ്താവന വൈറൽ
മലയാള സിനിമയുടെ അഭിമാന താരമായ പൃഥ്വിരാജിനെക്കുറിച്ച് പ്രശസ്ത സബ്ടൈറ്റിലിസ്റ്റ് രേഖ്സ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമാ പ്രേമികളുടെ ചർച്ചാവിഷയം. സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രം അന്ധാദുന്റെ മലയാളം റീമേക്കായ ഭ്രമം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. സമ്മിശ്ര അഭിപ്രായം നേടിയ ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ പ്രകടനത്തെ രേഖ്സ് വളരെ മികച്ച ഭാഷയിൽ പ്രശംസിച്ചിരിക്കുകയാണ്. ഭ്രമം വളരെ സത്യസന്ധമായ ഒരു റീമേക്ക് ചിത്രമാണെന്ന് പ്രശസ്ത സിനിമാ നിരൂപകൻ സതീഷ് കുമാർ എം ട്വിറ്ററിൽ അഭിപ്രായപ്പെട്ടിരുന്നു. ആ ട്വീറ്റിന് മറുപടിയായാണ് രേഖ്സ് ഭ്രമം എന്ന ചിത്രം അന്ധാദുൻ കണ്ടവർക്കും ഇഷ്ടപ്പെടും എന്നും പൃഥ്വിരാജിന്റെ അഭിനയത്തെ ഒരിക്കലും താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും പൃഥ്വിരാജ് നമ്മുടെ നിധി ആണെന്നും അദ്ദേഹത്തിന് ലുക്കും കഴിവും ഉണ്ടെന്നും ആ കഴിവുകൾ രണ്ടും എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടതെന്ന് അദ്ദേഹത്തിന് നല്ല ധാരണ ഉണ്ടെന്നും രേഖ്സ് പറഞ്ഞിരുന്നു. പ്രശസ്ത ക്യാമറാമാൻ രവി കെ. ചന്ദ്രൻ ആണ് ഭ്രമം സംവിധാനം ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മമ്ത മോഹൻദാസ്, അനന്യ, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് സബ്ടൈറ്റിൽ ഒരുക്കിയതും രേഖ്സ് ആണ്. ഈ ചിത്രം ഒരു റീമേയ്ക്ക് അല്ലായിരുന്നുവെങ്കിൽ 101 ശതമാനം പൃഥ്വിരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉറപ്പായും ലഭിക്കുമായിരുന്നു എന്നാണ് രേഖ്സ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. പൃഥ്വിരാജ് ഇനിയും മുന്നോട്ട് ഒരുപാട് ദൂരം പോകാൻ ഉണ്ടെന്നും ഇന്ത്യൻ സൗത്ത് ഇന്ത്യൻ സിനിമകളെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തണം എന്നും രേഖ്സ് പറയുന്നു.