‘ഞാൻ പറഞ്ഞു മമ്മൂക്കയൊട് കഥ പറയില്ല, എന്നെ അതിനൊന്നും കിട്ടില്ലയെന്ന്, അഹങ്കാരമായിരുന്നു…പക്ഷേ സംഭവിച്ചത് ‘രഞ്ജി പണിക്കർ പറയുന്നു
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ തിരക്കഥാകൃത്തുക്കൾക്ക് വലിയ മൂല്യം നേടിക്കൊടുക്കുന്നതിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ. നിരവധി സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിട്ടുള്ള അദ്ദേഹം ഇപ്പോഴിതാ ദി കിംഗ് എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി എത്ര ഉണ്ടായതിനു പിന്നിലെ കഥ തുറന്നു പറഞ്ഞിരിക്കുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദി കിംഗ് എന്ന ചിത്രത്തിലെ അണിയറ വിശേഷങ്ങളെക്കുറിച്ച് വാചാലനായത്. രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ:,”ഞാൻ പശുപതി എഴുതാൻ പോകുമ്പോൾ അദ്ദേഹത്തിന്റെ(മമ്മൂട്ടിയുടെ) കാൽതൊട്ട് വന്നിച്ചിട്ടാണ് പോയത്.അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെ പോലെ തോന്നിയിട്ടുള്ളൂതുകൊണ്ടാണ്. എന്നെയും ഏറെക്കുറെ ഒരു സഹോദരതുല്യൻ ആയിട്ടാണ് അദ്ദേഹം കണ്ടിരുന്നതും കണ്ടു പോരുന്നതും. ഇതിനിടയിൽ ഞാൻ ഏകലവ്യന്റെ കഥ അദ്ദേഹത്തിനോട് പറഞ്ഞു. ചില കാരണങ്ങളാൽ ആ സിനിമ നടക്കാതെ പോയി. അപ്പോൾ ഇനി മുതൽ ഞാൻ മമ്മൂക്കയുടെ കൂടെ ഒരു സിനിമ ചെയ്യില്ല എന്ന വാശിയിൽ ഒരു തീരുമാനമെടുത്തു. പിന്നീട് അക്ബറെന്ന നിർമാതാവ് ഷാജിയുമായി (ഷാജി കൈലാസ്) ഒരു സിനിമ എഴുതി കൊണ്ടിരുന്നപ്പോൾ ഞങ്ങളെ വന്ന് കണ്ടിരുന്നു.
ഷാജി അപ്പോൾ ചോദിച്ചു നമുക്ക് നിന്നെ വിളിച്ചില്ലേ..? ‘ഞാൻ ഇല്ല, നീ ചെയ്തോഎനിക്ക് അങ്ങനെ ഒരു ചിത്രം ചെയ്യാൻ താൽപര്യമില്ല’ എന്ന് ഞാൻ പറഞ്ഞു. സത്യത്തിൽ അന്ന് മമ്മൂക്ക വലിയ ജീവകാരുണ്യ പരമായ തീരുമാനത്തിന്റെ ഭാഗം കൂടിയായിരുന്നു ആ സിനിമ. അന്ന് അക്ബർ എന്ന നിർമാതാവ് കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ടാണ് അന്നത്തെക്കാലത്ത് ഒരു ഷുവർ ഷോട്ട് എന്ന് തോന്നിയത് കൊണ്ടാവാം രഞ്ജിയുടെ തിരക്കഥയിൽ ഷാജി സംവിധാനം ചെയ്യുന്ന സിനിമ ചെയ്യാം നമുക്ക് എന്ന് പറഞ്ഞത്. എനിക്ക് ആവശ്യത്തിൽ കൂടുതൽ അഹങ്കാരം ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞു ആ സിനിമ ചെയ്യില്ല എന്ന്. മമ്മൂക്ക വിളിച്ചപ്പോഴും ഞാൻ പറഞ്ഞു എനിക്ക് ചെയ്യാൻ താൽപര്യമില്ല എന്ന്.എന്നാൽ അക്ബർ എന്റെ അമ്മയെ പോയി കണ്ടു,അമ്മ എന്നെ വിളിച്ചു തിരക്കഥ എഴുതി കൊടുക്കണമെന്ന് നിർബന്ധത്തിൽ പറഞ്ഞു.അങ്ങനെ ഞാൻ ആ തിരക്കഥ എഴുതാൻ തീരുമാനിച്ചു അപ്പോഴും ഞാൻ പറഞ്ഞു മമ്മൂക്കയൊട് കഥ പറയില്ല, എന്നെ അതിനൊന്നും കിട്ടില്ലയെന്ന്.
ഞാൻ കാണുന്ന ഗൗരവത്തോടെ ഒന്നും അദ്ദേഹം ആ വിഷയത്തെ കണ്ടിട്ടേ ഉണ്ടാവില്ല. ഒരു കൗതുകത്തോടെ കൂടി ആകും കണ്ടിട്ടുണ്ടാവുക. പിന്നീട്ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ ഡബ്ബിങ് നടക്കുന്ന സമയം വീട്ടിൽ കൊണ്ടുപോയി ബിരിയാണി ഒക്കെ തന്നിട്ട് മമ്മൂക്ക പറഞ്ഞുകഥ പറയാൻ. അപ്പോഴും ഞാൻ പറഞ്ഞു കഥ പറയില്ല എന്ന്.അതും അദ്ദേഹം ഒരു കൗതുകത്തോടെ കൂടി കണ്ടത് കൊണ്ടാവും ‘ദി കിംഗ്’ എന്ന സിനിമ ഉണ്ടായത്. അല്ലെങ്കിൽ മമ്മൂട്ടിക്ക് വേറെ സിനിമ ഇല്ലാത്തതു കൊണ്ടോ ഞാൻ എഴുതിയില്ലെങ്കിൽ മമ്മൂട്ടിക്ക് നിലനിൽപ്പ് ഇല്ലാത്തതുകൊണ്ടോ അല്ല.”