ഒടിടിയിൽ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയേറ്ററിൽ ഹൗസ് ഫുൾ; ഞെട്ടിക്കുന്ന കളക്ഷൻ തുക പുറത്ത്
1 min read

ഒടിടിയിൽ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയേറ്ററിൽ ഹൗസ് ഫുൾ; ഞെട്ടിക്കുന്ന കളക്ഷൻ തുക പുറത്ത്

ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ ആവേശം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. കേരളത്തിൽ നിന്ന് മാത്രമായി 75 കോടി രൂപയിൽ അധികം നേടി എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.

ആടുജീവിതം, 2018 എന്നീ സിനിമകൾക്ക് പുറമേ മഞ്ഞുമ്മൽ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനിൽ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 കോടി ക്ലബിൽ മലയാളത്തിൽ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കിൽ രണ്ടാമത് ഫഹദാണ്. ഫഹദ് നായകനായ ആവേശത്തിന്റെ തിയറ്റർ കളക്ഷൻ കുതിപ്പിന് വേഗത കുറഞ്ഞിട്ടില്ല അടുത്തിടെ ഒടിടിയിൽ പ്രദർശനത്തിന് എത്തിയിട്ടുമെന്നാണ് റിപ്പോർട്ട്.

ആവേശം ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടിയിൽ മെയ് ഒമ്പതിന് പ്രദർശനത്തിന് എത്തിയതിനാൽ ചിത്രം ഇനി മൾടിപ്ലക്സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്. ഫഹദ് നായകനായ ഈ ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ്. സംഗീതം സുഷിൻ ശ്യാമും.

ആവേശം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമാണം നിർവഹിക്കുന്നത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികൾ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെയായ ചിത്രത്തിൽ മേക്കപ്പ്‍മാനായി ആർജി വയനാടനും ഭാഗമാകുമ്പോൾ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എആർ അൻസാർ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.