
“ഫഹദ് താങ്കൾ ഓരോ സിനിമ കഴിയുംതോറും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു “: ഫഹദിന് ആശംസകളുമായി സൂര്യ.

മലയാളത്തിന് അഭിമാനം നടനായ ഫഹദ് ഫാസിലിനെ കുറിച്ച് തമിഴ് സൂപ്പർതാരമായ സൂര്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫസൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആശംസകൾ നേർന്നു കൊണ്ടാണ് തമിഴ് സൂപ്പർ താരം ഫഹദ് ഫാസിലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പങ്കു വച്ചു കൊണ്ടാണ് സൂര്യ അഹദിൻ ആയി ആശംസകൾ നേർന്നത് ഫഹദ് എപ്പോഴും തന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും. അദ്ദേഹത്തിന്റെ കഥകൾ തന്നെ അത്ഭുതപ്പെടുത്തുന്നത് എന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. അഭിനയത്തിൽ എപ്പോഴും വ്യത്യസ്ത തീർക്കുന്ന ദൃശ്യങ്ങൾ കൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദ് ഫാസിൽ എന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.

ഫാസിൽ സാറിനോട് ആദരവ് ഉണ്ടെന്നും സഹനടൻ വ്യത്യസ്തത കൊണ്ട് തന്നെ എപ്പോഴും ആസിഡ് പെടുത്തുകയാണ് എന്നും. സൂര്യ പോസ്റ്റിൽ കുറിച്ചു കഴിഞ്ഞദിവസമാണ് താര ത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മലയൻ കുഞ്ഞു എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയറിലെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനം ആയിരിക്കും ഈ ചിത്രം എന്ന കാര്യത്തിൽ സംശയമില്ല. ക്ലോസ്‌ട്രോഫോബിയ ഉള്ളവര്‍ സിനിമ കാണരുതെന്ന് അണിയറപ്രവർത്തകർ ആദ്യമേ സൂചിപ്പിച്ചിട്ടുണ്ട്. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോകുന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ചിത്രം ഇത്തരക്കാരെ അസ്വസ്ഥമാക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത് ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ചെയ്യുന്നത്. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം ആണ് സൗണ്ട് ഡിസൈൻ നിര്‍വഹിക്കുന്നത് . 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയന്‍കുഞ്ഞിലെ ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
