‘ഏറ്റവും കൂടുതൽ ശത്രുതയുള്ള മലയാളി മോഹൻലാൽ’; വൈറലായി കുറിപ്പ്
1 min read

‘ഏറ്റവും കൂടുതൽ ശത്രുതയുള്ള മലയാളി മോഹൻലാൽ’; വൈറലായി കുറിപ്പ്

നൂറ് കോടി ബജറ്റിൽ ഇറങ്ങുന്ന തെന്നിന്ത്യൻ ചിത്രം ‘കണ്ണപ്പ’യുടെ ടീസർ എത്തിയതു മുതൽ ഒരു നിമിഷം മിന്നിമാഞ്ഞു പോകുന്ന മോഹൻലാലിന്റെ ദൃശ്യം വൈറലാണ്. ഒരു വേട്ടക്കാരന്റെ രൂപത്തിലാണ് മോഹൻലാലിനെ ടീസറിലെ ഒരു ദൃശ്യത്തിൽ കാണിച്ചിരിക്കുന്നത്. അത് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു. അതേസമയം662 കണ്ണപ്പയുടെ ടീസർ എത്തിയതിന് പിന്നാലെ കൊറിയക്കാർക്ക് ഏറ്റവും ശത്രുതയുള്ള നടൻ മോഹൻലാൽ ആണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.

ഫേസ്ബുക്കിൽ എത്തിയ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ലാലേട്ടന്റെ ഒന്നൊന്നര വരവ്’ എന്ന ടൈറ്റിലോടെ എത്തിയ കണ്ണപ്പയുടെ ഒരു വാർത്തയാണ് ഈ ചർച്ചയ്ക്ക് ആധാരം. ഒരു മാധ്യമത്തിൽ എത്തിയ ഈ വാർത്തയ്ക്ക് താഴെ ഹഹ ഇമോജികളാണ് നിറയുന്നത്. ആയിരത്തിൽ അധികം ലൈക്ക് ലഭിച്ച വാർത്ത പോസ്റ്റിൽ 530 ഓളം ഹഹ ഇമോജികളാണ് ഉള്ളത്. അത് കൂടുതലും വന്നിരിക്കുന്നത് കൊറിയൻ പേരുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നുമാണ് എന്ന് കണ്ടെത്തി, ശ്രുതി എസ് പങ്കജ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

”കൊറിയക്കാർക്ക് ഏറ്റവും അധികം ശത്രുത ഉള്ള മലയാളി മോഹൻലാൽ ആണെന്ന് തോന്നുന്നു. റിപ്പോർട്ടറിൽ മോഹൻലാൽ അഭിനയിക്കുന്ന ഏതോ അന്യഭാഷ ചിത്രത്തിന്റെ വാർത്തയ്ക്ക് മഹാഭൂരിപക്ഷവും കുമ്മോജി കണ്ടെത്തിയപ്പോഴാണ് കൊറിയക്കാർക്ക് ലാലിനോടുള്ള വിരോധം വെളിപ്പെട്ടത്” എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.

അതേസമയം, മോഹൻലാൽ വീണ്ടും തെലുങ്കിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ വേഷമിടുന്നത്. മുകേഷ് കുമാർ സിങ് ആണ് ചിത്രത്തിന്റെ സംവിധാനം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം, കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥയാണ് പറയുന്നത്.