‘ഇപ്പോഴും ഫസ്റ്റ്ഡേ തിയേറ്റര്‍ എക്സ്പീരിയന്‍സ് ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്ന ചിത്രമാണ് ലൂസിഫര്‍’; കുറിപ്പ് വൈറല്‍
2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കലക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നടന് പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫര്‍. നടന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി.
പൃഥിരാജ്-മോഹന്‍ലാല്‍ എന്ന ഹിറ്റ് കോബോയും ലൂസിഫര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. 2016 ഒക്ടോബറില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകനി’ലൂടെയാണ് മലയാളം 100 കോടി ക്ലബ്ബ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100-150 കോടി നേട്ടങ്ങള്‍ അതിവേഗത്തിലായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്.
രണ്ടാം ഭാഗം എമ്പുരാന് ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് പൃഥിരാജ് ശ്രമിക്കുന്നത്. 400 കോടി ബജറ്റിലാണ് എമ്പുരാന് ഒരുങ്ങുന്നതെന്നാണ് വിവരം. ഇപ്പോഴിതാ ലൂസിഫറിനെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ സ്റ്റാര്‍ വാല്യൂ, സ്ക്രീന്‍ പ്രെസെന്റ്സ്, ആക്ടിംഗ് എക്സ്പീരിയന്‍സ് എന്നിവയെ ഇത്രയും പെര്‍ഫെക്റ്റ് ആയി ഉപയോഗിച്ച മറ്റൊരു ചിത്രവും അടുത്ത കാലത്തെങ്ങും ഇറങ്ങിയിട്ടില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. വണ്‍ടൈം വാച്ചബള് എന്ന നിലയിലേക്ക് അടുത്തിടെ ഇറങ്ങിയ പല മോഹന്‍ലാല്‍ ചിത്രങ്ങളും ചുരുങ്ങുമ്പോഴും, ഇപ്പോഴും ഫസ്റ്റ് ഡേ തിയേറ്റര്‍ എക്സ്പീരിയന്‍സ് ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്ന പടമാണ് ലൂസിഫര്‍.
‘നിന്നെ രക്ഷിക്കാന്‍ ആരുണ്ടെടാ’, ‘ഒരേ ഒരു രാജാവ്’,’കര്‍ഷകനല്ലേ മാഡം’ തുടങ്ങിയ ഡയലോഗുകള്‍ ഇപ്പോഴും തരുന്ന ഒരു ഫീല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് . ഒരു നടന്റെ ആക്ടിംഗ് എക്സ്പീരിയന്‍സിനെയും star വാല്യൂവിനേയും കൃത്യമായി ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ലൂസിഫര്‍ എന്നും കുറിപ്പില്‍ പറയുന്നു.