“നടൻ തിലകനുമായി തന്നെ താരതമ്യം  ചെയ്യുന്നത് അസംബന്ധം” – അലൻസിയർ പ്രതികരിക്കുന്നു
1 min read

“നടൻ തിലകനുമായി തന്നെ താരതമ്യം ചെയ്യുന്നത് അസംബന്ധം” – അലൻസിയർ പ്രതികരിക്കുന്നു

മജു സംവിധാനം ചെയ്ത അപ്പൻ എന്ന ചിത്രമാണ് ഇപ്പോൾ എവിടെയും ആളുകൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളാണ് ഈ ചിത്രത്തിൽ പ്രേക്ഷകർ കാണുന്നത് നമ്മുടെ ചുറ്റുമുള്ള ജീവിതവുമായി വളരെയധികം സാമ്യമുള്ള കഥയാണ് ഈ ചിത്രം എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് ചിത്രത്തിൽ സ്വാഭാവിക അഭിനയം കൊണ്ട് ഒരു ഉത്സവം തന്നെ തീർക്കുകയായിരുന്നു നടൻ അലൻസിയർ. അലൻസിയർന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന് ഇത്രത്തോളം പ്രശംസ നേടിക്കൊടുത്തത് എന്ന് ഇതിനോടകം തന്നെ ആളുകൾ പറഞ്ഞു. ചിലർ ഈ ചിത്രത്തിനെ സംബന്ധിച്ച് അലൻസിയറിനെ നടൻ തിലകനുമായി താരതമ്യം ചെയ്യുന്നതായും ചില കുറിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ കാര്യത്തെ കുറിച്ച് പ്രതികരിക്കുകയാണ് അലൻസിയർ.

തിലകനുമായി തന്നെ താരതമ്യം ചെയ്യരുത് എന്നും അതിൽ തനിക്ക് വിയോജിപ്പുണ്ട് എന്നുമാണ് അലൻസിയർ പറയുന്നത്. തിലകനുമായി തന്നെ താരതമ്യപ്പെടുത്തുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അലൻസിയർ ഇക്കാര്യം പറഞ്ഞത്. അപ്പൻ എന്ന സിനിമ മികച്ചതായെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും ഉള്ളത് സംവിധായകന് മാത്രമാണ്. നടൻ തിലകനുമായുള്ള താരതമ്യം തന്നെ അസംബന്ധമായാണ് തോന്നുന്നത് ഞാൻ അതിനു മുൻപും പറഞ്ഞിട്ടുണ്ട്, ആ മഹാനായ നടനൊപ്പം എന്ന താരതമ്യം ചെയ്യുന്നത് ശരിയല്ല. ഞാൻ എനിക്കറിയാവുന്ന രീതിയിലാണ് അഭിനയിക്കുന്നത്. അവരൊക്കെ ചെയ്തു കൂട്ടിയിരിക്കുന്ന കഥാപാത്രങ്ങൾ എത്രയാണ്, അതൊക്കെ നിരവധിയാണ്. എന്നെ എന്തിനാണ് ആ മനുഷ്യനുമായി താരതമ്യം ചെയ്യുന്നത്. വാസ്തവത്തിൽ അതൊരു അസംബന്ധമായ കാര്യമാണ്. അങ്ങനെ താരതമ്യം ചെയ്യുന്ന തിലകൻ ചേട്ടനോളം എത്താൻ ഒന്നും എനിക്ക് പറ്റില്ല. എനിക്ക് എന്നോളം എത്താനെ പറ്റൂ. ഇരകൾ എന്ന സിനിമയെ കുറിച്ചൊക്കെ പറയുന്നത് വ്യാഖ്യാനങ്ങൾ ആണ്. അതുകൊണ്ട് അത്തരം കമ്പാരിസൺസ് ഒന്നും ആവശ്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്.

അപ്പൻ എന്ന ചിത്രം ഇറങ്ങിയതിനു ശേഷം എന്നെ പല സിനിമക്കാരും വിളിച്ചിരുന്നു. അവർ പറയുന്നത് എന്റെ പെർഫോമൻസ് ഗംഭീരമാണ് എന്നാണ്. അതിനു ഒരു വേരുണ്ട്. മജുവിന്റെ സ്ക്രിപ്റ്റ് ആണ് ആ വേര്. ആ സംവിധാനമാണ് കാതൽ, അതിലാണ് ഞങ്ങൾ പൂത്തുലഞ്ഞത്. ആ വേരില്ലെങ്കിൽ ഞങ്ങളും ഇല്ലല്ലോ. അപ്പൻ പൂർണമായും മജുവിന്റെ സൃഷ്ടി മാത്രമാണ്. അദ്ദേഹം കലഹിച്ചും പ്രേമിച്ചും സ്നേഹിച്ചും ഉണ്ടായി വന്നു. അപ്പൻ സിനിമയുടെ കഥ കേട്ടപ്പോൾ ഇങ്ങനെയൊരു അപ്പൻ എവിടെയെങ്കിലും ഉണ്ടാകുമോന്ന് പോലും എനിക്ക് തോന്നി. എന്നാൽ സിനിമ കണ്ട ശേഷം എന്നെ വിളിച്ച് പലരും പറയുന്നത് അവരുടെ പരിസരത്ത് ഇങ്ങനെയൊരു അപ്പൻ ഉണ്ടെന്നാണ്. സത്യത്തിൽ ഇങ്ങനെയും അപ്പന്മാരുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്നും അലൻസിയർ പറയുന്നു.