‘തൊണ്ണൂറുകളിലെ മോഹന്‍ലാലും നിലവിലെ സൂര്യയും സിനിമ കച്ചവടം മാത്രം ആക്കാതെ കലയാക്കാന്‍ ശ്രമിച്ചവര്‍’; വൈറല്‍ കുറിപ്പ്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ 19ാം വയസ്സില്‍ വില്ലനായി മലയാള സിനിമയിലേക്ക് രംഗപ്രേവശം ചെയ്ത മോഹന്‍ലാല്‍ പിന്നെ മലയാള സിനിമയയുടെ താരരാജാവ് ആകുന്ന കാഴ്ച്ചയാണ് മലയാളികള്‍ കണ്ടത്. വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി മോഹന്‍ലാല്‍ മലയാളികളുടെ ചങ്കിടിപ്പായി മാറി. സ്നേഹത്തോടെ കേരളം അദ്ദേഹത്തെ ലാലേട്ടന് എന്ന് വിളിച്ചു. മലയാളികള്‍ക്ക് ചേട്ടനായും കാമുകനായും ഭര്‍ത്താവായും സുഹൃത്തായും മകനായും മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ മാറി. മോഹന്‍ലാല്‍ എന്ന നടന്റെ സൂക്ഷ്മ അഭിനയത്തെ പറ്റി നടന് സൂര്യ വര്‍ണിച്ചത്, മോഹന്‍ലാല്‍ സാറിന്റെ വിരലുകള്‍ വരെ അഭിനയിക്കുന്നുവെന്നായിരുന്നു. ചിലപ്പോള്‍ സൂര്യയെ ഏറ്റവും അധികം സ്വാധീനിച്ച നടന് മോഹന്‍ലാല്‍ ആവാം എന്ന് തുടങ്ങുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തൊണ്ണൂറുകളിലെ മോഹന്‍ലാലും നിലവിലെ സൂര്യയും , സിനിമ കച്ചവടം മാത്രം ആക്കാതെ കലയാക്കാന്‍ ശ്രമിച്ചവര്‍ എന്ന് എഴുതിയ ഒരു ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
മോഹന്‍ലാല്‍ എന്ന നടന്റെ സൂക്ഷ്മ അഭിനയത്തെ പറ്റി സൂര്യ വര്‍ണിച്ചത്, മോഹന്‍ലാല്‍ സാറിന്റെ വിരലുകള്‍ വരെ അഭിനയിക്കുന്നുവെന്നായിരുന്നു. ചിലപ്പോള്‍ സൂര്യയെ ഏറ്റവും അധികം സ്വാധീനിച്ച നടന് മോഹന്‍ലാല്‍ ആവാം. ആശിര്‍വാദ് വരുന്നതിനു മുന്‍പ് ഒരു മോഹന്‍ലാല്‍ ഉണ്ടായിരുന്നു, ഇന്ത്യന്‍ സിനിമയില്‍ ആര്‍ക്കും അഭിനയത്തില്‍ തൊടാന്‍ പറ്റാത്ത മോഹന്‍ലാല്‍ നടന് നിര്‍മാതാവ്. ആ ഒരു മോഹന്‍ലാലിനെ ആശിര്‍വാദ് എന്ന ബിസിനസ് സംരഭം വന്നതിനു ശേഷം ചെറുതായി നഷ്ടമായി, മോഹന്‍ലാല്‍ പണം വാരി സിനിമയുടെ പിന്നാലെ ഓടി തുടങ്ങിയപ്പോള്‍ പ്രണവം എന്ന ആ സംരഭം വീണു.
1990 ല്‍ ഹിസ് ഹൈനസ് അബ്ദുള എന്ന ചിത്രവുമായി അരങ്ങേറിയ പ്രണവം ആ വര്‍ഷത്തെ ഇയര്‍ ടോപ്പര്‍ മാത്രം ആയി ആദ്യ നിര്‍മാണ ചിത്രത്തെ ഒതുക്കി നിര്‍ത്തിയില്ല രണ്ടു നാഷണല്‍ അവാര്‍ഡ് നെടുമുടി വേണു, എംജി ശ്രീകുമാര്‍ ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് രവീന്ദ്രന് മാഷ്,
അടുത്ത വര്‍ഷവും മാറ്റമൊന്നും ഉണ്ടായിരുന്നില്ല ഭരതം പ്രണവം എന്ന ചിത്രം നേടിയത് മൂന്ന് നാഷണല്‍ അവാര്‍ഡും മികച്ച നടന് മോഹന്‍ലാല്‍, സിംഗര്‍ യേശുദാസ്, സ്പെഷ്യല്‍ മെന്‍ഷന്‍ രവീന്ദ്രന് മാഷ് ഒപ്പം മികച്ച നടനും നടിയും വേണു ചേട്ടന് സ്പെഷ്യല്‍ ജൂറിയും രവീന്ദ്രന് മാഷിന് മികച്ച മ്യൂസിക്ക് ഡയറക്ടര്‍ അടക്കം അഞ്ചു സ്റ്റേറ്റ് അവാര്‍ഡുമാണ് പിന്നീട് വന്ന കമലദളം മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് തന്നെയായി മാറി മിഥുനവും പിന്‍ഗാമിയും കലാമുല്യം ചോര്‍ന്നു പോയില്ല, അവാര്‍ഡുകള്‍ വാരി കാലാപാനി എത്തി നിരൂപക പ്രേശംസ ഏറ്റും വാങ്ങി കന്മദവും എത്തി. ഇടയ്ക്ക് അല്‍പ്പം പിഴച്ചത് ഹരി കൃഷ്ണന്‍സ് എന്ന സിനിമയും ഒളിപ്യന്‍ ആന്റണിയും ആയിരുന്നു. ഹരി കൃഷ്ണന്‍സ് മോശം ചിത്രം ആയിരുന്നുവെങ്കിലും മുന്‍ പ്രണവം ചിത്രങ്ങളെ പോലെ സംഗീതം അതിലും ഒരു പ്രധാന ഘടകം ആയിരുന്നു. പിന്നീട് എത്തിയത് മലയാള സിനിമയിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന വാനപ്രസ്തം ആണ്. ഒരു സിനിമയില്‍ മോഹന്‍ലാല്‍ രണ്ടു നാഷണല്‍ അവാര്‍ഡ് നേടി മികച്ച നടനും മികച്ച നിര്‍മാതാവും പ്രണവത്തിന്റെ സുവര്‍ണ്ണ കാലം അവിടെ അവസാനിച്ചു മോഹന്‍ലാല്‍ ആറാം തമ്പുരാന് എന്ന സിനിമ സമ്മാനിച്ച മറ്റൊരു ഇമേജിനു പിറകെ പോയി
ഇനിയും സൂര്യയിലേക്ക് വരാം
ഇന്നത്തെ തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന് കമലിനു ശേഷം പിറവിയെടുത്ത പ്രേതിഭ എന്ന് തന്നെ പറയാം 2d എന്റര്‍ടൈന്‍മെന്റ് മോഹന്‍ലാല്‍ തന്റെ മകന്റെ പേരില്‍ പ്രണവം ആരംഭിച്ചപ്പോള്‍ സൂര്യ തന്റെ രണ്ടു മക്കളുടെ d വച്ചു ഒരു 2 d തുടങ്ങി, 36 vayadhinile തുടങ്ങി, ഒരുപാട് നിരൂപക പ്രേശംസ ഏറ്റു വാങ്ങിയ പശങ്ക 2 തമിഴ് സിനിമയില്‍ പുതിയ പരീക്ഷണം നടത്തിയ 24 തുടങ്ങി സൂര്യക്ക് ഒരു വര്‍ഷം രണ്ടു നാഷണല്‍ അവാര്‍ഡ് നേടി കൊടുത്ത ആക്ടര്‍ / നിര്‍മാതാവ് സൂരാറയി പൊട്ട്രൂ, വീണ്ടും നാഷണല്‍ അവാര്‍ഡ് ലോകം ഉറ്റു നോക്കുന്ന ജയ് ഭീം അടക്കം മികച്ച കുറെ ചിത്രങ്ങള്‍.. മോഹന്‍ലാല്‍ പ്രണവത്തില്‍ കാണിച്ചത് സൂര്യ 2d യില്‍ ഇന്ന് കാണിച്ചു കൊണ്ടിരിക്കുന്നു… കോമര്‍ഷ്യല്‍ സിനിമയുടെ മാത്രം ഭാഗം ആകാതെ സിനിമയില്‍ കിട്ടിയത് സിനിമയില്‍ നിക്ഷേപിച്ചു കലയോടുള്ള ആര്‍ത്തി തീര്‍ക്കുന്നു ഇപ്പോള്‍ സൂര്യയുടെ തുടക്കം ആണ്.. മോഹന്‍ലാല്‍ ഒരിക്കലും ഇനിയും പ്രണവവുമായി അവതരിക്കില്ലായിരിക്കും പക്ഷെ സൂര്യ ഇനിയും ഒരുപാട് 2d യുമായി നേട്ടങ്ങള്‍ നേടാന്‍ ശ്രെമിക്കും
ഉള്ള് തറക്കുന്ന