‘സ്വാമി മാസ്സാണല്ലേ…! മലയാള സിനിമയ്ക്ക് ചരിത്രം നല്‍കിയവനാണ് ഉണ്ണിമുകുന്ദന്‍’ ; കുറിപ്പ്
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് മാളികപ്പുറം. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. 2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരുന്നു. നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ വിജയംകണ്ട് അസൂയപ്പെടുന്നവര്‍ക്കായി പത്മിനി പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
‘‘സാമി മാസ്സാണല്ലേ…”
100 കോടി അടിച്ചല്ലോ..”
അതേ സാമി മാസാണ്..ഒറ്റൊക്കായിരുന്നൂ വന്നിറങിയത്..പറയാന്‍ ഒരഡ്രസ്സേ കൈയ്യിലുണ്ടായിരുന്നുള്ളൂ..
അത് ലോഹിതദാസ് എന്ന ഒരൊറ്റ പേരായിരുന്നൂ..
പിന്നീടങോട്ട് ജീവന്‍ മരണ പോരാട്ടമായിരുന്നൂ..
ആരൊക്കെയോ എവിടയൊക്കെയോ കൈ തന്ന് സഹായിച്ചൂ..
സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല..!
അതുകൊണ്ട് തന്നെ ഈശ്വരന്‍ അയ്യപ്പന്റെ രൂപത്തില്‍ ‘മാളികപ്പുറത്തെ’ കൊണ്ട് അയാളെ കൈപിടിച്ച് കയറ്റീ..
മലയാള സിനിമയില്‍ 100 കോടി ബിസിനസ്സ് എന്ന മാന്ത്രിക സംഖ്യയില്‍..?
സിനിമാ മേഖലയേക്കാള്‍ അതിന് പുറത്താണ് ഹെയ്‌റ്റേഴ്‌സ് അയാള്‍ക്കുളളത്.
ചിലയിടത്ത് ചാരം ചിലയിടത്ത് രോധനം,
ചിലയിടത്ത് ബാത്ത്‌റൂമിലെ ബക്കറ്റ് ചവിട്ടി പൊട്ടിക്കല്‍ എന്നീ കലാപരിവാടികളാണ് ഇന്നലെ മുതല്‍ നടക്കുന്നത്..ഒളിഞും തെളിഞും നല്ലൊരു ബെല്‍റ്റാണ് ഇത് നടത്തുന്നത്.
അയാളും നമുക്കിടയിലുളഴ ഒരു ‘പീപ്പിള്‍ സ്റ്റാര്‍’സിനിമാനടനാണ്…
എത്ര സന്തോഷത്തോടെയും അഭിമാനത്തോടേയും,ബോഡീഗാര്‍ഡ് പോലുമില്ലാതെയുമാണ് അയാള്‍ ജനങളിലേക്ക് ഇറങുന്നത്..
മലയാള സിനിമയ്ക്ക് ചരിത്രം നല്‍കിയവനാണ് ഉണ്ണീമുകുന്ദന്‍ ?
ഇനിയും വിജയാശംസകള്‍..നേരുന്നൂ.