‘മോഹന്‍ലാലിന്റെ എബി എന്ന കഥാപാത്രം ഇന്നും ഒരു നൊമ്പരമാണ്’; ഉണ്ണികളെ ഒരു കഥപറയാം ചിത്രത്തെക്കുറിച്ച് കുറിപ്പ്
കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, കാര്‍ത്തിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1987-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ സിനിമയാണ് ഉണ്ണികളെ ഒരു കഥ പറയാം. ചിയേഴ്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍, കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. കമല്‍ ആണ് ഈ ചിത്രത്തിന്റെ കഥാകാരന്‍. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ജോണ്‍പോള്‍ ആണ്. ബിച്ചു തിരുമല എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചന്‍ ആണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ എബിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഉണ്ണികളേ ഒരു കഥപറയാം എന്നാ സിനിമയും നൊമ്പരമായ എബിയും
എബിയുടെയും അയാള്‍ തെരുവില്‍ നിന്ന് എടുത്തു വളര്‍ത്തുന്ന കുട്ടികളുടെയും കഥ പറഞ്ഞ മനോഹരമായ ഉണ്ണികളേ ഒരു കഥ പറയാം. ജോണ്‍ പോളിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. കുട്ടികാലത്തു ഈ സിനിമ കണ്ടപ്പോള്‍ തന്നെ വളരെ പ്രിയം തോന്നിയ ഒരു ചിത്രമാണ് ഉണ്ണികളേ ഒരു കഥ പറയാം. ഈ സിനിമയെ പറ്റി പറയുമ്പോള്‍ മനസ്സില്‍ ഓര്‍മ വരുന്നത് ഇതിലെ ഉണ്ണികളേ ഒരു കഥ പറയാം എന്നാ ടൈറ്റില്‍ song തന്നെയാണ് ഒപ്പം തന്നെ ഇതിലെ മറ്റു ഗാനങ്ങളും മനോഹരമാണ്.
കാര്‍ത്തിക മോഹന്‍ലാലിന്റെ നായികയായി വന്ന അവസാന ചിത്രം ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയാണ്. മോഹന്‍ലാലിന്റെ എബി എന്നാ കഥാപാത്രം ഇന്നും ഒരു നൊമ്പരമാണ് ആ കുട്ടികളെയും എബിയുടെ സ്വന്തം ആനിയെയും തനിച്ചാക്കി അവസാനം അയാള്‍ യാത്രയാകുന്നു മോഹന്‍ലാല്‍ എന്നാ മഹാനടന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ എബി എന്നാ കഥാപാത്രം ഒപ്പം തന്നെ തിലകന്‍ അവതരിപ്പിച്ച പള്ളിയില്‍ അച്ഛന്റെ വേഷവും ഗംഭീരമാണ്. കമല്‍ എന്നാ സംവിധായകന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഉണ്ണികളേ ഒരു കഥ പറയാം. കാര്‍ത്തിക പതിവ് പോലെ ദുഃഖപുത്രി. ഈ മനോഹരമായ ചിത്രത്തെ പറ്റി നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.