“നന്ദി ഭദ്രൻ സാർ , ശ്രീ രാജൻ പി ദേവ് സാറിന് ഈ കിടിലൻ കഥാപാത്രത്തെ നൽകിയതിന് “
മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ സിനിമയായാണ് മോഹൻലാൽ ചിത്രം സ്ഫടികം അറിയപ്പെടുന്നത്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആട് തോമ എന്ന കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. തിലകൻ, ഉർവശി, കെപിഎസി ലളിത തുടങ്ങി വൻ താര നിര അണിനിരന്ന ചിത്രം തിയറ്ററിൽ വൻ വിജയം നേടി. പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്തതിന് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. വൻ സ്വീകരണം അന്നും ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ രാജൻ പി ദേവിൻ്റെ കഥാപാത്രത്തെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് വൈറൽ ആവുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
സ്വത്ത് വീതം വക്കുമ്പോൾ വക്കീലിനോട് ചാക്കോ മാഷ് “എന്റെ ഒരു തരി മണ്ണിന് പോലും അവന് അവകാശമില്ല”
എന്ന് അറുത്തു മുറിച്ചു പറയുമ്പോൾ
“എന്നാലേ എന്റെ തരി മുഴുവനും അവനുള്ളതാ..
എന്നും പറഞ്ഞു കൊണ്ട് ജീപ്പിൽ നിന്നും ചാടിയിറങ്ങി രംഗപ്രവേശം ചെയ്യുന്നൊരു മനുഷ്യനുണ്ട് ….. ❤️
തന്റെ ചേട്ടായിടെ മകളുടെ കൈക്ക് കടന്നു പിടിച്ച പോലീസ് ഓഫിസറെ നടു റോഡിൽ ഇട്ടു ചവിട്ടി കൂട്ടിയിട്ടു വരുന്ന തോമയോട്
“എടാ..തോമാക്കുട്ട്യേ…എത്രയെണ്ണം കൊടുത്തെടാ” എന്ന് ചോദിക്കുമ്പോൾ
“ചവിട്ടി അവന്റെ അണ്ണാക്ക് അകത്തേക്ക് കയറ്റിയിട്ടുണ്ട്” എന്ന തോമയുടെ മറുപടി കേട്ടിട്ടു
“അത് പോരായിരുന്നു..എന്റെ ജാൻസിമോടെ കൈക്ക് പിടിച്ച അവന്റെ കൈ വെട്ടണമായിരുന്നു”
എന്ന് പറയുന്ന , തന്റെ ചേട്ടായിടെ മക്കളെ ജീവൻ ആയി കാണുന്നൊരു മനുഷ്യൻ ….❤️
“പോലീസുകാർ തോമയെ തേടി വരുന്നുണ്ട് അവനെ രക്ഷിക്കാൻ ആയി മുകളിലുള്ള ആരോടെങ്കിലും വിളിച്ചു പറയുവാനായി” അപ്പൻ ചാക്കോ മാഷിനോട് ആവശ്യപെടുമ്പോൾ
“എന്റെ മകടെ കൈക്ക് പോലീസിനെക്കൊണ്ട് പിടിപ്പിച്ച തെമ്മാടിയാണവൻ..അവന് വേണ്ടി എന്റെ നാവനങ്ങില്ല..ആരുടേം കാല് ഞാൻ പിടിക്കില്ല”
എന്ന ചേട്ടായിയുടെ മറുപടി കേട്ടിട്ടു
“ആഹാ..അപ്പോ പിന്നെ ചേട്ടായിക്ക് പകരം ഞാൻ പിടിക്കേണ്ടി വരും”
എന്ന് പറഞ്ഞു തന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി ആരുടെ മുന്നിൽ തല കുനിക്കാൻ മടിയില്ലാത്തൊരു മനുഷ്യൻ ….. ❤️❤️
“മകളുടെ കല്യാണത്തിന് മകനോട് വരണം “എന്ന് പറയുവാൻ പോലും കൂട്ടാക്കാത്ത ചേട്ടയിയോട്
“എന്തിനാ ഇങ്ങനൊരു കുടുംബം”
“നിക്കടാ തോമാച്ചാ..മോടെ കല്യാണവേ ഇതിയാൻ തന്നെയങ്ങ് ഉണ്ടാ മതി”
എന്നും പറഞ്ഞു കലഹിച്ചു കൊണ്ടു തന്റെ കൊച്ചെറുക്കന്റെ കൂടെ ഇറങ്ങി പോയൊരാൾ …… ❤️❤️
തന്റെ തോമാച്ചന് അപകടം പറ്റിയെന്നറിഞ്ഞു നെഞ്ചു കലങ്ങി ചേട്ടായിയുടെ അടുത്ത് ഓടിയെത്തി
“ചേട്ടായി..തോമാച്ചനെ കോട്ടയത്ത് വച്ച് ആരാണ്ടോ കുത്തി..അൽപ്പം സീരിയസാ..വാ ചേട്ടായീ..നമുക്കു പോകാം”
“ഞാനില്ല” എന്ന ചേട്ടന്റെ വാക്കു കേട്ടിട്ടു ചങ്കു പിടയുന്ന വേദനയോടെ
“ചാകാൻ നേരത്തെങ്കിലും അടുത്തുണ്ടായെന്ന് നാട്ടുകാര് പറയട്ടെ”
എന്ന് പറയുന്നൊരാൾ ……❤️
ചേട്ടായിയെ ആക്രമിച്ച പോലീസ് കാരനെ നേരിടാൻ പോകുന്ന തോമയോട്
“തോമാച്ചാ..അവനെ വച്ചേക്കരുത്..ബാക്കി ഞാനേറ്റു..അവനെ വിടരുത്”
എന്ന് പറഞ്ഞു കൊണ്ടു എന്ത് വന്നാലും അവന്റെ കൂടെ താൻ ഉണ്ടെന്നു വ്യക്തമാക്കുന്നൊരാൾ….. ❤️❤️
മണിമല വക്കച്ചൻ എന്ന തോമയുടെ പ്രിയപ്പെട്ട കൊച്ചാപ്പൻ ❤️❤️❤️
ഹൊ എന്തൊരു കിടിലൻ കാരക്ടർ ആണത് ……
കുട്ടിക്കാലം മുതലേയുള്ള സ്പടികത്തിന്റെ എണ്ണമില്ലാത്ത കാഴ്ചകളെല്ലാം ആട് തോമക്ക് വേണ്ടിയായിരുന്നെകിൽ ….
കാലം എനിക്കൊരു കൊച്ചാപ്പന്റെ വേഷം തയ്‌പ്പിച്ചു നൽകിയപ്പോൾ മുതൽ പിന്നീടുള്ള ഓരോ കാഴ്ചകളും മണിമല വക്കച്ചന് വേണ്ടി കൂടെയുള്ളതാകുകയായിരുന്നു …….❤️❤️
നന്ദി ഭദ്രൻ സാർ , ശ്രീ രാജൻ പി ദേവ് സാർ ഈ കിടിലൻ കഥാപാത്രത്തെ നൽകിയതിനു …,