‘വിധവമുതല്‍ നായകനോട് പ്രണയം തോന്നാത്ത വേശ്യവരെ… റോഷാക്കിലെ സ്ത്രീ പ്രാതിനിധ്യം’; കുറിപ്പ് ശ്രദ്ധ നേടുന്നു
സ്ത്രീകള്‍ അപലകള്‍ ആണെന്ന് പറയുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ ഒരുപാട് സിനിമകളുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് മമ്മൂട്ടി റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിതുടങ്ങിയെന്നും പണ്ട് കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
പണ്ടത്തെ സിനിമകളില്‍ സ്ത്രീകളെകൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ കരയിപ്പിക്കുകയായിരുന്നു. അതൊന്നും ബോള്‍ഡായ സ്ത്രീ കഥാപാത്രങ്ങളായിരുന്നില്ല. രാവിലെതൊട്ട് വൈകീട്ട് വരെ ഇരുന്ന് കരയുന്നത് നല്ല സ്ത്രീ കഥാപാത്രമാവില്ല. ബോള്‍ഡായ കഥാപാത്രങ്ങള്‍ വരണം. റോഷാക്കില്‍ ഗ്രേസിന്റെ കഥാപാത്രം വളരെ ബോള്‍ഡാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അവര്‍ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും സമൂഹത്തിന് ബോധ്യപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് വേണ്ടത് എന്നും മമ്മൂക്ക പറഞ്ഞിരുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം തന്നെ ചിത്രത്തിലെ സ്ര്തീ കഥാപാത്രങ്ങളുടെ അഭിനയമികവിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
ചിത്രത്തിലെ ഗ്രേസ് ആന്റണിയുടേയും ബിന്ദു പണിക്കരുടേയും അഭിനയത്തെ നിരവധിപേരാണ് പുകഴ്ത്തിയത്. ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പും ഇതേക്കുറിച്ച് തന്നെയാണ് പറയുന്നത്. ഒരെണ്ണം പൊട്ടിച്ചാല്‍ നന്നാവുന്ന വില്ലത്തിയായ അമ്മ അമ്മായിയമ്മ കഥാപാത്രങ്ങളില്‍ ഒതുങ്ങി നിന്നൊരു പഴയ കാലത്തു നിന്ന്, മിണ്ടാതിരി ഇനി ഞാന്‍ പറയും നിങ്ങള്‍ കേള്‍ക്കും എന്നു പറയുന്ന കഥാപാത്രത്തില്‍ തുടങ്ങി, അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകന് എന്നു പറഞ്ഞു തുടങ്ങിയ നവയുഗ സിനിമയിലെ കാമുകി സങ്കല്പങ്ങളില് നിന്നും മാറിയിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
പണം തന്നെയാണ് വലുത് സതി അല്ല പ+&റി എന്നു പറഞ്ഞു മധ്യവയസ്കനായ ഒരാളുടെ കൂടെ ഇറങ്ങി പോരുന്ന, അത് നോര്‍മലൈസ് ചെയ്യുന്ന ഭാര്യയിലും ക്രൂരനായ ഭര്‍ത്താവ് മരിച്ചാല്‍ കള്ളകണ്ണീരില് കഥനകഥ മെനയുന്ന സര്‍വം സഹയായ ഭൂമിയോളം ക്ഷമയുള്ള പെണ്ണിനെ പേരിന് പോലും കാണിക്കാത്ത വിധവയിലും നായകനോട് പ്രേമം തോന്നാത്ത സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ള വേശ്യയിലും വരെയുണ്ട് റോഷാക്കിലെ ശക്തമായ സ്ത്രീ പ്രാതിനിധ്യം. സിനിമയില്‍ മെസ്സേജ് ഉണ്ടെ.. പുരോഗമനം ഉണ്ടെ.. എന്നു വിളിച്ചു പറയാതെ മെസേജ് കണ്‍വേ ചെയ്ത സിനിമ.. മാറ്റം..റോഷാക്കിലെ പെണ്ണുങ്ങള് എന്ന പറഞ്ഞായിരുന്നു കുറിപ്പ് അവസാനിപ്പിച്ചത്.