“മലയാളം ഇൻഡസ്ട്രിയ്ക്കും തന്റെമേൽ വലിയ താല്പര്യം ഇല്ലാത്ത പോലെയാണ് തോന്നിയിട്ടുള്ളത്” – കാളിദാസ് ജയറാം
1 min read

“മലയാളം ഇൻഡസ്ട്രിയ്ക്കും തന്റെമേൽ വലിയ താല്പര്യം ഇല്ലാത്ത പോലെയാണ് തോന്നിയിട്ടുള്ളത്” – കാളിദാസ് ജയറാം

മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കാളിദാസ് ജയറാം. ബാലതാരമായാണ് മലയാള സിനിമയിൽ കാളിദാസ് എത്തിയിട്ടുള്ളത്. നിരവധി ആരാധകരെയും കാളിദാസ് കുട്ടിക്കാലത്തുതന്നെ സ്വന്തമാക്കിയിട്ടുണ്ട്. നടൻ ആയി വന്നതിനു ശേഷം മലയാളത്തിൽ വേണ്ടത്ര ശോഭിക്കുവാൻ കാളിദാസിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ മലയാള സിനിമയെ കുറിച്ച് കാളിദാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തെക്കുറിച്ച് കാളിദാസ് പറയുന്നത് ഇങ്ങനെയാണ്.. മലയാളത്തിലിപ്പോൾ അഭിനയിക്കാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ആണ് തനിക്ക്. അതിലൊന്ന് മലയാളത്തിൽ നിന്നും തനിക്ക് ക്ലിക്ക് ആയിട്ടുള്ള ഒരു സിനിമ ലഭിച്ചിട്ടില്ല എന്നത് തന്നെയാണ്. രണ്ട് കുറച്ച് സിനിമകൾ ഒഴിച്ചു നിർത്തിയാൽ തന്റെ തിരഞ്ഞെടുപ്പുകൾ മലയാളത്തിൽ തെറ്റി പോവുകയും ചെയ്തു.

മലയാളസിനിമ കുടുംബത്തിലെ ഒരു അംഗമായി തനിക്ക് തോന്നുകയും ചെയ്തിട്ടില്ല. മലയാളത്തിൽ ഇതുവരെ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന ഒരു സിനിമ ചെയ്യാൻ തനിക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. പ്രേക്ഷകർക്ക് ഏതെങ്കിലുമൊരു വഴിയിൽ തന്നോട് കണക്ഷൻ തോന്നണം, ഇല്ലെങ്കിൽ അവർ നമ്മൾ ചെയ്യുന്ന ഒന്നും തന്നെ ഇഷ്ടമാവുകയുമില്ല. തന്റെ പ്രശ്നം എന്നത് ഇത് തന്നെയാണ്. പിന്നെ മലയാളം ഇൻഡസ്ട്രിയ്ക്കും തന്റെമേൽ വലിയ താല്പര്യം ഇല്ലാത്ത പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാൽ തനിക്ക് അവിടെ നിന്നും അവസരങ്ങൾ ഒരുപാട് വന്നിട്ടുണ്ട്. മാനു ഇമ്മാനുവൽ സംവിധാനം ചെയ്ത അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്ന സിനിമ തനിക്ക് ഒരു മോശം സിനിമയായി ഒന്നും തോന്നിയിട്ടുമുണ്ടായിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ റിലീസ് ദിനത്തിൽ റിവ്യൂസ് വന്ന കമന്റ് ഒക്കെ താൻ നോക്കിയിരുന്നു. ചിലതോക്കെ പേയിഡ് കമന്റ്‌ ആയാണ് തോന്നിയത്. ഒരേ കമന്റ് തന്നെ പല സ്ഥലങ്ങളിലും കാണുകയും ചെയ്തു. ഇതുപോലെ ചെറിയ കാര്യങ്ങൾ പോലും തന്നിൽ ഒരുപാട് സംശയം ഉണ്ടാക്കുകയും ചെയ്യും എന്നാണ് കാളിദാസൻ പറഞ്ഞത്.

മലയാളത്തിൽ മികച്ച രീതിയിൽ ശോഭിക്കുവാൻ നടന് സാധിച്ചില്ല എന്നത് സത്യമാണ്. ബാലതാരമായി മികവുറ്റ പ്രകടനം കാഴ്ചവെച്ച കാളിദാസ് ഒരു നായകനിൽ എത്തിയപ്പോഴേക്കും ആ പക്വത പ്രേക്ഷകർക്ക് മനസ്സിലാക്കി എടുക്കാൻ സാധിച്ചില്ല എന്നതാണ് അതിനുപിന്നിലുള്ള ഏറ്റവും വലിയ വസ്തുത. പ്രേക്ഷകർക്ക് വളരെയധികം വാത്സല്യമുള്ള ഒരു താരപുത്രൻ ആണ് കാളിദാസ് എങ്കിലും കാളിദാസന്റെ സിനിമകൾ വലിയതോതിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല.