‘മോഹന്‍ലാലിന്റെ തിരിച്ചു വരവ് അങ്ങേരുടെ ചിത്രങ്ങളുടെ റെക്കോര്‍ഡ് മാത്രം തിരുത്തികുറിക്കാന്‍ വേണ്ടിയാണ്’; കുറിപ്പ്
1 min read

‘മോഹന്‍ലാലിന്റെ തിരിച്ചു വരവ് അങ്ങേരുടെ ചിത്രങ്ങളുടെ റെക്കോര്‍ഡ് മാത്രം തിരുത്തികുറിക്കാന്‍ വേണ്ടിയാണ്’; കുറിപ്പ്

ലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

*കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ മലയാളചിത്രം.
*ഇന്‍ഡസ്ട്രി ഹിറ്റ്.
*വേള്‍ഡ് വൈഡ് ഫസ്റ്റ് ഡേ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം.
*WW ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രം.
*ഓവര്‍സീസിലെ ഏറ്റവും വലിയ കളക്ഷന്‍.(ആ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയും അത് തന്നെ )
*ഏറ്റവും കൂടുതല്‍ ഫാന്‍സ്‌ഷോ
*മലയാളത്തില്‍ ആകെയുള്ള രണ്ടു 100 കോടി തിയേറ്റര്‍ കളക്ഷന്‍ നേടിയ പടങ്ങള്‍.
*മൂന്നൂറ് ദിവസം റണ്‍ ചെയ്ത രണ്ടു ചിത്രങ്ങള്‍ ഉള്ള ഏക നായകനടന്‍.

ഇങ്ങനെ റെക്കോര്‍ഡുകള്‍ അടുക്കിനിരത്തിയാല്‍ കുറെ ഉണ്ടാവും. സ്ഫടികം തിയേറ്ററില്‍ കോടികള്‍ നേടുന്നത് കണ്ടപ്പോള്‍ ഇതൊക്കെയൊന്നു എഴുതിപോയതാണ്. (ഞാന്‍ എഴുതിയ കണക്കുകളില്‍ തെറ്റില്ല എന്ന് വിശ്വസിക്കുന്നു, ഉണ്ടെങ്കില്‍ പറയുക ). അപ്പൊ പറഞ്ഞു വന്നത് മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയജീവിതത്തില്‍ നിരവധി തവണ പടുകുഴിയിലേക്കൊക്കെ വീണുപോയിട്ടുണ്ട്. പ്രിന്‍സ് പോലുള്ള പടം വന്നപ്പോള്‍ ഇനി കഴിഞ്ഞു മോഹന്‍ലാല്‍ തീര്‍ന്നു എന്നൊക്കെ അന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. പക്ഷേ അതിനടുത്ത വര്‍ഷം വന്ന തിരിച്ചു വരവ് എജ്ജാതി ആയിരുന്നു എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരിക്കും.

മീശപിരിച്ചു ആളുകളെ വെറുപ്പിച്ചു, ഡബിള്‍ മീനിങ് ഡയലോഗ് പറഞ്ഞതിന് പരസ്യമായി മാപ്പ് പറഞ്ഞു. എന്നിട്ടടുത്ത വര്‍ഷം കുടുംബത്തിലെ ചേട്ടനായി വന്നപ്പോള്‍ കിട്ടിയത് ആ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസ്സ് ചിത്രം. നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടും യാതൊരു ഇമ്പാക്റ്റും തരാതെ പടങ്ങള്‍ പോയപ്പോള്‍ ശേഷം വന്ന റിലീസിനു ഫസ്റ്റ് ഡേ ആളുകള്‍ പോലും ഇല്ല,പടം രണ്ടു ദിവസം കൊണ്ട് കത്തികയറിയപ്പോള്‍ തകര്‍ന്നത് അതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകളായിരുന്നു. ഇപ്പോള്‍ ആ ചിത്രം ഭാഷകള്‍, രാജ്യങ്ങള്‍ താണ്ടി റീമേക്കുകള്‍ ചെയ്ത് ഹോളിവുഡില്‍ വരെ എത്തുമെന്ന് കേള്‍ക്കുന്നു. ചുരുക്കിപറഞ്ഞാല്‍ അങ്ങേരുടെ തിരിച്ചു വരവ് അങ്ങേരുടെ ചിത്രങ്ങളുടെ റെക്കോര്‍ഡ് മാത്രം തിരുത്തികുറിക്കാന്‍ വേണ്ടിയാണ്.