‘ പ്രിയദര്‍ശന്‍ സര്‍, നിങ്ങള്‍ ചരിത്രം വളച്ചൊടിച്ചതുകൊണ്ടല്ല പടം പൊട്ടിയത്, അതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ട്’; കുറിപ്പ്
1 min read

‘ പ്രിയദര്‍ശന്‍ സര്‍, നിങ്ങള്‍ ചരിത്രം വളച്ചൊടിച്ചതുകൊണ്ടല്ല പടം പൊട്ടിയത്, അതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ട്’; കുറിപ്പ്

റ്റവും അവസാനം തിയേറ്ററുകളിലെത്തിയ പ്രിയദര്‍ശന്‍ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ അടക്കം വന്‍താരനിര അണിനിരന്ന സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിഗ് ബജറ്റ് സിനിമയായിരുന്നിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മരക്കാറിന് ഉയരാന്‍ കഴിഞ്ഞില്ലെന്നാണ് ചില പ്രേക്ഷകര്‍ സിനിമ കണ്ട ശേഷം പറഞ്ഞത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍ ഇനി താനില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുകയുണ്ടായി. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല എന്ന പ്രിയദര്‍ശന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഇപ്പോഴിതാ പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

എന്റെ പൊന്നു പ്രിയന്‍ സാറേ, നിങ്ങള്‍ ചരിത്രം വളച്ചൊടിച്ചതുകൊണ്ടല്ല പടം പൊട്ടിയതെന്നും അതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും അതിന്റെ ചില കാരണങ്ങള്‍ അക്കമിട്ടു നിരത്തുന്നുവെന്നും പറഞ്ഞാമ് കുറിപ്പ് തുടങ്ങുന്നത്.

1. സിനിമയെ പ്രൊമോട്ട് ചെയ്ത രീതി.. ഒരു സാധാരണ ചരിത്ര സിനിമ. ഇമോഷണല്‍ ഡ്രാമ എന്നു പ്രൊമോഷന്‍ കൊടുക്കാതെ. മലയാളത്തിന്റെ ബാഹുബലി എന്നുപറഞ്ഞു പ്രൊമോഷന്‍ കൊടുത്തത്.

2. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തിന് വട്ടം വയ്ക്കാന്‍ മലയാളത്തില്‍ തന്നെ ആളുകള്‍ കുറവാണ്. പക്ഷേ കുഞ്ഞാലിമരയ്ക്കാറെ പോലുള്ള ഒരു അഭ്യാസിയായ യോദ്ധാവിന് അവതരിപ്പിക്കാന്‍ മോഹന്‍ലാലിന്റെ ഇന്നത്തെ കാലത്തെ പ്രായവും ശാരീരിക ക്ഷമതയും അനുവദിച്ചില്ല. കായംകുളം കൊച്ചുണ്ണി സിനിമയിലെ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രത്തെ പൊക്കിക്കൊണ്ട് വരേണ്ട. സിനിമയില്‍ 20 മിനിറ്റ് പോലും തികച്ചില്ലാത്ത ഒരു കഥാപാത്രത്തെ പോലെയല്ല മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയിലെ മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്നത്.

3. കുഞ്ഞാലിയുടെ ചെറുപ്പകാലം അഭിനയിച്ച പ്രണവ്, പലപ്പോഴും മോഹന്‍ലാലിനെ കടത്തിവെട്ടുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അഭിനയത്തിന്റെ കാര്യത്തില്‍ അല്ല. ശാരീരിക ക്ഷമതയുടെ കാര്യമാണ് പറഞ്ഞത്.

4. അനാവശ്യമായ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു. അതോടൊപ്പം മറ്റു ഭാഷകളില്‍ നിന്നും പ്രഭുവിനെയും സുനില്‍ ഷെട്ടിയെയുമൊക്കെ കൊണ്ടുവന്നിട്ട് വെറും കോമഡി പീസുകള്‍ ആക്കി കളഞ്ഞു. കട്ട് ചെയ്തുകളയാവുന്ന ഒരുപാട് സീനുകളും കഥാപാത്രങ്ങളും പടത്തില്‍ ഉണ്ടായിരുന്നു.

ഇതൊക്കെ കൊണ്ടാണ് മാഷേ, പടം പൊട്ടിയത്. അല്ലാതെ ഇങ്ങള്‍ സാമൂരിയെ വെളുപ്പിക്കാന്‍ നോക്കിയത്‌കൊണ്ടല്ല. ഇനിയും താങ്കള്‍ക്ക് അത് മനസ്സിലാവുന്നില്ലേല്‍ അങ്ങേയ്ക്കുവേണ്ടി ശിവാജി എന്ന സിനിമയിലെ ആമ്പല്‍ ആമ്പല്‍ എന്ന പാട്ട് ഡെഡിക്കേറ്റ് ചെയാന്‍ മാത്രെമേ എനിക്ക് സാധിക്കു. നല്ല സിനിമകളും ചരിത്ര സിനിമകളും ചെയ്യാന്‍ നിങ്ങള്‍ക് ഇനിയും സാധിക്കും. സിനിമയുടെ സ്‌ക്രിപ്റ്റ് മുതല്‍ ഒന്നു ഇരുത്തി എഫ്ഫര്‍ട്ട് എടുത്താല്‍ മതിയാവും.