“എന്ത് ബേസിലാണ് ഒരു തൊഴിലിടത്ത് മാർക്കറ്റ് വാല്യൂ അടിസ്ഥാനപെടുത്തി പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്, പാർവതിയെ പോലെ ഒരാളിൽ നിന്നും ഇത്തരം സ്റ്റേറ്റ്മെന്റ് പ്രതീക്ഷിച്ചില്ല.”
1 min read

“എന്ത് ബേസിലാണ് ഒരു തൊഴിലിടത്ത് മാർക്കറ്റ് വാല്യൂ അടിസ്ഥാനപെടുത്തി പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്, പാർവതിയെ പോലെ ഒരാളിൽ നിന്നും ഇത്തരം സ്റ്റേറ്റ്മെന്റ് പ്രതീക്ഷിച്ചില്ല.”

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓരോ ദിവസവും പുതിയ പുതിയ തുറന്ന് പറച്ചിലുമായി നടിമാർ രംഗത്തെത്തിയിരുന്നു. ഇതിൽ നടി പാർവ്വതി തിരുവോത്ത് സിനിമ മേഖലയിലെ വേതനത്തെ കുറിച്ചെല്ലാം സംസാരിച്ചത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ലന്നും വിപണി മൂല്യമാണ് വേതനം നിശ്ചയിക്കുന്നത് എന്നാണ് പലരും പറയുന്നത്. പുരുഷൻമാരായ താരങ്ങൾക്ക് എല്ലായ്പ്പോഴും വേതനം മുകളിലോട്ടാണ് പോകുന്നത്. എന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന വേതനം പോലും ലഭിക്കുന്നില്ല. എന്റെ അഭിപ്രായമാണ് ഞാൻ ഇവിടെ പറയുന്നതെന്നും പാർവ്വതി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

“എന്ത് ബേസിലാണ് ഒരു തൊഴിലിടത്ത് മാർക്കറ്റ് വാല്യൂ അടിസ്ഥാനപെടുത്തി പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്..

നമ്മൾ ചോദിക്കാൻ പോയാൽ നിങ്ങൾക്ക് മാർക്കറ്റ് വാല്യൂ ഇല്ലെന്ന് പറയും.. ”

പാർവതിയെ പോലെ ഒരാളിൽ നിന്നും ഇത്തരം സ്റ്റേറ്റ്മെന്റ് പ്രതീക്ഷിച്ചില്ല.

തിയേറ്ററിൽ ആളെ കയറ്റാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ മാത്രമേ നിങ്ങൾക്ക് മാർക്കറ്റ് വാല്യൂ ഉള്ളു..

ആ ഒരു ബേസിക്ക് ജഞാനം പോലും ഇവർക്ക് ഇല്ലേ..

“തുല്യവേദനം നടപ്പാക്കും സാർ..

നടപ്പാക്കണം സാർ ”

എന്നൊക്കെ ചാനൽ ചർച്ചയിൽ അവതാരകൻ പറയുന്നത് കേട്ടാണോ പാർവതി ഇങ്ങനെ ഇൻഫ്ലുവൻസഡ് ആയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ☺️.

സംശയം തീർന്നില്ലേങ്കിൽ ടോവിനോയ്ക്ക് ആണോ റിമയ്ക്ക് ആണോ നീലവെളിച്ചം സിനിമയിൽ കൂടുതൽ പ്രതിഫലം കൊടുത്തത് എന്ന് ആഷിക്ക് അബുവിനോട് ചോദിച്ചാൽ മതി ☺️

അല്ലെങ്കിൽ വൈറസിൽ പാർവതിക്ക് കിട്ടിയ പൈസയാണോ ബാക്കി ഉള്ളോർക്ക്ക് കൊടുത്തത് എന്ന് അന്വേഷിച്ചാലും മതി..