‘കൃത്യമായി ഒരുത്തരത്തിനു പകരം മറ്റൊരു തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഉത്തരങ്ങളാണ് മോഹന്‍ലാല്‍ പറയാറുള്ളത്’; കുറിപ്പ്
മലയാളികളുടെ പ്രിയതാരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ചുരുക്കമാണെന്ന് പറയാം. ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി മോഹന്‍ലാല്‍ എടുക്കുന്ന ഡെഡിക്കേഷനുകള്‍ എത്രത്തോളമെന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം മോണ്‍സ്റ്ററായിരുന്നു. ലോകകപ്പ് ഫൈനല്‍ മാച്ചിന് മുമ്പായി മാധ്യമങ്ങള്‍ ലാലേട്ടനോട് ചോദിച്ചു.’താങ്കള്‍ ഏത് ടീമിനെ ആണ് സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന്?’ പക്ഷെ അദ്ദേഹം ബുദ്ധിപരമായി അതിന് ഒരുത്തരം കൊടുക്കാതെ ഒഴിഞ്ഞുമാറി. അവര്‍ വീണ്ടും വീണ്ടും തുടരെ ആ ചോദ്യങ്ങള്‍ ചോദിച്ചിട്ടും ലാലേട്ടന് ഏത് ടീമിനൊപ്പം എന്നു പറഞ്ഞില്ല. ഈ സംഭവം സോഷ്യല്‍ മീഡിയകളിലെല്ലാം വൈറലായിരുന്നു. മോഹന്‍ലാല്‍ ബുദ്ധിപരമായ ഉത്തരങ്ങളാണ് പല അഭിമുഖങ്ങളിലും നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ലാലേട്ടന്റെ ഇന്റര്‍വ്യൂകളില്‍ എനിക്ക് തോന്നിയ കാര്യം പങ്കുവച്ചുകൊള്ളട്ടെ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. കൃത്യമായി ഒരുത്തരത്തിനു പകരം മറ്റൊരു തലത്തിലേക്ക് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഉത്തരങ്ങള്‍ ലാലേട്ടന് പറയാറുണ്ട്. ഉദാഹരണം ഒരു ഇന്റര്‍വ്യൂയില്‍ അവതാരക ലാലേട്ടനോട് ‘എന്താണ് പ്രണയത്തിന്റെ റെസിപ്പീ ‘ എന്ന് ചോദിക്കുമ്പോ അദ്ദേഹം പറയുന്നുണ്ട് അതൊരു സീക്രെട് റെസിപ്പീ ആണെന്ന്.. അത് സീക്രെട് ആയിരിക്കുമ്പോഴല്ലേ കൂടുതല്‍ മധുരം തരുക എന്നും അദ്ദേഹം പറയുന്നു. ‘ഏതാണ് അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട പടം’ എന്ന് ചോദിച്ചപ്പോ അദ്ദേഹം പറഞ്ഞത് ‘അത് ഇനി അഭിനയിക്കാന്‍ പോകുന്ന പടമായിരിക്കും’ എന്നാണെന്നും കുറിപ്പില്‍ പറയുന്നു.
ലാലേട്ടന്റെ ഈസിനെസ്സ് കാരണം അഭിനയത്തിന്റെ കാര്യത്തില്‍ വാഴ്ത്തപ്പെടാതെ പോയ പല കഥാപാത്രങ്ങളുടെ അവസ്ഥ തന്നെയാണ് ഇത്തരം ഉത്തരങ്ങള്‍ക്കും. അദ്ദേഹത്തിന്റെ ഉത്തരങ്ങളില്‍ തത്വചിന്താപരമായ ഒരു സ്കോപ്പ് ഒളിഞ്ഞുകിടക്കുന്നുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പലരും ‘അയ്യോ ഏട്ടന് നിലപാടില്ലേ’ എന്ന് പറയുകയും അവയെ നിസാരവല്‍ക്കരിക്കുകയും ചെയ്യുമ്പോ അല്പം വിഷമം തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പഠിക്കുന്നത് പോലെ ലാലേട്ടനെയും പഠിച്ചാല്‍ അദ്ദേഹത്തേക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറുമെന്ന് തോന്നുന്നുവെന്നും കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.