‘നരസിംഹം, ആറാം തമ്പുരാന്, രാവണപ്രഭു പോലെയുള്ള ഒരു പടം മലയാള സിനിമയില്‍ ഒരു യൂത്തനും ചെയ്തിട്ടില്ല’; മോഹന്‍ലാലിനെക്കുറിച്ച് കുറിപ്പ്
നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ മോഹന്‍ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഡാന്‍സിനെക്കുറിച്ച് നൗഫല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ആരൊക്കെ ഒപ്പം ഡാന്‍സ് ചെയ്യാന്‍ നിന്നാലും വിജയ്നെ അല്ലാതെ സ്ക്രീനില്‍ മറ്റാരെയും കാണാന്‍ കഴിയാറില്ല. അത്രയ്ക്കും മനോഹരം ആയാണ് വിജയ് ഡാന്‍സ് ചെയ്യുന്നത്.ഈ പോസ്റ്റ് വിജയ്നെ കുറിച്ചല്ല. ലാലേട്ടനെ കുറിച്ചാണ്. എനിക്ക് തോന്നുന്നു മലയാള സിനിമയിലെ യൂതന്മാരിലെ പ്രധാന നായക നടന്മാരില് നന്നായി ഡാന്‍സ് ചെയ്യുന്നത് ചാക്കോച്ചനും പ്രിഥ്വിയും ആണന്നു തോന്നുന്നു.(തല്ലുമാല മറന്നിട്ടില്ല). എന്നാല്‍ മലയാള സിനിമയില്‍ ഒരു നടന് ഡാന്‍സ് കളിക്കുമ്പോള്‍ ഒപ്പം ഉള്ളവരെ മറന്ന് അയാളെ മാത്രം നോക്കി നിന്നു പോവുന്നത് ലാലേട്ടന് ഡാന്‍സ് കളിക്കുമ്പോയാണ്. ആ കാര്യത്തില്‍ മലയാള സിനിമയില്‍ ലാലേട്ടനെ വെല്ലാന്‍ എന്റെ കാഴ്ച്ചപാടില്‍ ആരും ഇല്ല.
ഡാന്‍സ് പാട്ട് ആക്ക്ഷന്‍ ഒക്കെ ഉള്ള ഒരു പക്ക മാസ്സ് മസാല എന്റര്‍ടൈന്‍മെന്റ് ഫിലിം ലാലേട്ടന് ഇന്നും ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. അത് പോലൊരു പടം വരണം. തമിഴ്നാട്ടില്‍ മാസ്സ് ചെയ്യാന്‍ രജനിയുടെ പിന്‍ഗാമി ആയി വിജയ് വന്നു .ഇന്ന് രജനിയെകാള് മുകളിലാണ് ബോക്സ് ഓഫീസില്‍ അങ്ങേരുടെ സ്ഥാനം. അവിടെയുള്ള മറ്റ് നടന്മാരേകാള് തീയറ്ററില്‍ ആളെ കൂട്ടാന്‍ അങ്ങേര്‍ക്ക് കഴിയുന്നു. ഇവിടെ ഞാന്‍ പറയുന്നത് മികച്ചത് ഇവരില്‍ ആര് എന്നല്ല മറിച്ച് അവിടെ അങ്ങനെ ഒരു ജനറേഷന് രൂപപ്പെട്ടു എന്നതാണ്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ്.
ഒരു നരസിംഹം പോലെയോ ആറാം തമ്പുരാന് പോലെയോ രാവണപ്രഭു പോലെയോ പോന്ന ഒരു പടം മലയാള സിനിമയില്‍ ഒരു യൂത്തനും ചെയ്തിട്ടില്ല. ആ രീതി വെച്ചുനോക്കുമ്പോള്‍ ലാലേട്ടനോളം മികച്ച ഒരാള്‍ ഇന്ന് മലയാള സിനിമയില്‍ ഇല്ല. മാസ്സ് ചെയ്യാന്‍ ലാലേട്ടനോളം പോന്ന എല്ലാം കഴിയുന്ന ഒരു നടന് അങ്ങനെയുള്ള മികച്ച തിരക്കഥകള്‍ക്ക് തല വച്ചു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഇനിയുള്ള പടങ്ങള്‍ മികച്ചതാവട്ടെ.