Latest News

‘വെസ്റ്റേണ്‍ റാപ്പ് കള്‍ച്ചര്‍ അതും മമ്മൂക്ക സിനിമയില്‍, നിങ്ങള്‍ വേറെ ലെവലാണ് മമ്മൂക്ക….’ ; കുറിപ്പ്

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. റിലീസിനോട് അനുബന്ധിച്ച് ഇന്നലെയാണ് ചിത്രത്തിന്റെ പ്രമോ സേംഗ് പുറത്തുവിട്ടത്. പ്രമോ സോംങ് നിമിഷനേരംകൊണ്ടാണ് വൈറലായത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം ജാക്ക് സ്‌റ്റൈല്‍സ് ആണ് വരികള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘മാഡ് മാന്‍ ക്രിസ്റ്റഫര്‍ കം വിത്ത് ദ ഫയര്‍’ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളിലെല്ലാം ഗാനത്തിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ്.

‘ക്രിസ്റ്റഫര്‍ തീം സോങ്ങ് റാപ്പ് സോങ്ങ് കേട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് മമ്മൂക്കയെ പറ്റിയാണ് ! സത്യത്തില്‍ ഇപ്പോള്‍ ഈ ജനറേഷന്‍ കൂടേയും മമ്മൂട്ടി എന്ന 40 വര്‍ഷത്തിലേറെ സിനിമയില്‍ ഉള്ള അഭിനേതാവ് സിനിമയ്ക്ക് കൊടുക്കുന്ന അപ്‌ഡേഷന് അഥവാ പുതുമ ഫ്രഷ്നസ്സ് സമ്മതിച്ചേ പറ്റൂ. റോഷാക്ക് പോലെ ഉള്ള തീം, നന്‍പകല്‍ നേരത്തു മയക്കം അത്തരം സിനിമയോട് ഉള്ള കമ്മിറ്റ്‌മെന്റ്, ”പുഴു’ സിനിമയിലെ നെഗറ്റിവ് ഷേഡ് റോള്‍ ധാ ഇപ്പോള്‍ ഇത്തരം വെസ്റ്റേണ്‍ റാപ്പ് കള്‍ച്ചര്‍ അതും മമ്മൂക്ക സിനിമയില്‍. ഒരുപക്ഷേ അദ്ദേഹം ആദ്യത്തെയാളായിരിക്കില്ല ഇങ്ങനെയുള്ള അറ്റംപ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മമ്മൂക്കയുടെ ഈ പ്രായത്തിലും അദ്ദേഹം ഇന്നത്തെ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നു’വെന്നാണ് സിനിഫൈല്‍ ഗ്രൂപ്പില്‍ പ്രേക്ഷകന്‍ പങ്കുവെച്ചത്. നിരവധിപേരാണ് ഇതിന് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്. ‘ഇങ്ങേര്‍ക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇജ്ജാതി കിടിലന്‍ BGM’,’ഇത് മാത്രമോ, age in reverse gear, സിനിമയോടുള്ള ആര്‍ത്തി, പിന്നെ തേച്ചു മിനുക്കിയെടുത്ത നടന്‍’ എന്നെല്ലാമാണ് കമന്റുകള്‍.

‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.