“മോഹൻലാൽ എന്ന വ്യക്തി ഒരുപാട് ഇമോഷണലി വീക് ആണെന്ന് തോന്നിയിട്ടുണ്ട്”
1 min read

“മോഹൻലാൽ എന്ന വ്യക്തി ഒരുപാട് ഇമോഷണലി വീക് ആണെന്ന് തോന്നിയിട്ടുണ്ട്”

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ ഉടലെടുത്ത പൊട്ടിത്തെറിയോടെയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മനസ്സില്ലാ മനസ്സോടെയാണ് മോഹന്‍ലാല്‍ എത്തിയത്. മമ്മൂട്ടിയും മാറി നിന്നതോടെ ലാല്‍ വരണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലാല്‍ പ്രതിരകണം നടത്തിയിരുന്നില്ല. ഇതും പ്രതിസന്ധിയായി നിലനിന്നു. പോലീസും അന്വേഷണവും എല്ലാം എത്തിയതോടെ സംഘടനയില്‍ പ്രതിസന്ധി ശക്തമായി. ഇതോടെയാണ് ലാല്‍ സംഘടനയെ കൈവിടുന്നത്. ഇപ്പോഴിതാ ഇതു സംബന്ധിച്ച് ഒരു കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

മോഹൻലാൽ എന്ന വ്യക്തി ഒരുപാട് ഇമോഷണലി വീക് ആണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻകാല ഇന്റർവ്യൂ ഒക്കെ കാണുമ്പോളും, അടുത്തറിയാവുന്ന പലരുടെയും വാക്കുകളിൽ നിന്നും എല്ലാം ഇത് വ്യക്തമാണ്. അതേ പോലെ തന്നെ തോന്നിയിട്ടുള്ള ഒന്നാണ് അദ്ദേഹത്തിന് ഒരു ലീഡർഷിപ് ചെയ്യുന്നതിൽ താല്പര്യം ഇല്ല എന്നത്. മുൻപും പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അമ്മയുടെ പ്രസിഡന്റ് ആയിരിക്കാൻ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചിട്ടുള്ള കാര്യം.!

ഇന്നിപ്പോൾ ഹേമ കമ്മീഷന്റെ റിപോർട്ടിൽ അമ്മയിലെ പല അംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയരുമ്പോൾ, പലരും മാധ്യമ വിചാരണ നേരിടേണ്ടി വരുമ്പോൾ, മോഹന്ലാലിനും വേണമെങ്കിൽ ഒരു പ്രസ് കോണ്ഫറൻസ് വിളിച്ച്, കുറ്റ കൃത്യങ്ങൾ ചെയ്തവർക്കെതിരെ ശക്തമായ നടപടിക്കായി അമ്മയും സർക്കാരിനോട് ശുപാർശ ചെയ്യും, എന്നൊക്കെ പറഞ്ഞു കൈ കഴുകാൻ പറ്റും. പക്ഷെ മോഹൻലാലിന്റെ സ്വഭാവം വച്ചും സുഹൃത്തുക്കളോടുള്ള അടുപ്പവും മറ്റും വച്ചും ഇത് സാധ്യമല്ല. മാത്രവുമല്ല, ആരോപണ വിധേയർ ആയവർ ലാലിന്റെ അടുത്ത സുഹൃത്തുക്കൾ കൂടി ആകുമ്പോൾ!!

WCC എന്ന സംഘടന മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ, വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സംഘടന ആണ്. തീർച്ചയായും എന്നും കയ്യടി അർഹിക്കുന്നു. അവരുടെ വരവിനു മുൻപും ലാലിനെതിരെ ഹേറ്റ് ക്യാമ്പയിനുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ടെങ്കിലും, WCC ഫോം ചെയ്തതിന് ശേഷം വല്ലാതെ targetted ആയിട്ടുള്ള അറ്റാക്ക് അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്. ‘അമ്മ എന്ന സംഘടനയിലെ, ഇന്നിപ്പോൾ ആരോപണങ്ങൾ നേരിടേണ്ടി വരുന്ന മറ്റൊരു താരത്തിനെതിരെയും ഇത്രമാത്രം കളിയാക്കലുകൾ, പരിഹാസങ്ങൾ ഉണ്ടായിട്ടില്ല. കേരളത്തിൽ എന്തു നടന്നാലും അതിന്റെ പേരിൽ ആരോപണങ്ങൾ നേരിടേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്.

മോഹൻലാൽ പ്രതികരിക്കും എന്നു തന്നെയാണ് ഞാനുൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ പ്രതീക്ഷിച്ചത്. പക്ഷെ, പ്രതീക്ഷകൾ എല്ലാം തകിടം മറിച്ച് കൊണ്ട്, ഭരണ സമിതിയിൽ നിന്നുള്ള കൂട്ട രാജി എന്ന വാർത്ത തീർത്തും നിരാശജനകമായി. മോഹൻലാൽ വീണ്ടും ഒരിക്കൽ കൂടി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, ന്യൂസുകളിൽ പരിഹാസ കഥാപാത്രമാകുന്ന കാഴ്ച!!! കഴിഞ്ഞ ദിവസങ്ങളിൽ ആരോപണ വിധേയർ ആയവരെ പറ്റി സംസാരിക്കുന്നതിലും സോഷ്യൽ മീഡിയയിൽ/വാർത്താ ചാനലുകളിൽ താല്പര്യം മോഹൻലാലിനെ ഏതെല്ലാം വിധത്തിൽ പരിഹസിക്കാം എന്നതാണ്. പക്ഷെ, ഞാൻ മുകളിൽ പറഞ്ഞത് പോലെ സ്വഭാവമുള്ള ഒരു വ്യക്തിക്കുണ്ടാകുന്ന മാനസിക നില, ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ ആയിരിക്കുമെന്ന് നമുക്കാർക്കും പ്രവചിക്കാൻ കഴിയില്ല.

അദ്ദേഹം പ്രതികരിക്കാത്തതിന്റെ കാരണം എന്തു തന്നെ ആണെങ്കിലും, ഇനി എങ്കിലും ഇത്തരത്തിൽ ഉള്ള ഏതെങ്കിലും സംഘടന നേതൃത്വം ഏറ്റെടുക്കാതിരിക്കുകയും, കഴിയുമെങ്കിൽ ആ ബിഗ് ബോസിൽ നിന്ന് കൂടി തടിയൂരി, സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ വളരെ നന്നായിരുന്നു.