‘എന്ത് കൊണ്ട് മോഹന്‍ലാല്‍…, കാരണം കൊലകൊല്ലി ഹൈപ്പ് സൃഷ്ടിക്കുവാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മാത്രം’; കുറിപ്പ്
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആയിരുന്നു ഇതിന് ശേഷം സ്ഫടികം റീറിലീസും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്ത് കൊണ്ട് മോഹന്‍ലാല്‍ മാത്രം……
ബോക്സ്ഓഫീസ് വിപ്ലവം എന്തുകൊണ്ട് അയാളില്‍ മാത്രം ഒതുങ്ങുന്നു.
കാരണം ഒന്നേയുള്ളു കൊലകൊല്ലി ഹൈപ്പ് സൃഷ്ടിക്കുവാന്‍ സാധിച്ചത് അയാളുടെ ചിത്രങ്ങള്‍ക്ക് മാത്രമാണ്. പുലിമുരുകന് ഒടിയന് മരക്കാര്‍ ലൂസിഫര്‍.ഈ ചിത്രങ്ങളുടെ മുകളില്‍ ഹൈപ്പ് കയറിയ സിനിമകള്‍ 2010നു ശേഷം മലയാളത്തില്‍ വേറെയുണ്ടായിട്ടില്ല. ഇതില്‍ കേമന്‍ ഒടിയന് തന്നെയാണ്.മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒടിയനു മുകളില്‍ ഹൈപ്പ് കയറിയ ഒരു ചിത്രം ഉണ്ടാകില്ല.
ലൂസിഫറും മുരുകനും ആ ഹൈപ്പിനോട് കൂറ് പുലര്‍ത്തിയത് കൊണ്ട് അത് വലിയ നേട്ടങ്ങള്‍ കൈവരിച്ചു. മരക്കാരും ഓടിയനും ആ ഹൈപ്പിനോട് ഒട്ടുംതന്നെ നീതിപുലര്‍ത്താത്തത് കൊണ്ട് അത് തകര്‍ന്നടിയുകയും ചെയ്തു.
ഇനിയിതുപ്പോലെ ഒരു കൊലകൊല്ലി ഹൈപ്പ് ചിത്രം വരാനുള്ളതും മോഹന്‍ലാലിന് തന്നെയാണ് എല്‍ ജെ പി ചിത്രം.
ബറോസിന് സമയത്തോടടുക്കുമ്പോ ഹൈപ്പ് കയറുമോ ഇല്ലയോ എന്നുള്ളത് ട്രെയ്ലര് എങ്കിലും വരാണ്ട് പറയാന്‍ സാധിക്കില്ല. മമ്മൂട്ടിക്ക് ഇത്തരം ഒരു ഹൈപ്പ് ചിത്രം ഉണ്ടാകണമെങ്കില്‍ ബിലാല്‍ വല്ലോം വരണം.അങ്ങനൊരു സിനിമ ഉണ്ടാക്കുമോ എന്ന് തന്നെ അറിയില്ല. അതുമല്ലേ ഒരു ദുല്‍ഖര്‍ മമ്മൂട്ടി പ്രോജക്ട് ഉണ്ടാകണം.