“മോഹൻലാലിൻറെ career ലെ തന്നെ ഏറ്റവും മോശം സിനിമകളിൽ ഒന്നും ദുർബലമായ മോശം രചനയും അതാണ് താണ്ഡവം ” “
മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടായ്മ. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും വന്‍വിജയമായിരുന്നു നേടിയത്. അപ്രതീക്ഷിതമായി ചില തിരിച്ചടികളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കാശിനാഥനെന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എസ് സുരേഷ് ബാബുവായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജോണി സാഗരികയായിരുന്നു സിനിമ നിര്‍മ്മിച്ചത്.കിരണ്‍, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, സലീം കുമാര്‍, മനോജ് കെ ജയന്‍, ജഗദീഷ് തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2002 ലായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. എംജി ശ്രീകുമാര്‍ ഗായകനായി മാത്രമല്ല സംഗീത സംവിധായകനായും എത്തിയ ചിത്രം കൂടിയായിരുന്നു താണ്ഡവം. കൊമ്പെട് കുഴലെട്, പാലും കുടമെടുത്ത് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രം വന്‍പരാജയമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
വൻ പ്രതീക്ഷയിൽ വന്ന താണ്ഡവം
വർഷം 2002 ഒരു ഓണകാലം നരസിംഹത്തിനു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം റിലീസിനു മുമ്പ് തന്നെ വൻ ഹൈപ്പ് മോഹൻലാൽ ഫാൻസിനു ഉണ്ടായ ചിത്രം നരസിംഹത്തിനും ആറാം തമ്പുരാനും മേലെ നില്കുന്ന സിനിമ ഇതൊക്കെയായിരുന്നു പ്രതീക്ഷകൾ. റിലീസ് ദിവസം അത് പോലെ തന്നെ വമ്പൻ ഇനിഷ്യൽ കളക്ഷൻ ആയിരുന്നു എന്നാൽ പ്രതീക്ഷകൾ തകിടം മറിച്ചു കൊണ്ട് വൻ നിരാശയാണ് സമ്മാനിച്ചത് മോഹൻലാലിൻറെ career ലെ തന്നെ ഏറ്റവും മോശം സിനിമകളിൽ ഒന്നും ദുർബലമായ മോശം രചനയും അതാണ് താണ്ടവം എന്നാ ചിത്രം. 2000 ത്തിൽ റിലീസ് ആയ നരസിംഹത്തിനെയും രാവണപ്രഭുനെയും അനുകരിച്ചു വന്ന ഒരു ചവർ ചിത്രം നരസിംഹത്തിലും രാവണപ്രഭുവിലും ആ സിനിമ demand ചെയ്യുന്ന നല്ല തിരക്കഥ ഉണ്ടായിരുന്നു എന്നാൽ പിന്നിട്ടു വന്ന മോഹൻലാലിനെ വെച്ചു എടുത്ത ഇത്തരം സിനിമകളിൽ അത് ഇല്ലായിരുന്നു മോശം തിരക്കഥകൾ ആയിരുന്നു പ്രജ, ഒന്നാമൻ, താണ്ടവം, ചതുരംഗം ഓക്കേ. ഷാജി കൈലാസ് എന്നാ വമ്പൻറെ അധപത്തനം തുടങ്ങിയത് ഈ ചിത്രം മുതലാണ് എന്ന് പറയാം 90 കളിലും 2000 ത്തിന്റെ തുടക്കതിലും വമ്പൻ വിജയങ്ങൾ കണ്ട ഷാജി കൈലാസ് എന്നാ സംവിധായകന്റെ ഗ്രാഫ് താഴേക്ക് പോക്കാൻ തുടങ്ങിയ സിനിമ താണ്ടവം. ഈ ചിത്രത്തിന് ശേഷം നാട്ടുരാജാവ്, ടൈഗർ, ചിന്തമണി പോലത്തെ ചെറിയ വിജയങ്ങൾ മാറ്റി നിർത്തിയാൽ മറ്റു സിനിമകൾ പലതും നിരാശ സമ്മാനിച്ചതാണ്. ഡബിൾ മീനിങ് ഡയലോഗ് കൊണ്ട് സമ്പന്നമായ ഈ ചിത്രത്തിൽ പോസിറ്റീവ് എന്ന് പറയാൻ ഉള്ളത് മോഹൻലാലിൻറെ ഇൻട്രോ scene, രാജാമണിയുടെ ബിജിഎം, എം ജി ശ്രീകുമാർ ഒരുക്കിയ മനോഹരങ്ങളായ ഗാനങ്ങൾ. ഈ ചിത്രത്തിലെ ഹിമാഗിരിനിരകൾ എന്നാ ഗാനം അതിഗംഭീരമായിരുന്നു.
ഈ ചിത്രത്തെ പറ്റിയുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുക