“എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒരു ഫിലിം ആണ് സ്പിരിറ്റ്” ; കുറിപ്പ് വൈറൽ
നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ഭാവാഭിനയത്തിത്തിൻ്റെ അത്യുന്നതങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പറയുന്ന വിഷയം കൊണ്ടും മോഹന്‍ലാലിന്‍റെ പാത്രസൃഷ്ടികൊണ്ടും അദ്ദേഹത്തിന്‍റെ പ്രകടനം കൊണ്ടുമൊക്കെ അക്കൂട്ടത്തില്‍ വേറിട്ടുനിന്ന ഒന്നാണ് 2012ല്‍ പുറത്തെത്തിയ സ്പിരിറ്റ്. തിലകന്‍, മധു, കല്‍പന എന്നിങ്ങനെ മികച്ച അഭിനേതാക്കളുടെ സാന്നിധ്യം, ഷഹബാസ് അമന്‍റെ സംഗീതം, വേണുവിന്‍റെ ഛായാഗ്രഹണം.. തുടങ്ങി ഒരു നല്ല സിനിമയ്ക്കു വേണ്ട ഘടകങ്ങളൊക്കെ ചേര്‍ന്നെത്തിയ സ്പിരിറ്റിന് തിയറ്ററുകളില്‍ പ്രേക്ഷകരും മികച്ച പ്രതികരണമാണ് നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ചു കുറിപ്പ് വായിക്കാം
കുറിപ്പിൻ്റെ പൂർണരൂപം
മോഹൻലാലിന്റെ കരിയറിൽ ഒട്ടും ഹെറ്റഴ്സ് ഇല്ലാത്ത കഥാപാത്രവും, സിനിമയും സ്പിരിറ്റ് ആണ് ❤️
ഒരു മദ്യപാനിയുടെ ജീവിതത്തിലെ ദുരിതങ്ങൾ ഇത്രയേറെ സിമ്പിൾ ആയി കാണിച്ചു തന്ന ഫിലിം വേറെ ഇല്ല ❤️
എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒരു ഫിലിം ആണ് സ്പിരിറ്റ് ❤️
നന്ദു, കല്പന, സിദ്ധാർഥ് ഭരതൻ അവരൊക്കെ ശെരിക്കും പറഞ്ഞാൽ ജീവിച്ചു കാണിക്കുകയായിരുന്നു ❤️
2012 മൺസൂൺ റിലീസ്, സൂപ്പർ ഹിറ്റ് ആയിരുന്നു പടം ❤️
ഈ പടം ഇറങ്ങി ഹിറ്റ് ആയി നിക്കുമ്പോ ആണ് തൊട്ട് പുറകെ തട്ടത്തിൻ മറയത്തും, ഉസ്താദ് ഹോട്ടലും വന്നത് ❤️
കോട്ടയം അഭിലാഷ് തിയേറ്റർ ഓർമ്മകൾ 😍