“സാഗർ എലിയാസ് ജാക്കി 2 വരണം ,അതൊരു ഒന്ന്ഒന്നര വരവ് ആയിരിക്കും ” ;
മലയാളസിനിമയിൽ മോഹൻലാലിന്റെ താരപദവി ഉറപ്പിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്.മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം. ഇരുപതാം നൂറ്റാണ്ട്സൂപ്പർ ഹിറ്റായതിനു ശേഷം ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയെ 2009 ല്‍ അമല്‍ നീരദ് വീണ്ടും വെള്ളിത്തിരയിൽ എത്തിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ഈ ചിത്രവും മോഹൻലാലിന്റെ സ്റ്റൈലും അമൽ നീരദിന്റെ ഗംഭീര മേക്കിങ്ങും കാരണം ഏറെ ജനശ്രദ്ധ നേടി. എസ്.എന്‍. സ്വാമിയുടേതായിരുന്നു സാഗർ ഏലിയാസ് ജാക്കിയുടെയും തിരക്കഥ. അണ്ടർവേൾഡ് ഡോൺ ആയി ആണ് മോഹൻലാൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നിരുന്നെങ്കിൽ എന്ന് പറയുകയാണ് ഒരു പ്രേക്ഷകൻ .
കുറിപ്പിന്റെ പൂർണ്ണരൂപം
Amal Neerad സംവിധാനം ചെയ്തതിൽ എന്റെ ഇഷ്ട സിനിമ
2000 ശേഷം ലാലേട്ടനെ ഇത്രയും style ലൂക്കിൽ കാണിച്ച സിനിമ👌
സാഗർ
എലിയാസ്
ജാക്കി 🧡
Man what a movie 👌🔥സാനം
എന്ത് കൊണ്ട് അന്ന് ഇ സിനിമ ഓടാതെ പോയ് എന്ന് മനസിലാകുന്നില്ല
എനിക്ക് അന്നത്തെ നിങ്ങളോട് ആണ് പറയാൻ ഉള്ളത്
അന്നത്തെ നിങ്ങള് തന്നെ അല്ലെ ഇപ്പോ ഉള്ള നിങ്ങള് ഇന്ന് kgf പോലെ പോലെ ഉള്ള സിനിമകൾ കണ്ട് കൈ അടിച്ച നിങ്ങള്
15 വർഷം മുന്നേ ഇറങ്ങിയ ഇ മാസ്റ്റർപീസിനെ ഓക്കേ പൊട്ടിച്ചു എന്ന് പറഞ്ഞ🥴
ശരിക്കും നിങ്ങൾ ഓക്കേ ആരാ 🤷♂️
സാഗർ
എലിയാസ്
ജാക്കി 2 വരണം എന്ന് ആഗ്രഹം ഉണ്ട് 😊
ഇന്നത്തെ സിനിമകാലത്ത് ഇ സിനിമയുടെ രണ്ടാം ഭാഗം എടുത്ത അതൊരു ഒന്ന്ഒന്നര വരവ് ആയിരിക്കും 🔥
തിയറ്ററിൽ കണ്ടവർ അനുഭവങൾ പറയു
എങ്ങനെ ഉണ്ടായിരുന്നു തിയറ്റർ കുലുങ്ങിയോ ❤️🔥