“പുലിമുരുഗനിലേ underrated fight സീൻ!! ഒരിക്കലും മറക്കാൻ കഴിയാത്ത തിയേറ്റർ എക്സ്പീരിയൻസ് “
‘കേട്ടറിവിനേക്കാൾ വലുതാണ് മുരുകൻ എന്ന സത്യം’ ടീസറിൽ ഈ ഡയലോഗ് വന്നപ്പോൾ ട്രോൾ ചെയ്തവർ പോലും തിയേറ്ററുകളിൽ ആവേശത്തോടെ കയ്യടിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം തികയുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ എട്ടാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ. നിരവധി ആരാധകരാണ് സിനിമയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് എട്ടാം വാർഷികം ആഘോഷിക്കുന്നത്. ഇപ്പോഴിതാ പുലിമുരുകനിലെ ഒരു ഫൈറ്റ് സീൻ പങ്കുവെച്ച് കുറിച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
പുലിമുരുഗനിലേ underrated fight സീൻ!!
മുരുകന്റെ ഭാര്യയെ മോഹിച്ച് അവളെ പിന്തുടർന്ന് വീട്ടിലേക്കു കയറാൻ നോക്കിയ ranger ക്ക് അറിയില്ലായിരുന്നു പുലി തന്റെ മടയിൽ തന്നെയുണ്ടെന്ന്. 🔥
ഒറ്റക്ക് വേട്ടയാടുന്ന, കാടിന്റെ യഥാർത്ഥ രാജാവായ അവന്റെ മുന്നിൽ മുഴുവൻ പോലീസ് force ഉം നിസ്സഹായരായി.
Personally മുരുകനിലെ ഏറ്റവും ഇഷ്ടപ്പെട്ട fight സീൻ. നല്ല കിടിലം ഹാൻഡ് to ഹാൻഡ് combat. 56 ആം വയസ്സിലും പാറപ്പുറത്തു കിടന്നു മലക്കം മറിഞ്ഞടിക്കുന്നതൊക്കെ theatre ഇൽ വായും പൊളിച്ചു നോക്കി ഇരുന്നതാണ്.
നോട്ട് നിരോധന സമയത്തു ഇറങ്ങിയ മുരുകൻ കാണാൻ ടിക്കറ്റ് കിട്ടാതെ അടുത്ത ഷോക്ക് que നിന്ന ഒരു ചേച്ചി നോട്ട് മാറി എടുക്കുന്നതാണ് ഇതിലും എളുപ്പം എന്ന് പറഞ്ഞതോർക്കുന്നു 🤩
നമ്മുടെ കൊച്ച് industry ക്കും 100 കോടി അടിക്കാം എന്ന് കാണിച്ചു തന്ന സിനിമ ♥️. ഇപ്പോൾ പല സിനിമകളും 100 അടിച്ചെങ്കിലും ആദ്യമായി ആ കടമ്പ കടന്നതിന്റെ ക്രെഡിറ്റ് മുരുകന് എന്നും സ്വന്തം… സച്ചിന്റെ 200 പോലെ 😍