“ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ്‌ ചിത്രം മാടമ്പി ” ; കുറിപ്പ് വൈറൽ
1 min read

“ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ്‌ ചിത്രം മാടമ്പി ” ; കുറിപ്പ് വൈറൽ

ബി.ഉണ്ണിക്കൃഷ്ണൻ സം‌വിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ്‌ മാടമ്പി. പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

മാടമ്പി

 

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു മാടമ്പി. 2007 ജൂലൈ ൽ റിലീസ് ആയ ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ്‌ ചിത്രം മാടമ്പി ആയിരുന്നു അതിന്റെ ഇടയിൽ വന്ന കോളേജ് കുമാരൻ, റോക്ക് n റോൾ, ഫ്ലാഷ്, അലിഭായ് തുടങ്ങിയ അടുപ്പിച്ചു വന്ന പരാജയ സിനിമകൾക്ക് ശേഷം വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ വന്ന മാടമ്പി മികച്ച വിജയമായിരുന്നു നേടിയത്. ബി ഉണ്ണികൃഷ്ണൻ എന്നാ സംവിധായകന് career ൽ ഒരു break ആയിരുന്നു ഈ ചിത്രം. ഗോപാലകൃഷ്ണപിള്ള എന്നാ കഥാപാത്രം മോഹൻലാലിനെ സംബന്ധിച്ചു ഒരു take walk റോൾ ആയിരുന്നു. മോഹൻലാലിനൊപ്പം കെ പി സി ലളിത, സിദ്ദിഖ്, ഇന്നോസ്ന്റ്, ജഗതി ശ്രീകുമാർ തുടങ്ങിയവരും തകർത്തു. മോഹൻലാൽ കെ പി സി ലളിത കോമ്പിനേഷൻ ഈ ചിത്രത്തിന്റെ back bone ആയിരുന്നു. താരങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കണ്ടു ഇരിക്കാൻ പറ്റിയ ശരാശരി ചിത്രമാണ് മാടമ്പി അത്ര വലിയ സംഭവം ആയിട്ട് ഈ ചിത്രം തോന്നിട്ടില്ല. ഗിരീഷ് പുത്തഞ്ചേരി -എം ജയചന്ദ്രൻ ടീമിന്റെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

 

ഈ ചിത്രത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക