“ലാലേട്ടന്റെ മുണ്ട് മടക്കി കുത്ത്, മീശപിരി ഉണ്ടെന്നൊക്കെ വിചാരിച്ചു”; ലോഹം സിനിമയെ കുറിച്ച് പ്രേക്ഷകൻ്റെ കുറിപ്പ്
1 min read

“ലാലേട്ടന്റെ മുണ്ട് മടക്കി കുത്ത്, മീശപിരി ഉണ്ടെന്നൊക്കെ വിചാരിച്ചു”; ലോഹം സിനിമയെ കുറിച്ച് പ്രേക്ഷകൻ്റെ കുറിപ്പ്

മലയാളിയുടെ സിനിമാ സങ്കൽപങ്ങൾക്കു ജീവനേകുന്ന രഞ്ജിത് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രമാണ് ലോഹം. ഇത് കള്ളക്കടത്തിന്റെ കഥയല്ല കള്ളം കടത്തുന്ന കഥയാണ് എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ആന്‍ഡ്രിയ ജെര്‍മിയ നായികയായെത്തുന്ന ചിത്രത്തില്‍ അജ്മല്‍ അമീറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ജയന്തി എന്ന കഥാപാത്രത്തെ ആന്‍ഡ്രിയ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം 

 

മോഹൻലാലിന്റെ, കരിയറിലെ ഏറ്റവും മികച്ച ഒരു ഫിലിം തന്നെ ആണ്, ലോഹം 2015 ഓണം റിലീസ് ആയി എത്തിയ പടം, കൂടെ,, ജമ്‌നാപ്യാരി,ഊട്ടോപ്യയിലെ രാജാവ്, കുഞ്ഞിരാമായണം, ആയിരുന്നു ക്ലാഷ് റിലീസ് 🥰

വൻ ഹൈപ്പിൽ വന്ന ലോഹത്തിന്റെ ടീസർ ഒക്കെ അന്ന് വലിയ trending ആയിരുന്നു, മറ്റൊരു നരസിംഹം, രാവണപ്രഭു expect ചെയ്ത് എല്ലാരും ലോഹത്തിന് കേറി, പക്ഷെ പലർക്കും പടം ഇഷ്ടപ്പെട്ടില്ല, സ്റ്റോറി കത്തിയില്ല, ദൃശ്യത്തിന് ശേഷം മോഹൻലാൽ പടങ്ങൾ ഒക്കെ തീയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു എല്ലാരുടെയും പ്രതീക്ഷ ലോഹം ആയിരുന്നു,

ലാലേട്ടന്റെ മുണ്ട് മടക്കി കുത്ത്, മീശപിരി ഉണ്ടെന്നൊക്കെ വിചാരിച്ചു ആണ് എല്ലാരും ഇരുന്നത് പക്ഷെ ഒന്നും ഉണ്ടായില്ല, ഫസ്റ്റ് ഹാഫ് പൊളി ആയിരുന്നു, ഇന്റർവെൽ പഞ്ചും സൂപ്പർ ആയിരുന്നു പക്ഷെ 2nd ഹാഫ് കുറച്ചു ബോർ ആയി പോയി.

എന്തിരുന്നാലും എനിക്ക് ഈ പടം ഇഷ്ടം ആണ് എപ്പോ ടീവിയിൽ വന്നാലും കാണും, ബഡ്‌ജറ്റ് തിരിച്ചു പിടിച്ചു എന്നാണ് അറിവ്, വലിയ ഹിറ്റ്‌ അല്ലെന്നു തോന്നുന്നു, എന്തായാലും ഓണം വിന്നർ ആയത് കുഞ്ഞിരാമായണം ആണ് ♥️ കോട്ടയം ധന്യ തിയേറ്റർ memmorees 🥰