“അയാൾ കഥയെഴുതുകയാണ് ”  അടുത്ത Re Release ഇതായാലോ??
1 min read

“അയാൾ കഥയെഴുതുകയാണ് ” അടുത്ത Re Release ഇതായാലോ??

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഈ അടുത്ത് മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. ഇനി മോഹൻലാലിൻ്റെ അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം വീണ്ടും തിയേറ്ററിൽ കാണണമെന്ന് പറയുകയാണ് ഒരു ആരാധകൻ.

കുറിപ്പിൻ്റെ പൂർണരൂപം

 

അയാൾ കഥയെഴുതുകയാണ് ❤️🙌🙌🙌

അടുത്ത Re Release ഇതായാലോ?????

 

ഇന്നേ വരെ ഉറങ്ങിയിട്ടുള്ള മലയാളം സിനിമ ടൈറ്റിലുകളിൽ ഏതാണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് ചോതിച്ചാൽ നിസ്സംശയം പറയാൻ കഴിയും അത് ഇതാണ്. ❤️❤️❤️

വല്ലാത്ത ഒരു ഇഷ്ടം ആണ് ഈ പേരിനോട് … ❤️❤️❤️

കാണാതെ, അറിയാതെ, ഒരിക്കൽ ഇഷ്ടപ്പെട്ട പെൺകുട്ടിയെ അയാൾ കണ്ടെത്തുന്ന സന്ദർഭം ശ്രീനിവാസൻടെ കഥാപാത്രം പറഞ്ഞത് പോലെ,

 ” അയാൾ കഥയെഴുതുകയാണ് “…. ❤️❤️❤️

അയാൾ നമ്മുടെ മനസ്സിൽ ആണ് കഥ എഴുതിയത്… 🥰

വല്ലാത്ത ഒരു ഇഷ്ടം ആണ് ഈ സിനിമയോട്… ❤️

സാഗർ കോട്ടപ്പുറം… 😱😱😱

ജയറാമേട്ടൻ പറഞ്ഞത് പോലെ, “സാഗർ കോട്ടപ്പുറം എന്ന ഈ കഥാപാത്രത്തെ വേറെ ആരെങ്കിലും ചെയ്തു കാണിച്ചാൽ അന്ന് ഞാൻ അഭിനയം നിർത്തും “… 

അതേ എനിക്കും പറയാനുള്ളൂ… 

ഇപ്പോ സ്ഥിരം കേൾക്കുന്ന ഒരു പല്ലവി ആണ്.. മോഹൻലാൽ മോഹൻലാലായി ആണ് എല്ലാ പടത്തിലും എന്ന്… അങ്ങനെ തോന്നുന്നവരോട് ഒന്നേ പറയാനുള്ളൂ… ഈ പടം എടുത്തിട്ട് ഒന്ന് കാണുക… ഇതിൽ ഏതെങ്കിലും ഒരു നിമിഷത്തിൽ എങ്കിലും മോഹൻലാലിനെ കാണാൻ കഴിഞ്ഞാൽ അന്ന് ഞാൻ ഈ എഴുത്ത് നിർത്തും….ഇതിൽ സാഗർ കോട്ടപ്പുറം മാത്രമേ ഒള്ളൂ….. ഒരു കെയർഫ്രീ ആയ പൈങ്കിളി നോവലിസ്റ്റിനെ ഇതിലും അൻവർദ്ധമാക്കാൻ ആർക്കും കഴിയില്ല… 🤷🤷🤷🤷

എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കഥാപാത്രം 🙌🙌🙌❤️❤️❤️

എല്ലാ കഥാപാത്രവും ഒന്നിനൊന്നു മെച്ചം… 🙌🙌🙌

നന്ദിനി….🙌🙌🙌🔥🔥🔥

എന്ത് മികച്ചതായിട്ടാണ് അവർ ആ കഥാപാത്രത്തെ ഉൾക്കൊണ്ടത്…പക്വതയാർന്ന ആ തഹസീൽദാർ കഥാപാത്രം ചെയ്യുമ്പോൾ അവർക്ക് വെറും 19 വയസ്സ്… ഇടക്ക് എപ്പോഴോ ഒരു വെറുപ്പ് തോന്നുമെങ്കിലും അവർ നമ്മെ അവരുടെ കഥാപാത്രത്തിലേക്ക് ചേർത്ത് കൊണ്ട് പോകും… തികച്ചും മികച്ച ഒരു നടി തന്നെ ആണ് നന്ദിനി ❤️🙏🔥

സിദ്ദിഖ്, TP മാധവൻ, കൃഷ്ണ, ശ്രീനിവാസൻ, നെടുമുടി വേണു, അഗസ്റ്റിൻ അങ്ങനെ എണ്ണം പറഞ്ഞ എല്ലാ സഹ നടന്മാർ ഉണ്ടെങ്കിലും എന്നെ ഏറ്റവും തൃപ്തിപെടുത്തിയത്, ചിരിപ്പിച്ചത് ഇന്നസെന്റിന്റെ മാമച്ചാൻ മുതലാളി ആണ്..വീണടം വിഷ്ണുലോകം ആക്കുന്ന ഒരു നിരുപദ്രവകാരി…. ഷോക്ക് അടിക്കുമ്പോൾ ” നമുക്ക് പവർ കട്ട്‌ സമയത്ത് വരാം ” എന്ന് പറയുമ്പോഴും ആരോ ഓഫിസ് മുറിയുടെ കതകിൽ മുട്ടുമ്പോൾ വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത അയാൾ മുതലാളിമാർ ആയാൽ ഇങ്ങനെ സംസാരിക്കണം എന്നാമട്ടിൽ ചെറിയ ജാഡ ഇട്ട് “യേസ് ക്യമീങ് ” എന്ന് പറയുമ്പോഴും ഉള്ള് ആ ഒരു രസം ഒരു പൈങ്കിളി കഥാപാത്രത്തിന്റെ എല്ലാ ഭാവങ്ങളും നമുക്ക് കാണിച്ചു തരുന്നു 🥰🥰🥰

ഇനി ഉണ്ടാകില്ല ഇതുപോലെ ഉള്ള് നടൻമാർ… ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ… ഇപ്പോ ഉള്ളതെല്ലാം റിയലിസം അല്ലേ…. അവനവൻ അവനവനായി തന്നെ വിലസുന്ന നവ അഭിനയ ഫോർമുല 😏😏😏

ഇനി ഒരു Re Release ഉണ്ടെങ്കിൽ അത് ഈ സിനിമ ആകണം… ഇതിന്റെ 4k remaster version Saina യുടെ യൂട്യൂബ് ചാനലിൽ കിടപ്പുണ്ട്… ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല… റിലീസ് ആക്കിയാൽ മാത്രം മതി… ഞാൻ ഇപ്പോ കണ്ടത് നമ്മൾ പഴയത് എന്ന് പറഞ്ഞു തള്ളി കളഞ്ഞ നമ്മുടെ സ്വന്തം പെട്ടി TV യിൽ ആണ്… അതിന് നൽകാൻ കഴിയുന്ന തിളക്കവും മിഴിവും വാക്കുകൾക്ക് അതീതം ആണ്… ഒരു പ്രത്യേക സുഖം ആണ്…. LED FLAT പാനലുകൾക്കായി നമ്മൾ കളഞ്ഞ ആ ഒരു സുഖം 🤷❤️🙏

കാണാതെ, അറിയാതെ അയാൾ സ്നേഹിച്ച ആ പെൺകുട്ടിയെ വലിയ സ്‌ക്രീനിൽ ജനങ്ങൾ ഒന്നുകൂടി കാണട്ടെ… മലയാളികൾ മറന്നു തുടങ്ങിയ പ്രണയ കഥകൾ ഒന്നുകൂടി പുനർജനിക്കട്ടെ… 🙏🙏🙏

അയാൾ വീണ്ടും കഥ എഴുതട്ടെ… ❤️❤️❤️