‘ഇഷ്ടം തോന്നിയാല്‍ വൈള്ഡായിട്ട് പ്രണയിക്കുന്ന കുറെ കാമുക ഭാവങ്ങള്‍ മോഹന്‍ലാലിലൂടെ കടന്നു പോയിട്ടുണ്ട്’; കുറിപ്പ്
മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില് ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇന്ന് പ്രണയദിനത്തില്‍ മോഹന്‍ലാലിന്റെ പ്രണയഭാവങ്ങളെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇഷ്ടം തോന്നിയാല്‍ wild ആയിട്ട് അങ്ങനെ പ്രണയിക്കുന്ന കുറെ കാമുക ഭാവങ്ങള്‍ മോഹന്‍ലാല്‍ ലൂടെ കടന്നു പോയിട്ടുണ്ട്..! മുന്തിരി തോപ്പുകളിലെ സോളമനാണ് ആ ലിസ്റ്റില്‍ എന്റെ priority. ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, തന്റെ മുന്തിരി തോട്ടത്തില്‍ നിന്ന് ടാങ്കര്‍ ലോറി ഓടിച്ചു എത്തുന്ന സോളമന്. അയാളുടെ സോഫിയോടുള്ള പ്രണയം അങ്ങേയറ്റം ഭ്രാന്തമായിരുന്നു. ശരീര നിബദ്ധമല്ലാത്ത പ്രണയത്തെ കാണിച്ചു തന്ന കാമുകന് മറ്റൊന്ന്, സുഖമോ ദേവി യിലെ സണ്ണിയാണ്. കൊടുങ്കാറ്റുപോലെ ആണ് അയാളുടെ പ്രണയം. നാളെ എന്നോ ഇന്നലെ എന്നോ ഒരു നിമിഷം ഇല്ലാതെ, ഈ നിമിഷത്തിന്റെ ‘കിറുക്ക് ‘ മുഴുവന്‍ ആസ്വദിച്ചു ജീവിച്ച, ഒടുവില്‍ അയാളെ തട്ടിയെടുത്ത മരണം പോലും അയാളെ പ്രണയിച്ചിരിക്കാം.
‘ചന്ദ്രോത്സവ ‘ ത്തിലെ ചിറയ്ക്കല്‍ ശ്രീ ഹരിയുടെ പ്രണയം, ബാല്യ ത്തിലെങ്ങോ ചിതറി കിടക്കുന്ന കുപ്പി വള കെട്ടുകളുടെ യും, പുസ്തകത്തില്‍ ആരും കാണാതൊളിപ്പിച്ച മയില്‍ പീലി തുണ്ടിന്റെയും ഓര്‍മ്മയാണ്. ‘ഒരാളെ പോലെ ഏഴു പേരുണ്ടെന്ന് ഒക്കെ പറയുന്നത് വെറുതെയാ, ഒരാളെ പോലെ ഒരാള്‍ മാത്രമേ ഉള്ളു ‘എന്നയാള്‍ പറയുമ്പോള്‍ നഷ്ട പ്രണയങ്ങളുടെ സ്മാരകത്തില്‍ എഴുതി ചേര്‍ക്കാന്‍ ഒരു വരി കൂടിയായി അത് മാറുന്നുണ്ട്. അങ്ങനെ എത്രയെത്രയോ കാമുക ഭാവങ്ങള്‍ ആ മുഖത്ത് മിന്നി മറഞ്ഞിട്ടുണ്ട്..’ചോദിക്കാനും പറയാനും ആളുണ്ടോ?’ എന്ന് ചോദിക്കുന്ന ദാസനില്‍ നിന്നും ‘ips കാരനായ മോഡേണ്‍ രാമനെ ‘ തെറി പറയുന്ന കാര്ത്തികേയന് വരെ പ്രണയത്തിന്റെ എത്ര എത്രയോ variations.. ????എണ്ണിയാലോടുങ്ങാത്ത കടല്‍ പോലെ യുള്ള ഭാവ സഞ്ചാരങ്ങള്‍…