‘അവര്‍ തടിച്ചു എന്നു കരുതി അവര്‍ ഒരു മോശം സ്ത്രീ ആകുന്നില്ലല്ലോ’; മോഹന്‍ലാല്‍ പറഞ്ഞ ആ വാക്കുകള്‍
നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയ ജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന് സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമാ ബോക്സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലാണ്. വില്ലനായി കടന്നുവന്ന മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും ജോണ്‍ ബ്രിട്ടാസും കൂടിയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ ചില മറുപടികളെയും അദ്ദേഹത്തിന്റെ വാക്കുകളുമാണ് കുറിപ്പിലൂടെ പറയുന്നത്. സ്ത്രീ പുരോഗമനം, പൊളിറ്റിക്കല്‍ കറക്ടനെസ് എന്നൊക്കെ ഘോരഘോരം വാദിച്ചു വിമര്‍ശിക്കാവുന്ന ഇടങ്ങളില്‍ ഒക്കെ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവര്‍ പോലും അദ്ദേഹത്തിന്റെ ഇങ്ങനെ ഒരു പുരോഗമന കാഴ്ചപ്പാട് തന്നെ കണ്ടില്ലെന്ന് നടിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
രഞ്ജിനി അങ്ങു തടിച്ചു പോയല്ലേ…? ബ്രിട്ടാസിന്റെ ചോദ്യത്തിനു മുന്നില്‍
കൂടുതല്‍ ചിന്തിക്കാതെ മോഹന്‍ലാല്‍ എന്ന വ്യക്തി പറഞ്ഞു തുടങ്ങി… Beauty lies in flesh not in bones…അവര്‍ തടിച്ചു എന്നു കരുതി അവര്‍ ഒരു മോശം സ്ത്രീ ആകുന്നില്ലല്ലോ….
എത്ര മനോഹരമായാണ് അദ്ദേഹം സൗന്ദര്യത്തിന്റെ അര്‍ത്ഥം ബ്രിട്ടാസിന് മനസിലാക്കി കൊടുത്തത്…..ഒരു പക്ഷെ ട്രാപ്പില്‍ ആയേക്കാവുന്ന ഒരു ചോദ്യം ബ്രിട്ടാസ് ഇട്ടു കൊടുത്തപ്പോള്‍ വളരെ മികച്ച രീതിയില്‍ ലാലേട്ടന് അത് കൈകാര്യം ചെയ്തു എന്ന് തന്നെ പറയാം…..
മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ ഒരു ചെറു വാക് പിശകിന് പോലും വലിയ വിമര്‍ശനം ചൊരിയാന്‍ പുറത്തു കാത്തു നില്ക്കുന്ന so called ബുദ്ധിജീവികളും വിമര്‍ശകരും ,ഒരു പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം മനോഹര വീക്ഷണങ്ങള്‍ ഒരിക്കലും കണ്ടില്ലെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം….അവര്‍ അത് എവിടെയും പറയില്ല…അഭിനന്ദിക്കില്ല….അതങ്ങനെ ആണ്…പുറമേക്ക് സ്ത്രീ പുരോഗമനം ,പൊളിറ്റിക്കല്‍ കറക്ടനെസ് എന്നൊക്കെ ഘോരഘോരം വാദിച്ചു വിമര്‍ശിക്കാവുന്ന ഇടങ്ങളില്‍ ഒക്കെ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ പോലും അദ്ദേഹത്തിന്റെ ഇങ്ങനെ ഒരു പുരോഗമന കാഴ്ചപ്പാട് തന്നെ കണ്ടില്ലെന്ന് നടിക്കും….
തന്റെ ശരീരത്തെ കുറിച്ചു അക്കാലത്തു പോലും ഉത്തമ ബോധ്യം ഉണ്ടായിരുന്ന മനുഷ്യന്….യാതൊരു ഈഗോയും കൂടാതെ അത് വെട്ടി തുറന്നു പറഞ്ഞ മനുഷ്യന്…
‘ഞാനും തടിച്ച ഒരാളല്ലേ…’
സത്യം പറഞ്ഞാല്‍ പലപ്പോഴും മറ്റു താരങ്ങളെ പോലെ ഇന്റര്‍വ്യൂ കളില്‍ മിന്നി തിളങ്ങാറില്ലെങ്കിലും , മോഹന്‍ലാല്‍ എന്ന വ്യക്തി എപ്പോഴെല്ലാം യഥാര്‍ത്ഥമായി മനസ്സ് തുറന്നിട്ടുണ്ടോ അപ്പോള്‍ പറഞ്ഞ ഉത്തരങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്നു ഗംഭീരം ആണ്….ചിലതെല്ലാം തത്വചിന്തയില്‍ അധിഷ്ഠിതമാണോ എന്നു വരെ തോന്നിപ്പോകും…അത്തരം ഇന്റര്‍വ്യൂ കളും ഒരു പക്ഷെ അപൂര്‍വം ആയിരിക്കും….അങ്ങനെ ഒന്നായിരുന്നു ഈ നിമിഷങ്ങള്‍…
ഇത് പോലെ മറ്റൊരു ഇന്റര്‍വ്യൂ യില്‍ കേട്ട ചോദ്യത്തിനു അദ്ദേഹം കൊടുത്ത ഉത്തരവും ലോകോത്തരം തന്നെ… ലാലിന്റെ കൈയക്ഷരം നല്ലതാണെന്ന് കേട്ടിട്ടുണ്ട്….അതുപോലെ തന്നെയാണോ ലാലിന്റെ സ്വഭാവവും…? ‘അത് ഓരോരുത്തര് വായിക്കുന്ന പോലെ ഇരിക്കും…’
സ്നേഹം ലാലേട്ടാ…സ്നേഹം മാത്രം…