‘പത്താന്‍ നിരോധിക്കണം’ ! വിവാദം കൊഴുക്കുന്നു; ഷാരൂഖാന്റേയും ദീപികയുടേയും കോലം കത്തിച്ചു
1 min read

‘പത്താന്‍ നിരോധിക്കണം’ ! വിവാദം കൊഴുക്കുന്നു; ഷാരൂഖാന്റേയും ദീപികയുടേയും കോലം കത്തിച്ചു

ബോളിവുഡില്‍ ഷാരൂഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയുമായി എത്തുന്ന ചിത്രമാണിത്. എന്നാല്‍ ഈ ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍.

Pathaan | Official Teaser | Shah Rukh Khan | Deepika Padukone | John Abraham | Siddharth Anand - YouTube

സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയത്. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ഈ സംഘടനയുടെ ആരോപണം. വീര്‍ ശിവജി അംഗങ്ങള്‍ കോലം കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ജനുവരിയില്‍ തിയേറ്ററില്‍ എത്താനിരിക്കുന്ന സിനിമ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ അറിയിച്ചു.

Scenes in Pathan should be changed and filmed! Shah Rukh Khan film will not be allowed

കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ ആരോപണം.

Shah Rukh Khan's Pathan lands in huge trouble just one day after the song's release - Tamil News - IndiaGlitz.com

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ദീപിക പദുകോണ്‍ ആണ്. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.