മോഹൻലാൽ എന്ന നടൻ്റെ സിംപിൾ ആയിട്ടുള്ള ഭാവ പ്രകടനങ്ങൾ” ; ബ്രോ ഡാഡി സിനിമയെക്കുറിച് കുറിപ്പ് 
1 min read

മോഹൻലാൽ എന്ന നടൻ്റെ സിംപിൾ ആയിട്ടുള്ള ഭാവ പ്രകടനങ്ങൾ” ; ബ്രോ ഡാഡി സിനിമയെക്കുറിച് കുറിപ്പ് 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി ‘ എന്ന സിനിമ വൻ ഹിറ്റായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ബ്രോ ഡാഡി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു. ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്ത ബ്രോഡാഡി ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡി. രണ്ട് സൂപ്പര്‍ താരങ്ങളുടെ കോമഡിയും കെമിസ്ട്രിയും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. വിൻ്റേജ് മോഹൻലാലിനെ തിരികെ ലഭിച്ചുവെന്നായിരുന്നു സിനിമ കണ്ടവരെല്ലാം പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഈ ചിത്രം ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 75 കോടി എങ്കിലും ഉറപ്പായും കിട്ടുമായിരുന്നുവെന്ന് പറയുകയാണ് ഒരു സിനിമാ ആരാധകൻ.

കുറപ്പിൻ്റെ പൂർണരൂപം 

 

വന്നു വന്നു ഇപ്പൊൾ ഈ സിനിമ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യാത്ത ഒരു ആഴ്‌ച പോലും ഇല്ലാതായി…😁😁

രണ്ടു ദിവസം മുൻപ് ഏഷ്യനെറ്റ് മൂവീസിൽ ടെലികാസ്റ്റ് ചെയ്തത് ആണ്…ഇന്ന് ഇതാ വീണ്ടും ഏഷ്യാനെറ്റ് കളിക്കുന്നു…

എപ്പോ ടിവി യില് വന്നാലും അങ്ങിനെ ഇരുന്നു കണ്ട് പോകും…

പക്ക feel good movie യുടെ ഒരു കളർ ടോൺ അതാണ് ഇതിൻ്റെ ഒരു മറ്റൊരു ഹൈ ലൈറ്റ്…

പിന്നെ മോഹൻലാൽ എന്ന നടൻ്റെ simple ആയിട്ടുള്ള ഭാവ പ്രകടനങ്ങൾ… ❤️

മാസ്സ് പടം മാത്രം അല്ല ഇങ്ങനെയുള്ള പടങ്ങൾ ചെയ്തു ഫലിപ്പിക്കാൻ എന്നെ കൊണ്ട് പറ്റും എന്ന് പൃഥ്വി തെളിയിച്ച ചിത്രം ആണ് “ബ്രോ ഡാഡി”

ഒരു പക്ഷെ ഇത്തരത്തിൽ ഒരു ചെറിയ സിനിമക്ക് ഇജ്ജാതി റേറ്റിംഗ് കിട്ടുന്നത് കൊണ്ട് ആണല്ലോ ചാനലുകാർ വീണ്ടും വീണ്ടും ഇത് തന്നെ ടെലികാസ്റ്റ് ചെയ്യുന്നത്…

എനിക്ക് തോന്നുന്നു ഈ വർഷം തന്നെ ചുരുങ്ങിയത് ഒരു 25 തവണ ക്ക് മുകളിൽ എങ്കിലും സംപ്രേക്ഷണം ചെയ്തിട്ടുണ്ടാകും…

NB: ഇതൊക്കെ തിയറ്ററിൽ വന്നിട്ടുണ്ടെങ്കിൽ ചുമ്മ ഒരു 75 cr എങ്കിലും കിട്ടും 👍