
“ലാലേട്ടൻ ചങ്കുപറിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും കാസ്റ്റിംഗ് ലെ പോരായ്മകൾ കാരണം കാണാൻ തോന്നാത്ത ഒരു സിനിമ ആണ് ഭ്രമരം” ;
2009ൽ ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തുവന്ന ഭ്രമരം എന്ന ചിത്രം ഇന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മോഹൻലാലിന്റെ ശിവൻകുട്ടി പ്രേക്ഷകന്റെ മനസിൽ ഒരു വേദനയായി അവസാനിക്കും. അത്രത്തോളം മാനസിക വികാരങ്ങളുടെ തീക്ഷ്ണതയുള്ള കഥാപാത്രമായിരുന്നു ശിവൻകുട്ടി. മോഹൻലാൽ എന്ന നടന്റെ ഉജ്വല പ്രകടനം തന്നെയാണ് സിനിമയെ വേറൊരു തലത്തിലേക്ക് പിടിച്ചുയർത്തിയത്. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഭ്രമരത്തിലെ ശിവന്‍കുട്ടി എന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്.
അതുവരെ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള സൈക്കിളോജിക്കൽ ത്രില്ലർ സ്വഭാവമുള്ള സിനിമകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമായിരുന്നു.2009 ജൂൺ മാസം 25നാണ് ചിത്രം റിലീസാവുന്നത്. ലക്ഷ്‌മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വീട്ടിലേക്ക് രൂക്ഷ ഭാവത്തിലുള്ള ചിരി ഒളിപ്പിച്ച് ‘അണ്ണാറക്കണ്ണാ വാ’ എന്ന പാട്ടുംപാടി കയറിവരുന്ന ശിവൻകുട്ടി. കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനെയും ഭ്രമരത്തിന്‍റെ അനന്ത തലങ്ങളിലേക്ക് ശിവൻകുട്ടിയും സംവിധായകൻ ബ്ലെസിയും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
ലാലേട്ടൻ ചങ്കുപറിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും കാസ്റ്റിംഗ് ലെ പോരായ്മകൾ കാരണം പിന്നെയും പിന്നെയും കാണാൻ തോന്നാത്ത ഒരു സിനിമ ആണ് ഭ്രമരം.
പുത്തൻ പണം പോലെ ചൈൽഡ് artist അഭിനയിച്ച് നന്നായങ്ങു വെറുപ്പിച്ചു. ഇത്രയും കാലം പോന്ന് പോലെ നോക്കി വളർത്തിയ അച്ഛൻ നമ്മളെ കൊല്ലുമോ എന്നൊക്കെ അമ്മയോട് 🙆♂️. ഭാര്യ ആണെങ്കിലും ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ ഒന്ന് നേരെ ചൊവ്വേ കേൾക്കാൻ പോലും തയ്യാറാകാതെ അയാളെ ദുരിതത്തിലേക്കു തള്ളി ഇടുന്നു.
ഈ ഒരു പോർഷൻ ബ്ലെസി കുറച്ചു മെച്ചപ്പെടുത്തി എടുത്തിരുന്നേൽ എന്ന് തോന്നിയിട്ടുണ്ട്.