ലോകസിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാലല്ല, ദേ ഈ മുതലാണ്, ‘ടോം ഹാങ്ക്സ്’ ; അന്താരാഷ്ട്ര സിനിമാ ഗ്രൂപ്പിൽ വന്ന നിരൂപണം വൈറൽ
ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും എപ്പോഴും എടുത്തു പറയാറുള്ള നാമമാണ് ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റേത്. മലയാളികള്‍ എപ്പോഴും അഭിമാനത്തോടെ ലോകനിലവാരമുള്ള നടനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില് ഒരാളിന്ന് അന്താരാഷ്ട്ര തലത്തില്‍ പേര് കേട്ട മറ്റൊരു നടനാണ് ടോം ഹാങ്ക്സ്. ഫോറസ്റ്റ് ഗമ്പ്, കാസ്റ്റ് എവേ സേവിങ് പ്രൈവറ്റ് റയന്‍, ടോയ് സ്റ്റോറി, ഫിലഡെല്‍ഫിയ, ടെര്‍മിനല്‍ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ തന്റെ ആരാധകരാക്കി മാറ്റാന്‍ ടോം ഹാങ്ക്സിന് സാധിച്ചു. മികച്ച നടനുള്ള രണ്ട് ഓസ്കാര്‍ അവാര്‍ഡും മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് അടക്കം നേടി ലോകസിനിമയിലെ തന്നെ ഇതിഹാസനടന്മാരില് ഒരാളായി ഇന്നും മികച്ച പ്രകടനങ്ങളിലൂടെ തന്റെ ജൈത്രയാത്ര തുടരുന്ന നടന് കൂടിയാണ് ടോം ഹാങ്ക്സ്.
ഒരു സകലകലാവല്ലഭവന്‍ എന്നും എല്ലാവരും വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിന്റെ മോഹന്‍ലാലുമായി ചില സാമ്യങ്ങള്‍ ടോം ഹാങ്ക്സിനെ അറിഞ്ഞവരെല്ലാം പങ്കുവെക്കാറുണ്ടെങ്കിലും ഇപ്പോള്‍ കൂടുതല്‍ വിദേശ സിനിമകളൊക്കെ മലയാളികള്‍ കാണുന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാലും ടോം ഹാങ്ക്സും തമ്മിലുള്ള ചില സാദൃശ്യങ്ങള്‍ പലരും ചര്‍ച്ചചെയ്യാറുണ്ട്. കൂടുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും കണ്ക്ട് ചെയ്യാന്‍ പറ്റുന്ന ഒരു നടന്‍കൂടി ആയി മാറുകാണ് ടോം ഹാങ്ക്സ്. എന്നാല്‍ ഇത്തരം താരതമ്യപ്പെടുത്തലുകള്‍ എത്രത്തോളം വസ്തുതാപരമാണ് എന്നുള്ളതെല്ലാം സോഷ്യല്‍ മീഡിയകളില്‍ പല ഇന്റര്‍നാഷ്ണല്‍ സിനിമാ പേജുകളിലൂടെയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരത്തില്‍ ഒരു നിരൂപണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അന്താരാഷ്ട്ര സിനിമാ ഗ്രൂപ്പില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഹോളിവുഡ് ആക്ടര്‍ ടോം ഹാങ്ക്സിനെയും മലാളത്തിന്റെ സ്വന്തം മോഹന്‍ലാലിനേയും ഒരു താരതമ്യപഠനത്തിന് വിധേയമാക്കി എഴുതിയ ഈ പോസ്റ്റില്‍ ടോം ഹാങ്ക്സിനെ ദ കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കാന്‍ യോഗ്യനായ നടനെന്നാണ് നിരൂപകന് എഴുതിയിരിക്കുന്നത്. മോഹന്‍ലാലും ടോം ഹാങ്ക്സും ലോകോത്തര നിലവാരമുള്ള നടന്മാരാണ് എന്നതില്‍ സംശയമില്ലെങ്കിലും ഇവര്‍ രണ്ടുപേരും തമ്മില്‍ പറഞ്ഞാല്‍ തീരാത്തത്ര ഒരുപാട് ഒരുപാട് ഒരുപാട് അന്തരമുണ്ടെന്നും കുറിപ്പില്‍ പറയുന്നു. മോഹന്‍ലാലിനെ പോലെ ഒരു മരം ചുറ്റി പ്രണയ നായകനായോ അതിഭീകരമായ ഫൈറ്റ് സീക്വന്‍സുകളിലോ സോ കോള്‍ഡ് മാസ്സ് മസാല രംഗങ്ങളിലോ ഡാന്‍സ്, കഥകളി – സംഗീത വേഷങ്ങളിലോ ഒന്നും ടോം ഹാങ്ക്സ് ശോഭിച്ചേക്കില്ലെന്നും നിരൂപകന് വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ടോം ഹാങ്ക്സിനെ മോഹന്‍ലാലുമായി ചിലര്‍ വളരെ കാര്യമായി Compare ചെയ്യുന്നത് കണ്ടു. അതിനെ ഭൂലോക മണ്ടത്തരം എന്ന് പറയാതെ വേറെ എന്തു പറയാനാണ്? ‘ലോകസിനിമയിലെ ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ പറ്റുന്ന നടനാണ് ടോം ഹാങ്ക്സ് എന്ന് ഞാന്‍ ഒരിക്കല്‍ ഇവിടെ ഇട്ട ഒരു കുറിപ്പില്‍ കുറിച്ചിരുന്നു. അതിനര്‍ത്ഥം ഇവിടുത്തെ മോഹന്‍ലാലിനെ പോലെ ആണ് അവിടെ ടോം ഹാങ്ക്സ് എന്നല്ല. ഇവര്‍ രണ്ടുപേരും ലോകോത്തര നിലവാരമുള്ള നടന്മാരാണ് എന്നതില്‍ സംശയമില്ല എങ്കിലും ഇവര്‍ രണ്ടുപേരും തമ്മില്‍ പറഞ്ഞാല്‍ തീരാത്തത്ര ഒരുപാട് ഒരുപാട് ഒരുപാട് അന്തരമുണ്ട്. ടോം ഹാങ്ക്സിന്റെ മുപ്പതോളം സിനിമകളും മോഹന്‍ലാലിന്റെ നൂറിലധികം സിനിമകളും കണ്ട പശ്ചാത്തലത്തില്‍ എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളതാണത്. അത് ചിലപ്പോള്‍ ശരിയാകാം അല്ലെങ്കില്‍ ചിലരുടെ കാഴ്ചപ്പാടില്‍ തെറ്റും ആവാം. എങ്കിലും ഞാന്‍ എന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തട്ടെ..
ടോം ഹാങ്ക്സ് തന്റെ കരിയറില്‍ ഉടനീളം വ്യത്യസ്ത കഥാപാത്രങ്ങളുമായി വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്. അദ്ദേഹം ഒരു സൈക്കോ ടെറര്‍ വില്ലന്‍ ഒന്നും ഇതുവരെ ആയിട്ടില്ലെങ്കിലും, Cloud Atlas എന്ന ഒറ്റ സിനിമയില്‍ വില്ലനിസം കാണിക്കുന്ന വിവിധ കഥാപാത്രങ്ങള്‍ അടക്കം ആറോളം കഥാപാത്രങ്ങള്‍ ടോം ഹാങ്ക്സ് ചെയ്തിട്ടുണ്ട്. പറഞ്ഞുവന്നത് ഒരുപാട് വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം കരിയറില്‍ ഇതുവരെ ചെയ്തിട്ടുണ്ട്. കരിയറിലെ ആദ്യ കാലങ്ങളില്‍ ടോം ഹാങ്ക്സ് കോമഡി ക്യാരക്ടര്‍ വേഷങ്ങളിലൂടെയും (Big, Turner & The Hooch, The Money Pit), റൊമാന്റിക് കഥാപാത്രങ്ങളിലൂടെയും (Splash, Sleepless in Seattle, You Have Got Mail) ശ്രദ്ധേയനായ നടനായിരുന്നു. ആദ്യകാലങ്ങളില്‍ മോഹന്‍ലാല്‍ എന്ന നടനും ഏതാണ്ട് അതുപോലെയൊക്കെ തന്നെയായിരുന്നു. പക്ഷെ ടോം ഹാങ്ക്സ് അതിനുശേഷം തന്റെ കോമഡി ട്രാക്ക് അപ്പാടെ മാറ്റി Philadelphia, Forrest Gump, The GreenMile, Cast Away പോലുള്ള കാലിബര്‍ തിരിച്ചറിഞ്ഞുള്ള പ്രകടനങ്ങളുംയഥാര്ത്ഥ ജീവിത കഥയെ ആസ്പദമാക്കിയുള്ള Biopic-ന് സമാനമായ സിനിമകളിലും അഭിനയിച്ചു ലോകോത്തര നടനായി മാറി.
Saving Private Ryan, Apollo 13, Captain Phillips, Sully, Saving Mr Banks, Bridge Of Spies തുടങ്ങിയ ചിത്രങ്ങളെല്ലാം യഥാര്‍ത്ഥ ജീവിത കഥ ആസ്പദമാക്കി വന്ന ചലച്ചിത്രങ്ങളാണ്. 2019-ല്‍ ടോം ഹാങ്ക്സിന് ഓസ്കാര്‍ നോമിനേഷന് വരെ ലഭിച്ച The Beautiful Day In The Neighborhood എന്ന സിനിമയില്‍ Fred Rogers എന്ന ജീവിച്ചിരുന്ന അതുല്യനായ ഹോളിവുഡ് ടെലിവിഷന്‍ അവതാരകന്റെ വേഷമാണ് ടോം ഹാങ്ക്സ് അവതരിപ്പിച്ചത്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആ കഥാപാത്രമായി മാറാനുള്ള അസാധ്യമികവ് ടോം ഹാങ്ക്സ് പുലര്‍ത്താറുണ്ട്. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ യഥാര്‍ത്ഥ ജീവിത കഥാപാത്രങ്ങളായി വന്നപ്പോഴൊക്കെ Natural Acting-നോടൊപ്പം Method Acting-ഉം ടോം ഹാങ്ക്സ് ചെയ്യുന്നതായി കാണാം. ടോം ഹാങ്ക്സിന് ഡബ്ബിങ്ങില്‍ ഉള്ള മികവ് എടുത്ത് പറയേണ്ടതാണ്. Toy Story Series, The Polar Express തുടങ്ങിയ കാര്‍ട്ടൂണ്‍ – ആനിമേഷന്‍ ചലച്ചിത്രങ്ങളില്‍ തന്റെ ശബ്ദ സാന്നിധ്യം കൊണ്ടു മാത്രം ആരാധകരെ സൃഷ്ടിച്ച ഒരു പ്രതിഭാസമാണ് ടോം ഹാങ്ക്സ്. ഒരേസമയം നിഷ്കളങ്കമായ കുട്ടികളുടെ ശബ്ദവും പക്വതയാര്‍ന്ന പുരുഷന്റെ ശബ്ദവും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത സ്ലാങ്ങുകളില്‍ / ടോണുകളില്‍ ടോം ഹാങ്ക്സിന് നല്കാന് കഴിയും എന്നതാണ് മറ്റൊരു പ്രധാന സവിശേഷതയായി തോന്നിയിട്ടുള്ളത്.
ഇതെല്ലാം പരാമര്‍ശിച്ചത് ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം മോഹന്‍ലാല്‍ എന്ന നടന് അല്പം പിറകിലാണ്. ഒരുപക്ഷേ ‘മോഹന്‍ലാലിനെ പോലെ ഒരു മരം ചുറ്റി പ്രണയ നായകനായോ അതിഭീകരമായ ഫൈറ്റ് സീക്വന്‍സുകളിലോ so called മാസ്സ് മസാല രംഗങ്ങളിലോ ഡാന്‍സ്, കഥകളി – സംഗീത വേഷങ്ങളിലോ ഒന്നും ടോം ഹാങ്ക്സ് ശോഭിച്ചേക്കില്ല’ എന്നുള്ളതും സത്യമാണ്. എന്നിരുന്നാലും ഇവര്‍ രണ്ടുപേരും പരസ്പരം ഒരിക്കലും Compare ചെയ്യാന്‍ പോലും കഴിയാത്തത്ര അന്തരം ഉള്ള രണ്ട് വ്യത്യസ്ത നടന്മാരാണ് എന്നുള്ളതില്‍ തര്‍ക്കമില്ല.
മേല്‍പ്പറഞ്ഞ കാര്യങ്ങളോട് തര്‍ക്കം ഉള്ളവര്‍ / ഞാന്‍ പറഞ്ഞ കാര്യങ്ങളുമായി യോജിക്കാത്തവര്‍ അവരുടെ പോയിന്റുകള്‍ കമന്റ്സ് വഴി രേഖപ്പെടുത്താവുന്നതാണ്. വളരെ Healthy ആയ ഒരു സംവാദം വേണമെങ്കില്‍ നമുക്ക് നടത്താം.. Come on-