“ഇക്കയും ഏട്ടനും മിണ്ടുന്നില്ലത്രേ…, അവരെ തകർക്കാൻ കളിച്ച കളികൾക്ക് അവർ എന്തിന് സംസാരിക്കണം ” ; കുറിപ്പ്
1 min read

“ഇക്കയും ഏട്ടനും മിണ്ടുന്നില്ലത്രേ…, അവരെ തകർക്കാൻ കളിച്ച കളികൾക്ക് അവർ എന്തിന് സംസാരിക്കണം ” ; കുറിപ്പ്

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് താരസംഘടയായ ‘അമ്മ’. നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഒരുമാസത്തിലധികം നീളുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ ഉടലെടുത്ത പൊട്ടിത്തെറിയോടെയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ മോഹൻലാൽ അതിൽ ഒരു പ്രതികരണവും നടത്താതെയായിരുന്നു രാജി വെച്ചത്. ഈ വിഷയങ്ങളിൽ മമ്മൂട്ടിയും പ്രതികരിച്ചിട്ടില്ല. സോഷ്യൽമീഡിയകളിൽ ഇരുവരും പ്രതികരിക്കാത്തതിൽ പല ട്രോളുകളും നടന്നു. ഇപ്പോഴിതാ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

ഇക്കയും ഏട്ടനും മിണ്ടുന്നില്ലത്രേ…

 

ഇക്ക മിണ്ടിയാൽ സുഡാപ്പിയും ഏട്ടൻ മിണ്ടിയാൽ സംഘിയും അതുകൊണ്ടൊക്കെ തന്നെയാണ് അവർ മൗനമാകുന്നത്. എന്തിനാ വെറുതെ പൊതു കാര്യങ്ങളിൽ ഇടപെട്ട് എന്നോ മൺ മറഞ്ഞു പോയ അവരുടെ കാരണവന്മാരെ നിങ്ങളെക്കൊണ്ട് തെറി വിളിപ്പിക്കുന്നതും കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാടിക്കുന്നതെന്നും അവരും തീരുമാനിച്ചു കാണും. അവർക്ക് ഇഷ്ടം പോലെ ജോലിയുണ്ട് പേരും പെരുമായുമുണ്ട് സമ്പാദ്യവുമുണ്ട് അവർക്ക് വേണ്ടി തെറി വിളികൾ നടത്തുന്നവർക്കാണ് ഇതൊന്നും ഇല്ലാത്തത് .. അവരിലെ കല മറന്ന് അവരെ മതം നോക്കി സ്നേഹിക്കുന്നവരായി മാറി വലിയൊരു സമൂഹം മലയാളികളും. അതവർക്ക് മനസ്സിലായിട്ടുണ്ട്. അവർക്ക് നേടാനുള്ളതല്ലാം അവർ നേടി മലയാളികളിൽ നിന്ന് ..അവരുടെ മക്കളെയും നമുക്കിടയിലേക്ക് ഇറക്കി തന്നു. ഇനിയവർക്ക് വേണ്ടത് അവരുടെ പേരിന് കളങ്കം വരാതെ സൂക്ഷിക്കുക അവരുടെ കാലശേഷം സിനിമ എന്ന കല ഉള്ളടത്തോളം കാലം അവർ ആളുകളുടെ മനസ്സുകളിൽ ഒർമ്മിപ്പിക്കപ്പെടുക എന്നതാണ് .അതിന് അവർ ജീവൻ നൽകിയ കഥാപാത്രങ്ങൾ ഒരുപാട് ആളുകളുടെ മനസ്സുകളിൽ എന്നും ജീവിക്കും ..

 

Saidu kvs ..