‘എന്ത് കൊണ്ട് മോഹന്‍ലാല്‍ എന്ന നടന് മാത്രം വിമര്‍ശിക്കപ്പെടുന്നു’; കുറിപ്പ് വൈറല്‍
മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. രണ്ട് ദിവസം മുമ്പ് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ തലയില്‍ കെട്ടും താടിയുമൊക്കെയായി ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു മോണ്‍സ്റ്ററിന്റെ യുഎസ്പി. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് മോണ്‍സ്റ്റര്‍ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും മോഹന്‍ലാലിനെ വിമര്‍ശിച്ചും ചിത്രം ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും വരുന്നതിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്ത് കൊണ്ട് മോഹന്‍ലാല്‍ എന്ന നടന് മാത്രം വിമര്‍ശിക്കപ്പെടുന്നു. ഒരു വര്‍ഷം മലയാളത്തില്‍ റിലീസ് ആവുന്ന സിനിമകളുടെ എണ്ണം ഏകദേശം 90-100 ആണ്. അതിലെ പാട്ടുകളുടെ കളുടെ എണ്ണം 150-160 ആണ്.അതില്‍ മോഹന്‍ലാല്‍ എന്ന നടന് അഭിനയിക്കുന്നത് ഏറ്റവും കൂടി പോയാല്‍ 5 സിനിമയില്‍ മാത്രം. എന്നാല്‍ മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്ന നടനും മോഹന്‍ ലാല്‍ ആണ്..എന്തുകൊണ്ടായിരിക്കാം ഇങ്ങനെ? ഒരേ ഒരു ഉത്തരം മാത്രം
അയാള്‍ മോഹന്‍ ലാല്‍ ആണ്.
ഒന്നു ആലോചിച്ചാല്‍ മോഹന്‍ ലാല്‍ എന്ന നടന് മാത്രം ഉള്ള ഒരു പവര്‍ ഉണ്ട്.
ഒരു മോഹന്‍ ലാല്‍ സിനിമ റിലീസ് ആവുമ്പോള്‍ നല്ല ഒരു അഭിപ്രായം വന്നാല്‍ 80% ആളുകളും ആ ചിത്രം കാണും. ഇനി നല്ല അഭിപ്രായം. ഇല്ലെങ്കില്‍ കാണുന്ന ആളുകളുടെ എണ്ണം മാക്സിമം ഒരു 15%. ഇതു മറ്റു നടന്മാരെ വച്ചു നോക്കിയാല്‍ ഒരിക്കലും സാധിക്കാത്ത കാര്യം ആണ്. മമ്മൂട്ടി ആയാലും പൃഥി ആയാലും ദുല്കര് ആയാലും ഒരു കുടുംബം ഒരുമിച്ച് ഒരു തിയേറ്റര്‍ പോയി സിനിമ കാണണം എങ്കില്‍ അതു അന്നും ഇന്നും മോഹന്‍ലാല്‍ അഭിനയിച്ച നല്ല അഭിപ്രായം ഉള്ള സിനിമ മാത്രം ആണ്.
അതുകൊണ്ട് മാത്രം ആണ് മോഹന്‍ലാല്‍ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് ഉണ്ടാക്കുന്നത്. ഒന്നുകില്‍ മെഗാ ഹിറ്റ്. അല്ലെങ്കില്‍ ഫ്ലോപ്പ്. അതാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയം. ഒരിക്കലും ഒരു അവറേജ് ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിന് ഉണ്ടാവാറില്ല. പോസിറ്റീവ് റെസ്പോണ്‍സ് വന്നാല്‍ മോഹന്‍ ലാല്‍ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കും. ഇനി എന്ത് കൊണ്ടാണ് മറ്റു നടന്മാര്ക് കിട്ടാത്ത വിമര്‍ശങ്ങള്‍ മോഹന്‍ലാലിലേക്ക് മാത്രം വന്നു ചേരുന്നത്? അവര്‍ ചെയുന്ന എല്ലാ സിനിമകളും അവര്‍ അഭിനയിക്കുന്ന എല്ലാ പാട്ടുകളും നല്ലതാണോ??
ഒരിക്കലും അല്ല.
അതിനും കാരണം അയാള്‍ മോഹന്‍ ലാല്‍ ആണ്. അയാള്‍ ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളും പാട്ടുകളും അഭിനയ മുഹൂര്‍ത്തകളും അത്ര മേല്‍ മലയാളി മനസ്സില്‍ പതിഞ്ഞു കഴിഞ്ഞവയാണ്. ചിലര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.. മോഹന്‍ ലാലിന്റെ ജാതി ആണ് ചിലര്‍ക്കു പ്രശ്നം എന്ന്. അവര്ക് തെറ്റി. നല്ല ഒരു അഭിപ്രായം ഉള്ള ഒരു സിനിമ വന്നാല്‍ മതി. അയാളുടെ പവര്‍ എന്താണെന്നു അറിയാന്‍. പിന്നെ ഒരു കാര്യം കൂടി മോഹന്‍ലാല്‍ എന്ന നടന് എന്നും ഒരു മികച്ച നടന് മാത്രം ആണ്. ഒരു നല്ല ടെക്കാനീഷ്യന് അല്ല.
മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വല്യ പ്രേത്യേകത അഭിനയിക്കുന്ന സിനിമയിലെ ഓരോ സീനും എങ്ങനെ ടെക്നിക്കലി ബ്രില്ലിയന്റ് ആകാം എന്ന് പുള്ളി തന്നെ ആലോചിച്, അതിനു അനുസരിച്ചു നിര്‍ദേശങ്ങള്‍ കൊടുക്കാറുണ്ട്മോഹന്ലാല് ഒരിക്കലും ഒരു സംവിദായകനോടും നിര്‍ദേശങ്ങള്‍ കൊടുക്കാറില്ല. എഴുതി വച്ച സീനുകള്‍ ഓരോന്നും സംവിധായകന് വിചാരിച്ചതിനേക്കാള്‍ മികച്ചതാക്കി പോകുന്നതാണ് ലാല്‍ ചെയ്യാറുള്ളത്. പിന്നെ മോഹന്‍ലാല്‍ എപ്പോളും തന്റെ കംഫര്‍ട്ട് സോണ്‍ നിന്നും മാത്രമേ പലപ്പോളും അഭിനയിക്കാറുള്ളു. അതില്‍ നിന്നു പുറത്ത് കടന്നു പോകാന്‍ സാദിക്കാറില്ല.
ഇതൊക്കെ ആണെങ്കിലും പുള്ളി സെറ്റ് ചെയ്ത് വച്ച ഒരു ഹൈറ്റ് ഉണ്ട്, മലയാള സിനിമയില്‍ ഓരോ പുതിയ സിനിമ ഇറങ്ങുമ്പോളും പഴയതിലും അപ്പുറം ഉണ്ടാവും എന്ന ഒരു പ്രതീക്ഷ ഇന്നും മലയാളിക്കുണ്ട്. അതുകൊണ്ട് ആണ് മോഹന്‍ലാല്‍ മാത്രം വിമര്ശികപെടുന്നത്. ഇന്നും ഒരു മോഹന്‍ ലാല്‍ സിനിമ മികച്ചതാണേല് കേരളക്കര ആഘോഷിക്കുന്ന പോലെ മറ്റൊരു താരവും ഇവടെ ആഘോഷിക്കപ്പെടുന്നില്ല.