“propaganda ക്കും hate smear നുമൊന്നും തന്റെ രോമത്തിൽ തൊടനായില്ല എന്ന് ലാലേട്ടൻ തെളിയിച്ചു”
മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ഇന്നത്തെ മോഹൻലാൽ സിനിമകൾ മലയാളികളെ അത്ര സന്തോഷിപ്പിക്കുന്നിലെന്ന് പലരും പറയാറുണ്ട്. മോഹൻലാൽ സിനിമകൾ വരുമ്പോൾ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുന്നവരും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സിനിമയിലെ ഒരു സീനിൽ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ തനിക്ക് തോന്നിയ ഒരു അഭിപ്രായം പങ്കുവെച്ചു കൊണ്ടുള്ള ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
മഹേഷിന്റെ പ്രതികാരത്തിലേ ഈ സീനിൽ ക്രിസ്പിൻ സോണിയ യുടെ കൂടെ ട്വന്റി ട്വന്റി കാണുകയാണ്. ലാലേട്ടൻ ഞാൻ ദേവരാജ പ്രതാപ വർമ എന്ന് പറയുമ്പോൾ ക്രിസ്പിൻ പല്ലിറുമ്മുന്നത് കാണാം. ശേഷം ലാലേട്ടൻ തമ്പുരാൻ, വർമ, നായർ തുടങ്ങി ഹൈ ക്ലാസ്സ് റോളുകളെ ചെയ്യൂ എന്ന് പറഞ്ഞു അയാൾ ലാലേട്ടനെ കളിയാക്കുന്നത് കാണാം. കൂടെ മമ്മൂക്ക ഏതു റോളുകളും ചെയ്യും എന്നും പറയുന്നു.
ഇത് സൗബിൻ പറഞ്ഞതല്ലെന്നും തിരക്കാധാകൃത്തിന്റെയും സംവിധായകന്റെയും മോഹൻലാൽ വിരോധം പുറത്ത് വന്നതാണെന്നും മനസിലാക്കുന്നു. തമാശ എന്തെന്നാൽ അതെ സിനിമയിൽ മമ്മൂട്ടി യുടെ പേര് രമേശ് നമ്പ്യാർ എന്നാണ്. അതിൽ തിരക്കാധാകൃത്തിനോ സംവിധായക്കനോ ഒരു കുഴപ്പവും ഇല്ലാ താനും.
കഥാപാത്ര പൂർണതയ്ക്ക് വേണ്ടി Amarish പുരിയുടെ ഷൂസ് നാവുകൊണ്ട് വൃത്തിയാക്കിയ ലാലേട്ടനെ തിരക്കഥാകൃത്തു കാണില്ല…. തന്മാത്രയിൽ നഗ്നൻ ആയി നിന്ന ലാലേട്ടനെയും കാണില്ല, decades ആയി ചെയ്തിട്ടുള്ള പല റോളുകളും കാണില്ല.എന്നാൽ ദേവ രാജ പ്രതാപ വർമ എന്ന് പറഞ്ഞപ്പോഴേക്കും തിരക്കഥാകൃതിനു പുകഞ്ഞുകയറി.
മഹേഷ് nu ശേഷം Industry ഹിറ്റ് ഉം ATBB യും അടിച്ചു propaganda ക്കും hate smear നുമൊന്നും തന്റെ രോമത്തിൽ തൊടനായില്ല എന്ന് ലാലേട്ടൻ തെളിയിച്ചു. എത്രയൊക്കെ വെറുപ്പ് പടർത്താൻ നോക്കിയാലും സോഷ്യൽ മീഡിയ യുടെ പുറത്ത് വേറൊരു ലോകം ഉണ്ടെന്നു സംവിധായകനും തിരക്കാധാകൃത്തും മറന്നു.